വെളുത്ത നിറത്തിലുള്ള മുയലിറച്ചി വളരെ മൃദുവും രുചികരവുമാണ്. എന്നാല്‍ ഇത് പാകം ചെയ്യുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. മുയലിറച്ചി ഒരിക്കലും കുക്കറില്‍ വേവിക്കരുത്. യഥാര്‍ഥ രുചി നഷ്ടപ്പെടാതിരിക്കാന്‍ സമയമെടുത്ത് ചെറുതീയില്‍ വേവിച്ചെടുക്കണം. ഇനി ചില മുയലിറച്ചി വിഭവങ്ങള്‍ നോക്കാം....
1. മുയലിറച്ചി കറിവെക്കുന്ന വിധം
(നെയ്‌ച്ചോറിന്)
കഴുകി വൃത്തിയാക്കിയ മുയലിറച്ചി -ഒരു കിലോ
തേങ്ങാ വറുത്തത് -ഒരു മുറി
കുരുമുളക് -അഞ്ച്
ചുവന്നുള്ളി -അഞ്ച്
വെളുത്തുള്ളി ചതച്ചത് -രണ്ട് ടീസ്പൂണ്‍
പച്ചമുളക് ചതച്ചത് -രണ്ട് ടീസ്പൂണ്‍
ഇഞ്ചി ചതച്ചത് -രണ്ട് ടീസ്പൂണ്‍
സവാള അരിഞ്ഞത് -മൂന്നെണ്ണം
തക്കാളി അരിഞ്ഞത് -രണ്ടെണ്ണം
മുളകുപൊടി -ഒരു ടീസ്പൂണ്‍
ഖരംമസാലപ്പൊടി -അര ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി -അര ടീസ്പൂണ്‍
മല്ലിപ്പൊടി -ഒന്നര ടീസ്പൂണ്‍
വെളിച്ചെണ്ണ -ആവശ്യത്തിന്
ഉപ്പ് -പാകത്തിന്
കറിവേപ്പില -രണ്ടുതണ്ട്
തയ്യാറാക്കുന്ന വിധം
തേങ്ങാ വറുത്തത് കുരുമുളകും ചുവന്നുള്ളിയും ചേര്‍ത്തരക്കുക. സവാള വഴറ്റുക, ഏകദേശം പകുതി വേവാകുമ്പോള്‍ തക്കാളി, ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി എന്നിവചേര്‍ത്ത് മൂന്നു മിനിറ്റ് വഴറ്റുക. ഇതിലേക്ക് മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി, ഖരംമസാലപ്പൊടി, ഉപ്പ്, കറിവേപ്പില എന്നിവകൂടി ചേര്‍ത്ത് ഇളക്കി രണ്ടു മിനിറ്റിനുശേഷം ഇറച്ചിയും അരച്ചുവെച്ചിരിക്കുന്ന തേങ്ങാക്കൂട്ടും ഒരു ഗഌസ് വെള്ളവും ചേര്‍ത്ത് വേവിച്ചെടുക്കാം. പാത്രത്തില്‍ വിളമ്പിയതിനുശേഷം മല്ലിയില അരിഞ്ഞതും അണ്ടിപ്പരിപ്പ് മൂപ്പിച്ചതും ചേര്‍ത്ത് കഴിക്കാം.
2. മുയലിറച്ചി ഫ്രൈ
ഇറച്ചി കഴുകി വൃത്തിയാക്കിയത് -ഒരു കിലോ
മുളകുപൊടി -ഒരു ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി -അര ടീസ്പൂണ്‍
പെരുംജീരകപ്പൊടി -ഒരു ടീസ്പൂണ്‍
കുരുമുളക് പൊടി -ഒരു ടീസ്പൂണ്‍
കോണ്‍ഫഌവര്‍ പൊടി -ഒരു ടീസ്പൂണ്‍
ഉപ്പ് -പാകത്തിന്
പച്ചമുളക് -നാലെണ്ണം
ഇഞ്ചി -ചെറിയ കഷണം
വെളുത്തുള്ളി -അഞ്ചല്ലി
ചുവന്നുള്ളി -അഞ്ചെണ്ണം
കറിവേപ്പില -രണ്ടുതണ്ട്
സുറുക്ക (വിനാഗിരി) -രണ്ട് ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം
എല്ലാ ചേരുവകളും ഒരുമിച്ച് മിക്‌സിയില്‍ അരച്ചെടുത്ത് വെള്ളം വാര്‍ത്ത ഇറച്ചിയില്‍ തേച്ചുപിടിപ്പിച്ച് പതിനഞ്ച് മിനിറ്റ് വെക്കുക. വെളിച്ചെണ്ണ ചൂടാകുമ്പോള്‍ പൊരിച്ചെടുത്ത് മല്ലിയിലയും ചെറുനാരങ്ങ നീരും ചേര്‍ത്ത് കഴിക്കാം.
3. കട്‌ലറ്റ്
പൊടിയായി അരിഞ്ഞ മുയലിറച്ചി -ഒരു കപ്പ്
പൊടിയായി അരിഞ്ഞ സവാള -അര കപ്പ്
പൊടിയായി അരിഞ്ഞ ഇഞ്ചി -ഒരു ടീസ്പൂണ്‍
ഉപ്പിട്ട് പുഴുങ്ങിപ്പൊടിച്ച ഉരുളക്കിഴങ്ങ് -ഒന്നര കപ്പ്
വട്ടത്തിലരിഞ്ഞ പച്ചമുളക് -നാലെണ്ണം
കുരുമുളക് പൊടി -ഒരു ടീസ്പൂണ്‍
ഖരംമസാലപ്പൊടി -കാല്‍ ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി -കാല്‍ ടീസ്പൂണ്‍
ഉപ്പ് -പാകത്തിന്
തയ്യാറാക്കുന്ന വിധം
ഇറച്ചി ലേശം വെള്ളമൊഴിച്ച് ഉപ്പും കുരുമുളക് പൊടിയും ചേര്‍ത്ത് വേവിക്കുക. ഫ്രൈപാനില്‍ അല്‍പം വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ സവാള, ഇഞ്ചി, പച്ചമുളക്, ഉപ്പ്, ഖരംമസാലപ്പൊടി, മഞ്ഞള്‍പ്പൊടി, വേവിച്ച ഇറച്ചി എന്നിവ ചേര്‍ത്ത് അല്‍പനേരം വഴറ്റി ചൂടാറിയതിനുശേഷം ഉരുളക്കിഴങ്ങ് പൊടിച്ചതും ചേര്‍ത്ത് കട്‌ലറ്റിന്റെ ആകൃതിയില്‍ പരത്തി ആദ്യം മുട്ട അടിച്ചുപതപ്പിച്ചതിലും പിന്നീട് റെസ്‌ക് പൊടിയിലും മുക്കി എടുക്കുക. വെളിച്ചെണ്ണ ചൂടായാല്‍ അതിലിട്ട് നല്ല ബ്രൗണ്‍ നിറമാകുമ്പോള്‍ എടുക്കാം. ടൊമാറ്റോ സോസിനൊപ്പം കഴിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.