?????? ??????

ഓറഞ്ച് ജെല്ലിയും കമ്പോട്ടും

ചേരുവകകൾ:
ഓറഞ്ച് –9 എണ്ണം
നാരങ്ങ–1 എണ്ണം
പഞ്ചസാര –125ഗ്രാം
ജലറ്റിൻ –15 ഗ്രാം (1 പാക്കറ്റ്)
ഓറഞ്ച് –6 എണ്ണം
പഞ്ചസാര –30 ഗ്രാം

പാകം ചെയ്യേണ്ടവിധം:
ഒരു ഓറഞ്ചിന്‍റെ തൊലി മാറ്റിവെക്കുക. ഒമ്പത് ഓറഞ്ചും പിഴിഞ്ഞ് വെക്കുക. നാരങ്ങയും പിഴിയുക. നാല് ടേബ്ൾ സ്​പൂൺ വെള്ളത്തിൽ പഞ്ചസാരയിട്ട് അടുപ്പത്തുവെച്ച് പഞ്ചസാര അലിയാൻ അനുവദിക്കുക. ഇത് ഓറഞ്ച് തൊലിയിലേക്ക് പകരുക. ആറാൻ വെക്കുക. നാല് ടേബ്ൾ സ്​പൂൺ ചൂടുവെള്ളത്തിൽ ജലറ്റിൻ ഇട്ട് അലിയാൻ വെക്കുക. ഇനിയത് ഓറഞ്ച് നീരും പഞ്ചസാര സിറപ്പും നാരങ്ങാ നീരുമായി ചേർക്കുക. ഇതരിക്കുക. ഒരു രാത്രി ഫ്രിഡ്ജിൽ തണുപ്പിക്കുക.

കമ്പോട്ട്
അടുത്ത ദിവസം രണ്ട് ഓറഞ്ച് ബൗളിലേക്ക് പിഴിഞ്ഞൊഴിക്കുക. രണ്ട് ടേബ്ൾ സ്​പൂൺ ചൂടുവെള്ളത്തിൽ 30 ഗ്രാം പഞ്ചസാരയിട്ട് ഇളക്കി ഓറഞ്ച് ജ്യൂസിലേക്ക് ചേർക്കുക. ആറാനായി വെക്കുക. ബാക്കിയുള്ള നാല് ഓറഞ്ച് തൊലി കളഞ്ഞ് ഉള്ളിലെ തൊലിയും കളഞ്ഞ് അല്ലി മാത്രം വൃത്താകൃതിയുള്ള ഒരു ഡിഷിലേക്ക് നിരത്തുക. ഓറഞ്ച് ജ്യൂസ്​ ആറാൻവെച്ചത് ഇതിലേക്ക് ഒഴിക്കുക. രണ്ട് മണിക്കൂർ ഫ്രിഡ്ജിൽ തണുപ്പിച്ചശേഷം പുറത്തെടുത്ത് ജെല്ലിക്കൊപ്പം വിളമ്പുക.

തയാറാക്കിയത്:  ഇന്ദുനാരായൺ

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.