ഒൗ​ട്ട്​​ഫി​റ്റ്​​സില്‍ സ്റ്റെ​ന്‍​സി​ല്‍ പെ​യി​ന്‍റിങ്​​

ഫാബ്രിക് പെയിന്‍റ് വളരെ ലളിതമായി സ്റ്റെന്‍സില്‍ ഉപയോഗിച്ച് ചെയ്യാം. അഭിരുചിക്ക് അനുസരിച്ചു കാഷ്വല്‍സിലും പാര്‍ട്ടി വെയറിലുമൊക്കെ സ്വയം ഡിസൈന്‍ ചെയ്യാം. സാരി, വെസ്റ്റേണ്‍, ഇന്ത്യന്‍ ഒൗട്ട്ഫിറ്റ്സ് അങ്ങനെ ഏതിലും പരീക്ഷിക്കാം. ഫാബ്രിക് പെയിന്‍റിങ്ങിനെ അപേക്ഷിച്ച് സ്റ്റെന്‍സില്‍ പെയിന്‍റിങ് വേഗത്തില്‍ ചെയ്യാനാകും...

1. ഡി​സൈ​ൻ പ്ലാസ്റ്റിക് കോട്ടഡ്​ അ​ല്ലെ​ങ്കി​ൽ എക്​സ്​റേ ഷീ​റ്റി​ലേ​ക്കു ട്രേസ്​ ചെ​യ്യു​ക 

2. ഇ​തുപോ​ലെ ചെ​റി​യ ബ്ലോ​ക്കു​ക​ൾ മാ​ർ​ക്ക് ചെ​യ്യു​ക. പാ​ർ​ട്ടിഷ​ൻ ഇ​ല്ലാ​ത്ത സ്റ്റെ​ൻ​സി​ലു​ക​ൾ പെ​ർ​ഫെക്​ഷൻ ഉ​ണ്ടാ​വി​ല്ല 

3. ചാർട്ട്​ പേ​പ്പ​ർ കട്ടർ, കത്രിക, ബ്ലേ​ഡ് തുടങ്ങിയ ഏ​തെ​ങ്കി​ലും ഉപയോഗിച്ച്​ സൂ​ക്ഷി​ച്ചു മു​റി​ച്ചെടുക്കുക

4. ശേ​ഷം ബ്ര​ഷ് (നമ്പർ 12) ഉ​പ​യോ​ഗി​ച്ച് ഫാ​ബ്രി​ക് പെ​യി​ന്‍റിങ്​ ചെ​യ്യു​ക 

5. സ്റ്റെൻ​സി​ൽ റിമൂവ്​ ചെ​യ്യുക. ഫാ​ബ്രി​ക്കി​ൽ ഡി​സൈ​ൻ പ​തി​ഞ്ഞി​ട്ടു​ണ്ടാ​വും

6. പെ​ൻ​സി​ലി​ന്‍റെ ബാക്ക്​ സൈഡ്​ ​ഫാ​ബ്രി​ക് പെയിന്‍റിൽ ഡിപ്​ ചെ​യ്തു ഡി​സൈ​ൻ ഉ​ണ്ടാ​ക്കു​ക 

7. തു​ടർച്ചയായി ഡി​സൈ​ൻ ചെയ്​താൽ ഇ​തുപോ​ലെ ഉ​ണ്ടാ​വും 

8. എം​ബ്രോ​യ്​ഡ​റി ത്രെ​ഡ് കൊ​ണ്ട് ഒൗട്ട്​ലൈൻ കൊ​ടു​ത്തു ഡിഫൈൻ ചെ​യ്യു​ക

(ഷുഗർ ബീഡ്​സ്​, ഫ്രഞ്ച്​ നോട്​സ്​ എന്നിവ കൊണ്ട്​ ഡിസൈൻ ചെയ്​താൽ കൂടുതൽ എൻഹാൻസ്​ ചെയ്യാം)

 
ത‍‍യാറാക്കിയത്: ജാസ്മിന്‍ കാസിം, ഫാഷൻ ഡിസൈനർ, ദുബൈ
 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.