കൊഞ്ച് വട
ചേരുവകള്‍:
ചെമ്മീന്‍ -20 എണ്ണം
മുളക് പൊടി -രണ്ട് ടീസ്പൂണ്‍
ഉപ്പ് -ആവശ്യത്തിന്
മൈദ -ഒരു കപ്പ്
മുട്ട -ഒരെണ്ണം
കറിവേപ്പില -രണ്ട് തണ്ട് മുറിച്ചത്
വലിയ ജീരകപ്പൊടി -അര ടീസ്പൂണ്‍
റൊട്ടിപ്പൊടി -ആവശ്യത്തിന്
എണ്ണ -വറുക്കാന്‍ ആവശ്യത്തിന്
തയാറാക്കുന്ന വിധം:
ചെമ്മീന്‍ ഉപ്പും മുളകും പുരട്ടി പകുതി വേവിച്ചെടുക്കുക. നാലു മുതല്‍ ഏഴ് വരെയുള്ള ചേരുവകള്‍ യോജിപ്പിച്ച് ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് കലക്കുക. വേവിച്ച ചെമ്മീന്‍ ഈ കൂട്ടില്‍ മുക്കിയെടുത്ത് റൊട്ടിപ്പൊടിയില്‍ പൊതിഞ്ഞ് എണ്ണയില്‍ വറുത്തെടുക്കുക.
കുഞ്ഞിക്കല്‍ത്തപ്പം
ബിരിയാണി അരി -ഒരു കപ്പ്
പൊന്നി അരി -മൂന്ന് കപ്പ്
പഞ്ചസാര -രണ്ട് കപ്പ്
ഏലക്കായ പൊടിച്ചത് -അര ടീസ്പൂണ്‍
ഉപ്പ് -ഒരു നുള്ള്
എണ്ണ -വറുക്കാന്‍ ആവശ്യത്തിന്
തേങ്ങ ചിരവിയത് -ഒരു തേങ്ങയുടേത്
കടലപ്പരിപ്പ് -ഒരു കപ്പ്
പഞ്ചസാര -രണ്ട് കപ്പ്
ഏലക്കായ പൊടിച്ചത് -അര ചെറിയ ടീസ്പൂണ്‍
പാകം ചെയ്യുന്ന വിധം:
അപ്പത്തിന് അരി കുതിര്‍ത്ത് വെക്കുക. പഞ്ചസാരയും ഏലക്കായും ഉപ്പും ചേര്‍ത്ത് ഇഡ്ഡലി മാവിന്‍െറ അയവില്‍ അരച്ചെടുക്കുക. അടുപ്പില്‍ ഉരുളിയോ ചീനച്ചട്ടിയോ വെച്ച് അല്‍പം എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ ഈ കൂട്ട് ഒരു തവി കോരിയൊഴിക്കുക. ഒഴിച്ചു കഴിഞ്ഞാല്‍ ഇതിന്‍െറ ചുറ്റും സ്പൂണ്‍കൊണ്ട് എണ്ണ മുകളിലേക്ക് തട്ടി കൊടുത്തുകൊണ്ടിരിക്കണം. മറിച്ചിടാതെ എണ്ണയിങ്ങനെ മുകളിലേക്ക് തട്ടി കൊടുത്തു കൊണ്ടുവേണം വേവിക്കാന്‍. വെന്ത് കഴിഞ്ഞാല്‍ അരിപ്പ കൊണ്ട് കോരി എണ്ണ തോരാന്‍ ചരിച്ച് വെക്കണം. ഇങ്ങനെ മാവ് തീരുന്നത് വരെ ചുട്ടെടുക്കുക.
പണ്ടത്തിന്:
കടലപ്പരിപ്പ് വേവിച്ച് വെക്കുക. തേങ്ങ പഞ്ചസാരയും അല്‍പം വെള്ളവും ചേര്‍ത്ത് അടുപ്പില്‍ വെക്കുക. നല്ലവണ്ണം വെന്ത് വറ്റി ഒട്ടുന്നരൂപത്തിലായാല്‍ കടലപരിപ്പും ഏലക്കാ പൊടിച്ചതും ചേര്‍ക്കുക. ഇത് ഈ അപ്പത്തിന്‍െറ കൂടെ ചേര്‍ത്ത് കഴിക്കാം.
മിക്സഡ് ഫ്രൂട്ട്സ് ഡ്രിങ്ക്
പഴുത്ത മാങ്ങ -ഒന്ന്
ഓറഞ്ച് ജ്യൂസ് -ഒരു ഗ്ളാസ്
ചെറിയ പഴം -ഒന്ന്
പാഷന്‍ ഫ്രൂട്ട് -ഒന്ന്
ചെറുനാരങ്ങ നീര് -രണ്ട് ടേബ്ള്‍ സ്പൂണ്‍
പാല്‍ -ഒരു ഗ്ളാസ്
ഐസ് ക്യൂബ്സ് -അരക്കപ്പ്
പഞ്ചസാര -ആവശ്യമായത്
കണ്ടന്‍സ്ഡ് മില്‍ക്ക് -അലങ്കരിക്കാന്‍
തയാറാക്കുന്ന വിധം:
ചേരുവകള്‍ മുഴുവന്‍ മിക്സിയില്‍ ഇട്ട് നന്നായി അടിച്ചെടുക്കുക. മുകളില്‍ മാങ്ങ കഷ്ണങ്ങള്‍ നുറുക്കിയതും കണ്ടന്‍സ്ഡ് മില്‍ക്കും ഒഴിച്ച് അലങ്കരിച്ച് വിളമ്പുക.
