ബ്രെഡ് കൊണ്ട് പല തരത്തിലുള്ള രുചികരമായ നാലു മണി പലഹാരങ്ങൾ തയാറാക്കാം. വളരെ എളുപ്പത്തിൽ തയാറാക്കാൻ സാധിക് കുന്ന അഞ്ച് പലഹാരങ്ങളാണ് ഫാത്തിമ ഫൈസൽ ഇത്തവണ പരിചയപ്പെടുത്തുന്നത്.
1. സോസേജ് ബ്രെഡ് റോൾസ്
ആവശ്യമുള്ള സാധനങ്ങൾ:
തയാറാക്കേണ്ടവിധം:
സോസേജ് രണ്ടായി നീളത്തിൽ സ്ലൈസ് ചെയ്യുക. ശേഷം കുറച് ച് ഉപ്പ്, കുരുമുളകുപൊടി ചേർത്ത് ഷാലോ ഫ്രൈ ചെയ്തെടുക്കുക. ബ്രെഡ് അരികു കളഞ്ഞ് പരത്തി യെടുക്കുക. പരത്തിയ ബ്രെഡ് സ്ലൈസിൽ ഒരു സോസേജും ചീസ് സ്ലൈസിന്റെ പകുതിയുംെവച്ച് റോൾ ചെ യ്ത് സൈഡ് ഒട്ടിച്ചുവെക്കുക. പാലിൽ കുറച്ച് ഉപ്പും കുരുമുളകുപൊടിയും ചേർക്കുക. റോൾസ ് പാലിൽ മുക്കി ബ്രെഡ് ക്രംബ്സിൽ റോൾ ചെയ്ത് ചൂടായ എണ്ണയിൽ ലോ ഫ്ലയിമിൽ ഫ്രൈ ചെയ്തെടുക ്കുക.
2. ചീസ് ചിക്കൻ ബ്രെഡ് റോൾസ്
ആവശ്യമുള്ള സാധനങ്ങൾ:
തയാറാക്കേണ്ടവിധം:
ചിക്കൻ കഴുകി വൃത്തിയാക്കി ഉപ്പും 1/2 ടേബ്ൾ സ്പൂൺ കുരുമുളകും ആവശ്യത്തിന് വെള്ളവും ചേർത്ത് വേവിച്ചെടുക്കണം. ചൂടാറുമ്പോൾ ക്രഷ് ചെയ്തെടുക്കുക. ഇതിലേക്ക് മൂന്നു മുതൽ ഒമ്പതു വരെയുള്ള ചേരുവകൾ ചേർത്ത് മിക്സ് ചെയ്തെടുക്കുക. ഫില്ലിങ് റെഡി. ഇനി ബ്രെഡ് അതിന്റെ അരികുവശം കളഞ്ഞുവെക്കണം. ഇത് ഒന്ന് പരത്തിയെടുത്ത ശേഷം ട്രയാങ്ക്ൾ ഷേപ്പ് ആക്കിയെടുക്കുക ഫില്ലിങ് ഉള്ളിൽെവച്ച് അരികുകൾ വെള്ളം നനച്ച് ഒട്ടിച്ചെടുക്കുക കോഴിമുട്ട ബീറ്റ് ചെയ്തതിലും ബ്രെഡ് ക്രംബ്സിലും മുക്കിയെടുത്തതിനുശേഷം എണ്ണ ചൂടാകുമ്പോൾ ചെറിയ തീയിൽ ഫ്രൈ ചെയ്തെടുക്കുക.
3. പനീർ ബ്രെഡ് റോൾസ്
ആവശ്യമുള്ള സാധനങ്ങൾ:
തയാറാക്കേണ്ടവിധം:
ബ്രെഡ് സ്ലൈസ് ബ്ലെൻഡറിൽ ഇട്ട് നന്നായി പൊടിച്ചെടുക്കുക. രണ്ടു മുതൽ എട്ടു വരെയുള്ള ചേരുവകൾ ബൗളിൽ എടുത്ത് പൊടിച്ച ബ്രെഡും ചേർത്ത് അൽപാൽപം പാൽ ചേർത്ത് നന്നായി കുഴച്ചെടുക്കുക. ശേഷം റോളുകളായി ഷേപ്പ് ചെയ്തെടുക്കുക. ഒരു ബൗളിൽ മുട്ട ബീറ്റ് ചെയ്യുക. റോളുകൾ എഗ് മിശ്രിതത്തിൽ മുക്കി ബ്രെഡ് ക്രംബ്സിൽ പൊതിഞ്ഞെടുക്കുക. ഇത് ഒന്നു കൂടി റിപ്പീറ്റ് ചെയ്യുക. പാനിൽ ഓയിൽ ചൂടാകുമ്പോൾ ചെറിയ ഫ്ലയിമിൽ ഫ്രൈ ചെയ്തെടുക്കാം.
