എളുപ്പമുള്ള പുളിശ്ശേരി

ഇനി എളുപ്പമുള്ള പുളിശ്ശേരി തയാറാക്കാം. അതു നമുക്ക് നേന്ത്രപ്പഴം കൊണ്ടാവാം. അല്ലെങ്കില്‍ പൈനാപ്പിള്‍. തല്‍ക്കാലം പഴം ആവാം. പഴം നെടുകെ അരിഞ്ഞ് നീളത്തില്‍ കീറിയ പച്ചമുളകും കറിവേപ്പിലയും മഞ്ഞള്‍പ്പൊടിയും  ചേര്‍ത്ത് വേവുമ്പോള്‍ ഉപ്പും തേങ്ങയും ജീരകവും നന്നായി അരച്ചതും ചേര്‍ക്കാം. അല്‍പം കഴിഞ്ഞ് നന്നായി ഉടച്ച തൈര് ചേര്‍ത്തു ചെറിയ തീയിലിട്ടു ചൂടാക്കി അരികു വഴി പതഞ്ഞു വരുമ്പോള്‍ തീ അണയ്ക്കുക.

കുറച്ചുനേരം കൂടി ഇളക്കുക. അല്ലെങ്കില്‍ ചിലപ്പോള്‍ തൈര് പിരിഞ്ഞു  പണി മൊത്തം പാളും. ഇനി വറുത്തിടാം. വെളിച്ചെണ്ണ ചൂടാക്കി കടുകും ഉലുവയും വറ്റല്‍മുളകും കറിവേപ്പിലയും വറുത്തിടാം. എണ്ണയില്‍ ആദ്യം ഉലുവ മൂപ്പിച്ചു പൊട്ടി ഒരു നല്ല സുഗന്ധം വന്നശേഷം ബാക്കിയുള്ളവ ഇട്ടു മൂപ്പിച്ചാല്‍ നന്നാവും.

മേമ്പൊടി: ഗള്‍ഫിലെ റെഡിമെയ്ഡ് തൈരും മോരും കാളന്‍െറ പാകത്തിന് ആക്കണം. നമ്മള്‍ വാങ്ങുന്ന ലോ ഫാറ്റ് ലബന്‍ ഒരു ദിവസം മുഴുവന്‍ ഫ്രിഡ്ജിന് വെളിയില്‍വെച്ചു പുളിപ്പിക്കണം. പക്ഷേ, സീല്‍ പൊട്ടിക്കാതെതന്നെ വേണം വെളിയില്‍ വെക്കാന്‍. അങ്ങനെ പുളിപ്പിച്ച മോരാണ് കുറുക്കു കാളന് നല്ലത്. ഇതുപോലെ ലോ ഫാറ്റ് യോഗര്‍ട്ട് പുളിപ്പിച്ച്  ഉടച്ചുവേണം പുളിശ്ശേരിക്ക് എടുക്കാന്‍. മണ്‍ചട്ടികളില്‍ ഉണ്ടാക്കാന്‍ പറ്റിയാല്‍ ഏറെ നന്ന്.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.