പെരുന്നാള്‍ സ്പെഷ്യല്‍ വിഭവങ്ങള്‍

1. ചിക്കന്‍ ബര്‍ത്ത

ചേരുവകള്‍:

  • എല്ലില്ലാത്ത ചിക്കന്‍ ^ ഒരു കിലോ (ചെറിയ കഷണങ്ങളായി മുറിച്ചത്)
  • സവാള ^ നാല് വലുത് (ചെറുതായി അരിഞ്ഞത്)
  • പച്ചമുളക് ^ മൂന്നെണ്ണം (വട്ടത്തില്‍ അരിഞ്ഞത്)
  • എണ്ണ ^ ഒന്നര ടേബ്ള്‍ സ്പൂണ്‍
  • മുളകുപൊടി ^ ഒരു ടേബ്ള്‍സ്പൂണ്‍
  • ജീരകം പൊടിച്ചത് ^ മുക്കാല്‍ ടീസ്പൂണ്‍
  • ഗരംമസാല പൊടിച്ചത് ^ മുക്കാല്‍ ടീസ്പൂണ്‍
  • കസൂരിമത്തേി പൊടിച്ചത് ^ മുക്കാല്‍ ടീസ്പൂണ്‍
  • ടൊമാറ്റോ സോസ് ^ മൂന്ന് ടേബ്ള്‍സ്പൂണ്‍
  • വെള്ളം ^ കാല്‍ കപ്പ്
  • അണ്ടിപരിപ്പ് ^ 50 ഗ്രാം (വെള്ളത്തില്‍ കുതിര്‍ത്ത് അരച്ചത്)
  • മല്ലിയില, ഉപ്പ് ^ ആവശ്യത്തിന്

മസാലക്ക് വേണ്ട ചേരുവകള്‍:

  • സവാള ^ രണ്ട് വലുത് (നീളത്തില്‍ അരിഞ്ഞത്)
  • ഇഞ്ചി അരിഞ്ഞത് ^ ഒന്നര ടേബ്ള്‍സ്പൂണ്‍
  • വെളുത്തുള്ളി അരിഞ്ഞത് ^ ഒന്നര ടേബ്ള്‍സ്പൂണ്‍
  • തക്കാളി ^ ഒരെണ്ണം (നീളത്തില്‍ അരിഞ്ഞത്)
  • മുളകുപൊടി ^ അര ടീസ്പൂണ്‍
  • മല്ലിപൊടി ^ അര ടീസ്പൂണ്‍
  • മഞ്ഞള്‍പൊടി ^ കാല്‍ ടീസ്പൂണ്‍
  • എണ്ണ ^ ഒരു ടേബ്ള്‍സ്പൂണ്‍

തയാറാക്കുന്ന വിധം:
ആദ്യം മസാല തയാറാക്കാം:
പാന്‍ വെച്ച് ചൂടാകുമ്പോള്‍ എണ്ണ ഒഴിക്കുക. ഇതിലേക്ക് ഇഞ്ചിയും വെളുത്തുള്ളിയും സവാളയും ചേര്‍ത്ത് വഴറ്റുക. സവാള വാടിതുടങ്ങുമ്പോള്‍ മഞ്ഞള്‍പൊടിയും, മുളക്പൊടിയും, മല്ലിപൊടിയും, തക്കാളി അരിഞ്ഞതും ചേര്‍ക്കുക. ഇവയെല്ലാം കൂടി നന്നായി വഴന്നുവരുമ്പോള്‍ തീ ഓഫ് ചെയ്യുക. കൂട്ട് നന്നായി തണുത്തതിന് ശേഷം മഷി പോലെ അരച്ചെടുക്കുക.

ഇനി ചിക്കന്‍ ബര്‍ത്ത ഉണ്ടാക്കാം:
ചുവട് കട്ടിയുള്ള പാത്രം വെച്ച് എണ്ണ ഒഴിക്കുക. ചൂടാകുമ്പോള്‍ ചിക്കന്‍ ഇട്ടുകൊടുക്കുക. ഒന്ന് ഇളക്കിയതിന് ശേഷം സവാള അരിഞ്ഞതും പച്ചമുളകും ഉപ്പും ചേര്‍ത്ത് നന്നായി വഴറ്റി വേവിക്കുക. ചിക്കന്‍ നന്നായി വെന്ത് വെള്ളമൊക്കെ വറ്റി ചെറുതായി നിറം മാറിത്തുടങ്ങുമ്പോള്‍ മുളകുപൊടി, ഗരം മസാലപൊടി, ജീരകപൊടി, കസൂരിമത്തേി പൊടി എന്നിവ ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ശേഷം ടൊമാറ്റോ സോസ് ചേര്‍ക്കുക. ഇതിലേക്ക് കാല്‍ കപ്പ് വെള്ളവും അരച്ചുവെച്ച മസാലയും ചേര്‍ത്തുകൊടുക്കാം ഒരല്‍പ്പം ഉപ്പും കൂടി ഇട്ടുകൊടുക്കാം. അവസാനം അണ്ടിപരിപ്പ് അരച്ചത് കൂടി ചേര്‍ത്ത് നന്നായി ഇളക്കുക. ചെറിയ തിള വന്നുതുടങ്ങുമ്പോള്‍ വാങ്ങിവെക്കാം. മല്ലിയില തൂവി ചൂടോടെ വിളമ്പാം.