അറേബ്യന്‍ ബിരിയാണി
ചേരുവകള്‍:
മട്ടന്‍ -അര കിലോ വലിയ പീസാക്കിയത്
ബസുമതി അരി -ഒരു കിലോ
വലിയ ഉള്ളി -നാലെണ്ണം മുറിച്ചത്
തക്കാളി -രണ്ടെണ്ണം മുറിച്ചത്
പച്ചമുളക് -അഞ്ചെണ്ണം കീറിയത്
ഇഞ്ചി -ഒരു വലിയ കഷ്ണം ചതച്ചത്
വെളുത്തുളളി -എട്ട് അല്ലി
മഞ്ഞള്‍ പൊടി -രണ്ട് ടീ സ്പൂണ്‍
ഗരം മസാല പൊടി -ഒരു ടീ സ്പൂണ്‍
പട്ട -രണ്ട് കഷ്ണം
ഗ്രാമ്പു -അഞ്ചെണ്ണം
ജാതിക്ക -ഒരു കഷ്ണം
ഏലക്കാ -നാലെണ്ണം
നെയ്യ് - 500 ഗ്രാം
ചെറുനാരങ്ങനീര് -അര കപ്പ്
ഉപ്പ് -ആവശ്യത്തിന്
തയാറാക്കുന്ന വിധം:
ഒരു പാത്രം അടുപ്പില്‍ വെച്ച് രണ്ട് ടേബ്ള്‍ സ്പൂണ്‍ നെയ്യൊഴിച്ച് മൂന്ന് മുതല്‍ ഒമ്പത് വരെയുള്ള ചേരുവകള്‍ വാട്ടി മട്ടനും വെള്ളവും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് വേവിക്കുക. വെന്ത് കഴിഞ്ഞാല്‍ ഇറച്ചി മാറ്റി വെക്കുക.
ചുവട് കട്ടിയുള്ള വേറൊരു പാത്രം അടുപ്പില്‍ വെച്ച് ബാക്കിയുള്ള നെയ്യൊഴിച്ച് 10 മുതല്‍ 15 വരെയുള്ള ചേരുവകള്‍ ചേര്‍ത്ത് മൂപ്പിച്ച് കഴുകി വെച്ചിരിക്കുന്ന അരിയും ചേര്‍ത്ത് ഒന്നിളക്കി ഇറച്ചി വെന്ത മസാലയും ചോറ് വേവാന്‍ ആവശ്യമുള്ള വെള്ളവും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് നല്ലവണ്ണം ഇളക്കി തിളച്ചാല്‍ ചെറുതീയില്‍ വേവിക്കുക. വെന്ത് കഴിഞ്ഞാല്‍ ചെറുനാരങ്ങ നീരും ചേര്‍ത്ത് ചോറ് ഇളക്കി മറിച്ചിടുക.
വിളമ്പുന്ന വിധം:
വൃത്താകൃതിയിലുള്ള പ്ളേറ്റില്‍ ആദ്യം വെന്ത ഇറച്ചി നിരത്തി വെക്കുക. അതിന് മുകളില്‍ ചോറ് വിളമ്പി മുകളില്‍ അണ്ടിപരിപ്പ്, കിസ്മിസ്, ബദാം, ഉള്ളിപൊരിച്ചത്, മല്ലിയില ഇവകൊണ്ടലങ്കരിക്കുക.
അലീസ
മൈദ -രണ്ട് കപ്പ്
യീസ്റ്റ് -ഒന്നര ടീസ്പൂണ്‍
പഞ്ചസാര -ഒരു ടീസ്പൂണ്‍
വെള്ളം -ഒന്നര കപ്പ്
ഉപ്പ് - ഒരു നുള്ള്
തയാറാക്കുന്ന വിധം:
അര കപ്പ് വെള്ളത്തില്‍ യീസ്റ്റും പഞ്ചസാരയും യോജിപ്പിച്ച് അരമണിക്കൂര്‍ പൊങ്ങാന്‍ വെക്കുക. ഇത് മൈദയും ചേര്‍ത്ത് നന്നായി കുഴക്കുക. ഇതിലേക്ക് ഉപ്പും വെള്ളവും ചേര്‍ത്ത് വീണ്ടും നന്നായി കുഴക്കുക
ഒട്ടുന്നുവെങ്കില്‍ ഒരു ടേബ്ള്‍ സ്പൂണ്‍ എണ്ണ ചേര്‍ത്ത് നന്നായി കുഴച്ച് മയപ്പെടുത്തി രണ്ടോ മൂന്നോ മണിക്കൂര്‍ വെക്കുക. ഇത് ഇരട്ടിയായി പൊങ്ങിവരും. ഇത് കാല്‍ ഇഞ്ച് കനത്തില്‍ പരത്തി ഓവനില്‍ വെച്ച് ബേക് ചെയ്യുക. തിരിച്ചും മറിച്ചും ഇട്ട് ബേക് ചെയ്യുക. ഓവനില്ളെങ്കില്‍ ഗ്യാസിന്‍െറ ഫ്ളേമിലും ചുട്ടെടുക്കാം. ബട്ടര്‍ ചിക്കന്‍ ചേര്‍ത്ത് കഴിക്കാവുന്നതാണ്.
