മറുനാടന്‍ സാലഡുകള്‍

ഒരുപാട് വേവിച്ചും വെന്തവെള്ളം ഊറ്റിക്കളഞ്ഞും പോഷകങ്ങള്‍ കളഞ്ഞുകുളിക്കാത്ത വിഭവങ്ങളാണ് സലാഡുകള്‍. പകുതി വേവിച്ചും പച്ചക്കുമെല്ലാമാണ് ഇതിനുള്ള ചേരുവകള്‍ ഉപയോഗിക്കുന്നത്.

ഭാഗ്യോ സലാഡ് (bajio salad)

1. ഐസ്ബര്‍ഗ് ലെറ്റ്യൂസ് -80 ഗ്രാം
2. റാഡിഷ് റെഡ് ചെറുതായരിഞ്ഞത് -ഒന്ന്
3. സലാഡ് കുക്കുമ്പര്‍ ചെറുതായരിഞ്ഞത് -ഒന്ന്
4. ചോളമണി വേവിച്ചത് -20 ഗ്രാം  
5. കാരറ്റ് ചെറുതായരിഞ്ഞത് -ഒന്ന്
6. സ്പ്രിങ് ഒനിയന്‍ നീളത്തില്‍ അരിഞ്ഞത്  -അഞ്ചു ഗ്രാം
7. ഒലിവ്  -പത്തെണ്ണം
8.കൂണ്‍ വേവിച്ച് നാലായി മുറിച്ചത് -അഞ്ച് എണ്ണം

തയാറാക്കുന്ന വിധം: ചേരുവകളെല്ലാം  സലാഡ് ട്രേയില്‍ മനോഹരമായി നിരത്തുക. അതിനുമുകളില്‍ ഡ്രസിങ് തളിച്ച് വിളമ്പാം.
ഡ്രസിങ്ങിന്
1. ചെറുനാരങ്ങ നീര് -മൂന്ന് ടീസ് പൂണ്‍
2. കുരുമുളക് ചതച്ചത് -കാല്‍ ടീസ്പൂണ്‍
3. സെലറി ചതച്ചത് -ഒന്ന്
4. ഒലിവ് ഓയില്‍ -20 മില്ലി ലിറ്റര്‍
ഒന്നുമുതല്‍ നാലുവരെയുള്ള ചേരുവകള്‍ ഒന്നിച്ചാക്കി ഇളക്കിച്ചേര്‍ത്താല്‍ ഡ്രസിങ് തയാര്‍.

സ്വീറ്റ് പൊട്ടറ്റോ-പംകിന്‍ സലാഡ്

മധുരക്കിഴങ്ങും മത്തനുമെല്ലാം ചേര്‍ന്ന എല്ലാവരും ഇഷ്ടപ്പെടുന്നൊരു വെജിറ്റബ്ള്‍ സലാഡാണിത്. പോഷകസമൃദ്ധി ഗാരന്‍റി.


1. മധുരക്കിഴങ്ങ് കനംകുറച്ചരിഞ്ഞത് -80 ഗ്രാം
2. മത്തന്‍ കനംകുറച്ചരിഞ്ഞത് -80 ഗ്രാം
3. ഡ്രൈ ഒറിഗാനോ -കാല്‍ ടീസ്പൂണ്‍
4. ഫെറ്റാ ചീസ്  -നാലു ഗ്രാം
5. ഒലിവ് ഓയില്‍ -20 മില്ലി ലിറ്റര്‍
6. ഒലിവ് -പത്തെണ്ണം
7. കുരുമുളക് ചതച്ചത് -ഒന്നര ടീസ്പൂണ്‍
8. ഉപ്പ് -പാകത്തിന്

തയാറാക്കുന്ന വിധം: പാനില്‍ ഒലിവ് ഓയില്‍ ഒഴിച്ച് മധുരക്കിഴങ്ങും മത്തനും വെവ്വേറെ ഗ്രില്‍ ചെയ്തെടുക്കുക. ഉപ്പും ചതച്ച കുരുമുളകും ചേര്‍ത്താണ് വഴറ്റേണ്ടത്. ഇത് തണുക്കാന്‍ വെക്കുക. സലാഡ് പ്ളേറ്റില്‍ ഇവ നിരത്തുക. അതിനുമുകളില്‍ ഡ്രൈ ഒറിഗാനോ, ഒലിവ്, ഫെറ്റോ ചീസ് എന്നിവവെച്ച്  നന്നായി അലങ്കരിക്കാം. അതിനുമുകളില്‍ ഡ്രസിങ് തളിച്ച്  വിളമ്പാം.

ഡ്രസിങ്ങിന്
1.തേന്‍ -മൂന്ന് ടീസ്പൂണ്‍
2.കുരുമുളക് ചതച്ചത് -കാല്‍ ടീസ്പൂണ്‍
3.ഒലിവ് ഓയില്‍ -രണ്ട് ടീസ്പൂണ്‍
4.ഉപ്പ് -പാകത്തിന്
5.പാര്‍സ്ലി ലീവ്സ്  ചെറുതായരിഞ്ഞത് -രണ്ട് ടീസ്പൂണ്‍
ചേരുവകളെല്ലാം ചേര്‍ത്തിളക്കിയാല്‍ ഡ്രസിങ് തയാറായി.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.