2. മട്ടന്‍ പച്ചവെപ്പ്

ചേരുവകള്‍:

  • മട്ടന്‍ ^ ഒരുകിലോ
  • പച്ചമല്ലി ^ ഏഴ് ടേബ്ള്‍സ്പൂണ്‍
  • കുരുമുളക് ^ ഒരു ടേബ്ള്‍സ്പൂണ്‍
  • നല്ലജീരകം ^ ഒന്നര ടീസ്പൂണ്‍
  • ഉലുവ ^ ഒന്നര ടീസ്പൂണ്‍
  • ചെറിയുള്ളി ^ 25 എണ്ണം
  • വെളുത്തുള്ളി ^ 20 എണ്ണം
  • മഞ്ഞള്‍പൊടി ^ അര ടീസ്പൂണ്‍
  • ഇഞ്ചി ^ മൂന്ന് ടേബ്ള്‍സ്പൂണ്‍ (ചെറുതായി അരിഞ്ഞത്)
  • പച്ചമുളക് ^ ഏഴെണ്ണം
  • ഉപ്പ് ^ ആവശ്യത്തിന്

താളിക്കാന്‍ ആവശ്യമുള്ള ചേരുവകള്‍:

  • വെളിച്ചെണ്ണ ^ ഒരു ടേബ്ള്‍സ്പൂണ്‍
  • ചെറിയുള്ളി ^ അഞ്ചണ്ണെം (നീളത്തില്‍ അരിഞ്ഞത്)
  • കറിവേപ്പില ^ ആവശ്യത്തിന്

തയാറാക്കുന്ന വിധം:
ആദ്യം മിക്സിയിലേക്ക് മല്ലി, കുരുമുളക്, നല്ലജീരകം, മഞ്ഞള്‍പൊടി എന്നിവ ഇട്ട് തരുതരുപ്പായി പൊടിച്ചടെുക്കാം. പിന്നീട് പ്രഷര്‍ കുക്കറിലേക്ക് മട്ടന്‍, പൊടിച്ച മസാല, ഇഞ്ചി, വെളുത്തുള്ളി, ഉലുവ, പച്ചമുളക്, ചെറിയുള്ളി, ഉപ്പ്, അല്‍പം വെള്ളം എന്നിവ ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിച്ച് വേവിക്കുക. വെന്ത് വരുമ്പോള്‍ മട്ടന്‍ കറി വിളമ്പുന്ന പാത്രത്തിലേക്ക് മാറ്റാം. അതിന് ശേഷം പാനില്‍ വെളിച്ചെണ്ണ ഒഴിച്ച് ചെറിയുള്ളി, കറിവേപ്പില എന്നിവ ഇട്ട് കറിക്ക് മുകളില്‍ താളിച്ചൊഴിക്കാം.

3. ടൊമാറ്റോ കറി ബീഫ്

ചേരുവകള്‍:

  • ബീഫ് ^ അര കിലോ
  • ടൊമാറ്റോ പ്യൂരി ^ നാല് തക്കാളിയുടേത്
  • ടൊമാറ്റോ സോസ് ^ ഒന്നര ടേബ്ള്‍സ്പൂണ്‍
  • സവാള ^ നാല് വലുത്
  • ഇഞ്ചി അരിഞ്ഞത് ^ ഒരു ടേബ്ള്‍സ്പൂണ്‍
  • വെളുത്തുള്ളി അരിഞ്ഞത് ^ ഒരു ടേബ്ള്‍സ്പൂണ്‍
  • മുളക് പൊടി ^ നാല് ടീസ്പൂണ്‍
  • കോണ്‍ഫ്ളവര്‍ ^ നാല് ടേബ്ള്‍സ്പൂണ്‍
  • മല്ലിയില, ഉപ്പ് ^ ആവശ്യത്തിന്
  • എണ്ണ ^ വറുക്കാനുള്ളത്
  • വെള്ളം ^ രണ്ട് കപ്പ്

തയാറാക്കുന്നവിധം:
ആദ്യം തന്നെ ബീഫ് രണ്ട് ടീസ്പൂണ്‍ മുളക്പൊടിയും രണ്ട് ടേബിള്‍സ്പൂണ്‍ കോണ്‍ഫ്ളവറും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് നന്നായി തിരുമ്മി യോജിപ്പിച്ച് അരമണിക്കൂര്‍ മാറ്റിവെക്കുക. അരമണിക്കൂറിന് ശേഷം ചുവട് കട്ടിയുള്ള പാത്രത്തില്‍ എണ്ണ ഒഴിച്ച് ബീഫ് വറുത്ത് കോരാം. അതേ പാത്രത്തില്‍ രണ്ട് ടേബ്ള്‍സ്പൂണ്‍ എണ്ണ ഒഴിക്കുക. ചൂടായി വരുമ്പോള്‍ ഇഞ്ചിയും വെളുത്തുള്ളിയും അരിഞ്ഞത് ചേര്‍ക്കുക. ഇത് വാടിവരുമ്പോള്‍ ബാക്കിയുള്ള കോണ്‍ഫ്ളവര്‍ ഇട്ട് കൊടുക്കുക. കോണ്‍ഫ്ളവര്‍ മൂത്തുവരുമ്പോള്‍ സവാള ചേര്‍ത്ത് വഴറ്റുക. സവാളയുടെ നിറം മാറിവരുമ്പോള്‍ ബാക്കിയുള്ള മുളകുപൊടി ചേര്‍ത്ത് കൊടുക്കാം. ടൊമാറ്റോ പ്യൂരിയും ടൊമാറ്റോ സോസും ചേര്‍ക്കാം. അവസാനം വറുത്തുവെച്ച ബീഫും ഉപ്പും രണ്ട് കപ്പ് വെള്ളവും ചേര്‍ത്ത് നന്നായി യോജിപ്പിക്കാം. പിന്നീട് ഈ കൂട്ട് പ്രഷര്‍ കുക്കറിലേക്ക് മാറ്റി വേവിച്ചെടുക്കാം. മല്ലിയില തൂവി ചൂടേടെ വിളമ്പാം.

^നാന്‍സി ബീഗം

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.