ബട്ടര്‍ ചിക്കന്‍
ചിക്കന്‍ -അര കിലോ
വലിയ ഉള്ളി -ഒന്ന്
തക്കാളി -ഒന്ന്
ഇഞ്ചി ചതച്ചത് -അര ടീസ്പൂണ്‍
വെളുത്തുള്ളി ചതച്ചത്-അര ടീസ്പൂണ്‍
പട്ട -ഒരു കഷ്ണം
ഗ്രാമ്പു, ഏലക്കായ -രണ്ടെണ്ണം വീതം
തേങ്ങ ചിരവിയത് -അര കപ്പ്
വലിയ ജീരകം -ഒരു ചെറിയ സ്പൂണ്‍
കറിവേപ്പില -രണ്ട് തണ്ട്
മല്ലിയില -രണ്ട് വലിയ സ്പൂണ്‍
പച്ചമുളക്-രണ്ടെണ്ണം
കശ്മീരി മുളക് പൊടി -ഒരു ടീ സ്പൂണ്‍
ബട്ടര്‍ -ഒരു വലിയ സ്പൂണ്‍
എണ്ണ -ഒരു വലിയ സ്പൂണ്‍
ചുവന്ന ഉള്ളി മുറിച്ചത് -ഒരു വലിയ സ്പൂണ്‍
ഉലുവ -ഒരു ചെറിയ സ്പൂണ്‍
ഉപ്പ് -പാകത്തിന്
തയാറാക്കുന്ന വിധം:
രണ്ട് മുതല്‍ 12 വരെയുള്ള ചേരുവകള്‍ മിക്സിയില്‍ വളരെ നേര്‍മയായി അരക്കുക. ഒരു പാത്രം അടുപ്പില്‍ വെച്ച് എണ്ണ ചൂടായാല്‍ ചുവന്നുള്ളി ഇട്ട് മൂപ്പിച്ച് അരപ്പ് ഒഴിച്ച് തിളക്കുമ്പോള്‍ കോഴി കഷ്ണങ്ങളും പാകത്തിന് ഉപ്പും ചേര്‍ത്ത് ചെറിയ തീയില്‍ വേവിക്കുക. വെന്ത് കഴിഞ്ഞാല്‍ ഉലുവ വറുത്ത് പൊടിച്ച് ചേര്‍ത്ത് തിളപ്പിച്ച ബട്ടറും ചേര്‍ത്ത് ഇളക്കി ഇറക്കി വെക്കുക. നല്ല കുറുകിയ ഒരു കറിയായിരിക്കും. ബട്ടൂര, നാന്‍ പത്തിരി ഇവയുടെ കൂടെ കൂട്ടി കഴിക്കാവുന്നതാണ്.
കാരമല്‍ ബ്രെഡ് പുഡിങ്
ബ്രെഡ് -മൂന്ന് കഷ്ണം
പാല്‍ -മൂന്ന് കപ്പ്
മുട്ട -മൂന്നെണ്ണം
പഞ്ചസാര -ആറ് ടേബ്ള്‍ സ്പൂണ്‍
വാനില എസന്‍സ് -മൂന്ന് തുള്ളി
തയാറാക്കുന്ന വിധം:
ബ്രെഡിന്‍െറ വശങ്ങള്‍ നീക്കി നാലു കഷ്ണങ്ങളാക്കുക. തിളപ്പിച്ചാറിയ പാലില്‍ അഞ്ചു ടേബ്ള്‍ സ്പൂണ്‍ പഞ്ചസാര ചേര്‍ത്ത് ഇതില്‍ ബ്രെഡ് മുക്കി വെക്കുക. മിക്സിയില്‍ മുട്ട നന്നായി അടിക്കുക. ഇതില്‍ പാല്‍കൂട്ടും എസന്‍സും ചേര്‍ത്ത് നന്നായി അടിക്കുക. ചുവടു കട്ടിയുള്ള പാത്രത്തില്‍ ബാക്കി പഞ്ചസാര ചേര്‍ത്ത് കാരമലാക്കുക. നെയ്യ് തടവിയ പാത്രത്തിലേക്ക് പഞ്ചസാര കാരമല്‍ ഒഴിച്ച് പരത്തുക. ഇതിലേക്ക് പുഡിങ് മിശ്രിതം ചേര്‍ത്ത് ആവിയില്‍ വേവിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.