ദീപാവലി മധുരം

1. ഗോമസ്​

ചേരുവകൾ:

  • മൈദ -കാൽ കിലോഗ്രാം
  • ചെറുപയർ പരിപ്പ് -കാൽ കിലോഗ്രാം
  • പഞ്ചസാര -300 ഗ്രാം
  • തേങ്ങ -ഒന്ന് (ചുരണ്ടിയത്)
  • ഏലക്കാപൊടി -ഒരു നുള്ള്
  • എണ്ണ -ആവശ്യത്തിന്

തയാറാക്കുന്നവിധം:
ചെറുപയർ പരിപ്പ് നല്ലതു പോലെ വറുത്തുപൊടിക്കുക. മൈദ, രണ്ട് സ്​പൂൺ പഞ്ചസാരയും ചേർത്ത് വെള്ളമൊഴിച്ച് പൂരിയുടെ പരുവത്തിൽ കുഴക്കുക. ചെറിയ ഉരുളകളാക്കി പൂരിയുടെ വലുപ്പത്തിൽ പരത്തുക. ചെറുപയർ പരിപ്പ് പൊടിച്ചതും തേങ്ങ തിരുമ്മിയതും ബാക്കി പഞ്ചസാരയും ഏലക്കാപൊടിയും ചേർത്ത് കുഴച്ചുവെക്കുക. ഓരോ പൂരിയിലും രണ്ട് സ്​പൂൺ പൊടിവെച്ച് മടക്കി അരിക് ഒട്ടിച്ചുവെക്കുക. എണ്ണ തിളക്കുമ്പോൾ ഓരോന്നായി ഇട്ട് മൂപ്പിച്ചെടുക്കുക.

2. മധുരസേവ

ചേരുവകൾ:

  • അരിമാവ് -ഒരു കപ്പ്
  • കടലമാവ് -ഒരു കപ്പ്
  • പഞ്ചസാര -ഒരു കപ്പ്
  • ഏലക്കാപൊടി -ആവശ്യത്തിന്
  • എണ്ണ -ആവശ്യത്തിന്

തയാറാക്കുന്നവിധം:
അരിമാവും കടലമാവും ഒരുമിച്ച് ചേർത്ത് ഇടിയപ്പത്തിന് കുഴക്കുന്ന പരുവത്തിൽ കുഴച്ചുവെക്കുക. സേവനാഴിയിൽ സേവയുടെ ആകൃതിയിൽ പിഴിഞ്ഞ് എണ്ണയിൽ വറുത്തുകോരുക. പഞ്ചസാര പാനിയാക്കുക. ഈ പാനി രണ്ട് നൂൽ പരുവമാകുമ്പോൾ വറുത്തുവെച്ച സേവ പാനിയിലിട്ട് ഇളക്കി വാങ്ങിവെക്കുക.

3. കാരറ്റ് ഹൽവ

ചേരുവകൾ:

  • കാരറ്റ് -അര കിലോഗ്രാം
  • പാൽ -1 കപ്പ്
  • പഞ്ചസാര -കാൽ കിലോഗ്രാം
  • നെയ്യ് -5 ടേബ്ൾ സ്​പൂൺ
  • ഏലക്കാപൊടി -ഒരു നുള്ള്
  • അണ്ടിപരിപ്പ് -ആവശ്യത്തിന്
  • കിസ്​മിസ്​ -ആവശ്യത്തിന്

തയാറാക്കുന്നവിധം:
ഒരു ടേബ്ൾ സ്​പൂൺ നെയ്യൊഴിച്ച് കാരറ്റ് ചെറുതായി വഴറ്റി എടുക്കുക. ഇതിൽ പാൽ ഒഴിച്ച് ചെറുതീയിൽ വേവിക്കുക. പാൽ  വറ്റുമ്പോൾ പഞ്ചസാര ചേർത്ത് ചെറുതീയിൽ ഇളക്കി കൊടുക്കുക. വഴണ്ടു വരുമ്പോൾ ബാക്കി നെയ്യ് കുറേശെ ചേർത്ത് നല്ലതു പോലെ ഇളക്കണം. ശേഷം അണ്ടിപരിപ്പും കിസ്​മിസും ചേർത്ത് അലങ്കരിക്കാം.

4. അവൽ വിളയിച്ചത്

ചേരുവകൾ:

  • അവൽ -അര കിലോഗ്രാം
  • ശർക്കര -അര കിലോഗ്രാം
  • തേങ്ങ -ഒന്ന്
  • പൊട്ടുകടല -50 ഗ്രാം
  • ചെറുപയർ പരിപ്പ് -50 ഗ്രാം
  • എള്ള് -10 ഗ്രാം
  • ഏലക്കാപൊടി -ആവശ്യത്തിന്
  • നെയ്യ് -ഒരു സ്​പൂൺ

തയാറാക്കുന്നവിധം:
അവൽ തേങ്ങ തിരുമ്മിയതും ചേർത്ത് നന്നായി വിരവി വെക്കുക. ശർക്കര പാനിയാക്കി അരിച്ചെടുക്കുക. ചെറുപയർ പരിപ്പ് അര മണിക്കൂർ കുതിർത്ത് നെയ്യിൽ വറുത്തു കോരുക. എള്ള് കഴുകി വൃത്തിയാക്കി നെയ്യിൽ വറുത്തു കോരുക. ശർക്കരപാനി അടുപ്പിൽവെച്ച് രണ്ട് നൂൽ പരുവമാകുമ്പോൾ അവൽ വിരവിയതും പൊട്ടുകടല, ചെറുപയർ പരിപ്പ് വറുത്തത്, എള്ള് എന്നിവ ചേർത്ത് നന്നായി ഇളക്കി വാങ്ങിവെക്കുക. ആവശ്യത്തിന് ഏലക്കാപൊടിയും ചേർത്ത് അവൽ വിളയിച്ചത് ഉപയോഗിക്കാം. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.