പ്രശസ്തമായ ബാലപുർ ഗണേശ േക്ഷത്രത്തിലെ ലഡു ഇത്തവണ ലേലത്തിൽ പോയത് റെക്കോഡ് തുകക്ക്. ഹൈദരാബാദിന് സമീപത്തെ ഗ്രാമമായ ബാലപുരിൽ നടന്ന ലേലത്തിൽ 16.6 ലക്ഷത്തിന് ബാലപുർ മണ്ഡൽ ആര്യ വൈശ്യ സംഘമാണ് 21 കിലോ തൂക്കമുള്ള ലഡു സ്വന്തമാക്കിയത്.
എല്ലാ വർഷവും ഗണേശോത്സവത്തിന്റെ ഭാഗമായാണ് ലഡു ലേലത്തിൽ വെക്കുന്നത്. കിഴക്കൻ ഗോദാവരി ജില്ലയിലെ മധുരപലഹാര നിർമാതാക്കളായ ഉമാ മഹേശ്വർ റാവുവാണ് ഇത്തവണ ലഡു ഉണ്ടാക്കി േക്ഷത്രത്തിന് സംഭാവന ചെയ്തത്.
1994 മുതലാണ് ലഡു ലേലത്തിൽ വിൽക്കാൻ തുടങ്ങിയത്. ആ വർഷം 450 രൂപ ലഭിച്ചു. കഴിഞ്ഞ വർഷം 15.6 ലക്ഷത്തിനാണ് ലഡു ലേലത്തിൽ വിറ്റത്. ലേലം കാണാൻ ഒന്നര ലക്ഷം ഭക്തരും എത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.