ഈസി, ഹെല്‍ത്തി ബ്രേക്ക്ഫാസ്റ്റ്

ജോലിക്കു പോകുന്ന സ്ത്രീകള്‍ക്ക് രാവിലെ അടുക്കളയില്‍ തിരക്കി നില്‍ക്കാന്‍ സമയം കുറവാണ്. ബ്രേക്ക് ഫാസ്റ്റും ഉച്ചഭക്ഷണ പൊതിയും തയാറാക്കി സമയത്തിന് ഓഫീസിലത്തെല്‍ പെടാപ്പാടു തന്നെ. തിരക്കിനിടെ സമയം ലാഭിച്ച് സ്വാദിഷ്ടവും ആരോഗ്യപ്രദവുമായ പ്രഭാതഭക്ഷണം ഒരുക്കുന്നതിന് ഇതാ രണ്ടു വിഭവങ്ങള്‍

അവില്‍ ഉപ്പുമാവ്

ചേരുവകള്‍:

കഴുകി വാര്‍ത്ത അവില്‍- 1 കപ്പ്
ചെറുനാരങ്ങ -1
വറ്റല്‍മുളക് -2
കറിവേപ്പില-1 തണ്ട്
സവാള- 1
പച്ചമുളക് ,ഇഞ്ചി- 2 ടേബിള്‍ സ്പൂണ്‍ (ചെറുതായി അരിഞ്ഞത് )
ഉഴുന്നുപരിപ്പ് - 1 സ്പൂണ്‍
കടുക്- അര ടീസ്പൂണ്‍
വെളിച്ചെണ്ണ- പാകത്തിന്
ഉപ്പ്- പാകത്തിന്

തയാറാക്കുന്ന വിധം:
ചൂടായ പാനിലേക്ക് വെളിച്ചെണ്ണ ഒഴിക്കുക. ഇതിലേക്ക് കടുക്, ഉഴുന്നുപരിപ്പ്, വറ്റല്‍മുളക്, സവാള അരിഞ്ഞത്, ഇഞ്ചി, പച്ചമുളക്, കറിവേപ്പില എന്നിവ ചേര്‍ത്ത് വഴറ്റുക. വറവ്  പാകത്തിനായി വരുമ്പോള്‍ കഴുകിവെച്ച അവില്‍ ചേര്‍ത്ത് നന്നായി ഇളക്കുക. ഇതിലേക്ക് നാരങ്ങാനീര് പിഴിഞ്ഞൊഴിച്ച് പാകത്തിന് ഉപ്പും ചേര്‍ക്കുക. ചെറുതീയില്‍ വേവിച്ചെടുത്ത് ചൂടോടെ വിളമ്പാം.

ഗോതമ്പ് നുറുക്ക് ഉപ്പുമാവ്

ചേരുവകള്‍:
കുതിര്‍ത്തുവെച്ച ഗോതമ്പു നുറുക്ക് - 1 കപ്പ്
വറ്റല്‍മുളക് -2
കറിവേപ്പില-1 തണ്ട്
സവാള- 1
പച്ചമുളക് ,ഇഞ്ചി- 2 ടേബിള്‍ സ്പൂണ്‍ (ചെറുതായി അരിഞ്ഞത് )
പൊട്ടുകടല - 1 സ്പൂണ്‍
കടുക്- അര ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി- ഒരു നുള്ള്
വെളിച്ചെണ്ണ- പാകത്തിന്
ഉപ്പ്- പാകത്തിന്

തയാറാക്കുന്ന വിധം:
ചൂടായ പാനിലേക്ക് വെളിച്ചെണ്ണ ഒഴിച്ച്  കടുക് പൊട്ടിച്ച ശേഷം സവാള അരിഞ്ഞത് വഴറ്റുക. ഇതിലേക്ക് പൊട്ടുകടല,  ഇഞ്ചി, പച്ചമുളക്, കറിവേപ്പില എന്നിവ ഒരു നുള്ള് മഞ്ഞള്‍പൊടിയും ചേര്‍ത്ത്  വഴറ്റിയെടുക്കുക. ഇതിലേക്ക് കുതര്‍ത്തിയ ഗോതമ്പു നുറുക്ക് ആവശ്യത്തിന് ഉപ്പും വെള്ളവും ചേര്‍ത്ത് നന്നായി ഇളക്കി  ചെറുതീയില്‍ വേവിച്ചെടുക്കുക.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.