ചണാചാട്ട്
ചേരുവകള്‍:
വന്‍കടല -1/2 കപ്പ്
ചെറിയ കടല -1/2കപ്പ്
സവാള -1/2 കപ്പ്, പൊടിയായരിഞ്ഞത്
മല്ലിയില -2 ടേബ്ള്‍ സ്പൂണ്‍, പൊടിയായരിഞ്ഞത്
നാരങ്ങാനീര് -2 ടീസ്പൂണ്‍
പച്ചമുളക് -2 എണ്ണം
ഇഞ്ചി -2 ടേബ്ള്‍ സ്പൂണ്‍ ഗ്രേറ്റ് ചെയ്തത്
ചാട്ട് മസാല -1 ടീസ്പൂണ്‍
ഉപ്പ് -പാകത്തിന്
ഉണ്ടാക്കുന്ന വിധം:
കടല അഞ്ച്-ആറു മണിക്കൂര്‍ വെള്ളത്തിലിട്ട് കുതിര്‍ത്തുവെക്കുക, പകുതി വേവാക്കി വാങ്ങുക. ഇഞ്ചി ഗ്രേറ്റ് ചെയ്തതില്‍ അല്‍പം ഉപ്പും നാരങ്ങാനീരും ചേര്‍ത്തിളക്കുക. മറ്റു ചേരുവകളും കൂടി ചേര്‍ത്തിളക്കി വിളമ്പുക.
സ്വീറ്റ് പൊട്ടറ്റോ ചാട്ട്
ചേരുവകള്‍:
ഉരുളക്കിഴങ്ങ്, മധുരക്കിഴങ്ങ് -4 എണ്ണം വീതം
തക്കാളി -2 എണ്ണം
പച്ചമുളക് പൊടിയായരിഞ്ഞത് -2 ടീസ്പൂണ്‍
മല്ലിയില പൊടിയായരിഞ്ഞത് -2 ടീസ്പൂണ്‍
നാരങ്ങാനീര് -2 ടീസ്പൂണ്‍
മുളകുപൊടി - 1/2 ടീസ്പൂണ്‍
ഉപ്പ്, ചാട്ട് മസാല -പാകത്തിന്
ഉണ്ടാക്കുന്ന വിധം:
ഉരുളക്കിഴങ്ങും മധുരക്കിഴങ്ങും കഴുകി ചൂടാക്കിയ ഓവനില്‍ വച്ച് വറുത്തെടുക്കുക. തൊലികളഞ്ഞ് ചെറുതായരിയുക, തക്കാളിയും ചെറുതായരിയുക, എല്ലാ ചേരുവകളും യോജിപ്പിച്ച് ചൂടോടെ വിളമ്പുക.
ത്രിവര്‍ണ ചാട്ട്
ചേരുവകള്‍:
ഉരുളക്കിഴങ്ങ് -3 വലുത്
പുതിനയില ഉണക്കിപ്പൊടിച്ചത് -1. ടീസ്പൂണ്‍
മഞ്ഞപൊടി -1/2 ടീസ്പൂണ്‍
പൊടിയായരിഞ്ഞ പച്ചമുളക് -2 ടീസ്പൂണ്‍
തക്കാളി പൊടിയായരിഞ്ഞത് -1/2 കപ്പ്
തക്കാളി പള്‍പ്പ് -1/2 കപ്പ്
ചാട്ട് മസാല -പാകത്തിന്
ഉപ്പ് -പാക്ധിന്
എണ്ണ -വറുക്കാന്‍
ഉണ്ടാക്കുന്ന വിധം:
ഉരുളക്കിഴങ്ങ് കഴുകി തൊലി ചുരണ്ടിവക്കുക. ചെറുകഷണങ്ങളാക്കുക. ചൂടെണ്ണയിലിട്ട് വറുത്ത് കോരുക. ഉപ്പും ചാട്ട് മസാലയും ചേര്‍ത്തിളക്കുക. ഉരുളക്കിഴങ്ങില്‍ 1/3 ഭാഗത്തില്‍ മഞ്ഞള്‍ ചേര്‍ക്കുക. മിച്ചമുള്ളതില്‍ തക്കാളി പള്‍പ്പ് ചേര്‍ത്ത് നന്നായിളക്കിപ്പിടിപ്പിക്കുക, പുതിനയില അല്ലെങ്കില്‍ മല്ലിയില ഉണക്കിപ്പൊടിച്ചത് വിതറി ഇളക്കി വിളമ്പുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.