തക്കാളിയുടെ കഥ

തക്കാളിയുടെ ഉദ്ഭവം ഇന്നത്തെ മെക്സികോ, പെറു എന്നീ രാജ്യങ്ങളാകാം എന്ന് കരുതപ്പെടുന്നു. ‘അസിടെക്’ എന്ന തെക്കേ അമേരിക്കന്‍ സമൂഹം ബി.സി 500ല്‍ കൃഷി ചെയ്തതായി അനുമാനമുണ്ട്. അസിടെക് ജനങ്ങളുടെ ചക്രവര്‍ത്തിയായ മാണ്‍ഡസുമാ, ബി.സി 700കളില്‍ ടെക്സ്കോ ഗോവില്‍ (ഇന്നത്തെ മെക്സികോ സിറ്റി) നിര്‍മിച്ച ചലിക്കുന്ന തോട്ടത്തില്‍ തക്കാളി പഴം കൃഷി ചെയ്യുകയുണ്ടായി. തക്കാളിയുടെ ഇംഗ്ളീഷ് നാമമായ ‘ടൊമാറ്റോടൊമോട്ടി’ എന്ന പദത്തില്‍നിന്നും ഉദ്ഭവിച്ചതാണ്.
 
1492ാം വര്‍ഷം മെക്സികോയില്‍ നിന്നും കൊളനിയയില്‍ തക്കാളി പ്രത്യക്ഷപ്പെടുകയുണ്ടായി. സ്പാനിഷ് ആക്രമണകാരികള്‍, മെക്സികോ പ്രദേശങ്ങളെ ബി.സി 1515ല്‍ കൈവശപ്പെടുത്തുന്നതിനിടെ ചലിക്കുന്ന തോട്ടത്തില്‍ നിന്നും തക്കാളി വിത്തുകള്‍ അപഹരിച്ചു പോവുകയാണുണ്ടായത്. തന്മൂലം സ്പെയിനും മറ്റ് ഇതര തെക്കേ അമേരിക്കന്‍ നാടുകളും തക്കാളി കൃഷി വ്യാപകമാക്കാന്‍ കാരണമായി. തുടക്കത്തില്‍ തക്കാളിപ്പഴം ഒരലങ്കാര വസ്തുവായിട്ടാണ് ജനം കരുതിയത്. അരമനകളിലും പൂന്തോട്ടങ്ങളിലും സഭകളിലും തക്കാളിപ്പഴം ആകര്‍ഷണീയ ഘടകമായി. 
 
യൂറോപ്യന്‍ രാജ്യങ്ങളില്‍ ഇറ്റലിയായിരുന്നു ആദ്യമായി തക്കാളിയെ എതിരേറ്റത്. തക്കാളി ഉപയോഗിച്ച് ജാം തുടങ്ങിയ വിവിധ ഭക്ഷണ പദാര്‍ഥങ്ങള്‍ നിര്‍മിച്ച് സ്വാദറിഞ്ഞതും ഇറ്റലീയരായിരുന്നു. 1544ാമാണ്ട് റിയോ മാത്യോള എന്ന ഇറ്റാലിയന്‍ വനിത തക്കാളി ഉപയോഗിച്ച് വിവിധ ഭക്ഷണ പദാര്‍ഥങ്ങളെക്കുറിച്ചുള്ള ഒരു ഡയറി തയാറാക്കുകയുണ്ടായി. 
 
തെക്കേ അമേരിക്കന്‍ നാടുകളെ കൂടാതെ മിക്കവാറും യൂറോപ്യന്‍ രാജ്യങ്ങള്‍ തക്കാളി വിഷലിപ്തമായ ഒരു സസ്യമാണെന്ന് കരുതി ഭക്ഷിക്കാതെ ഒരു കൗതുക വസ്തുവായിക്കണ്ടു. 1692ല്‍ ജോസഫ്ഡന്‍ എന്നുപേരായ ജര്‍മന്‍കാരന്‍ തന്‍െറ പുസ്തകത്തില്‍ തക്കാളി ‘ലൈക്ക്കോപ്പീക്കന്‍’ എന്ന വര്‍ഗത്തില്‍പെട്ട വിഷച്ചെടിയാണെന്ന് എഴുതി. അതേസമയം, ഇയാളുടെ നിഗമനം തിരുത്തിക്കുറിച്ചുകൊണ്ട് സത്യം വെളിപ്പെടുത്താന്‍ കാറല്‍ ലിനാഗസ് എന്നയാള്‍ രംഗത്തുവന്നു. 
 
1830ല്‍ തക്കാളി ഭക്ഷ്യയോഗ്യമല്ളെന്നു കരുതി അമേരിക്കന്‍ ജനത തിരസ്കരിക്കുകയാണുണ്ടായത്. ഇതിനൊരു പ്രതിവിധി കണ്ടെത്തിയത് റോബര്‍ട്ട് ഗിബ്ബണ്‍ ജാക്സന്‍ എന്നയാളാണ്. ഇന്ന് തക്കാളി ചേരാത്ത ഭക്ഷണപദാര്‍ഥങ്ങള്‍ അമേരിക്കയില്‍ അപൂര്‍വമാണ്. ലോകമെമ്പാടും ഏതാണ്ട് 7,500 ഇനം തക്കാളിയുണ്ട്. സ്പെയിന്‍, ഇറ്റലി എന്നീ രാജ്യങ്ങളിലെ മഞ്ഞനിറമാര്‍ന്ന തക്കാളിക്ക് യെല്ളോ ആപ്പ്ള്‍ എന്നും പൊന്‍നിറമുള്ള തക്കാളിക്ക് ഗോള്‍ഡന്‍ ആപ്പ്ള്‍ എന്നും വിളിപ്പേരുണ്ട്.
 
ഫ്രാന്‍സില്‍ വിളയുന്ന തക്കാളിപ്പഴത്തിന് ഹൃദയത്തിന്‍െറ മാതൃകയാണ്. ഇതിന് ലൗ ആപ്പ്ള്‍ എന്ന് പറയപ്പെടുന്നു. തത്സമയം ചുവപ്പ്, മഞ്ഞ, ഓറഞ്ച്, കറുപ്പ് എന്നീ നിറങ്ങള്‍ കൂടാതെ വെള്ള, കടുംനീല എന്നീ നിറങ്ങളിലും വിളയിക്കപ്പെടുന്നു. 16ാം നൂറ്റാണ്ടിലായിരുന്നു ആദ്യമായി തക്കാളി ഇന്ത്യയില്‍ എത്തിച്ചേര്‍ന്നത്. 
 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.