4. ചൈനീസ് വെജി ബ്രെഡ് റോൾസ്
ആവശ്യമുള്ള സാധനങ്ങൾ:
തയാറാക്കേണ്ടവിധം:
പാനിൽ ഓയിൽ ചൂടാക്കി വലിയ ഉള്ളി വഴറ്റുക. ശേഷം ജിഞ്ചർ ഗാർലിക് പേസ്റ്റ്, പച്ചമുളക് ചേർക്കുക. വെജിറ്റബ്ൾസും ഉപ്പും ചേർത്ത് അവ വേവായാൽ സോസുകളും വിനാഗിരിയും ചേർത്ത് ഇളക്കി വേവിക്കുക. ബ്രെഡിന്റെ ബ്രൗൺ കളർ ഉള്ള ഭാഗം കട്ട് ചെയ്തുവെക്കുക. ഒരു പ്ലേറ്റിൽ കുറച്ച് വെള്ളം എടുക്കുക. അരിക് കട്ടു െചയ്ത ബ്രെഡ് വെള്ളത്തിൽ ഒന്ന് ഡിപ് ചെയ്തെടുക്കുക. ഇതിനെ ഒരു കൈയിൽെവച്ച് മറുകൈ കൊണ്ട് അമർത്തി കൂടുതലുള്ള വെള്ളം കളയുക. ഇതിന്റെ ഒരറ്റത്ത് ഫില്ലിങ് കുറച്ചു െവച്ച് റോൾ ചെയ്ത് ഷേപ്പ് ആക്കിയെടുക്കുക. ഇതിനെ മുട്ട ബീറ്റ് ചെയ്തതിൽ മുക്കി ബ്രെഡ് ക്രംബ്സിൽ റോൾ ചെയ്തെടുക്കുക. ശേഷം ഓയിൽ ചൂടാകുമ്പോൾ ചെറിയ ഫ്ലയിമിൽ ഫ്രൈ ചെയ്തെടുക്കാം.
5. ചിക്കൻ മസാല ബ്രെഡ് റോൾസ്
തയാറാക്കേണ്ടവിധം:
ചിക്കൻ മഞ്ഞൾപ്പൊടി, മുളകുപൊടി, ഉപ്പ് എന്നിവ ചേർത്ത് ഫ്രൈ ചെയ്തത് ചെറുതായി കട്ട് ചെയ്തുവെക്കുക (ഉപ്പും മഞ്ഞൾപ്പൊടിയും കുരുമുളകുമിട്ട് വെള്ളം ചേർത്ത് വേവിച്ചെടുത്താലും മതി). ഒരു പാനിൽ ഓയിൽ ചൂടാകുമ്പോൾ സവാള വഴറ്റുക. ശേഷം ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക് എന്നിവ വഴറ്റുക. മുളകുപൊടി, ഗരംമസാല, മഞ്ഞൾപൊടി എന്നിവ ചേർത്ത് ലോ ഫ്ലയിമിൽ ചിക്കനും ചേർത്ത് മല്ലിയില ചെറുതായി കട്ട് ചെയ്തതും ചേർത്ത് മിക്സ് ചെയ്തെടുക്കുക. ഫില്ലിങ് തയാറായി.
ബ്രെഡിന്റെ ബ്രൗൺ കളർ ഉള്ള ഭാഗം കട്ട് ചെയ്തുവെക്കുക. ഒരു പ്ലേറ്റിൽ കുറച്ച് വെള്ളമെടുക്കുക. അരിക് കട്ടു ചെയ്ത ബ്രെഡ് വെള്ളത്തിൽ ഒന്ന് മുക്കിയെടുക്കുക. ഇതിനെ ഒരു ൈകയിൽെവച്ച് മറുകൈ കൊണ്ട് അമർത്തി കൂടുതലുള്ള വെള്ളം കളയുക. ഇതിന്റെ ഒരറ്റത്ത് ഫില്ലിങ് കുറച്ചുെവച്ച് റോൾ ചെയ്ത് ഷേപ്പ് ആക്കിയെടുക്കുക. ശേഷം ഓയിൽ ചൂടാകുമ്പോൾ ചെറിയ ഫ്ലയിമിൽ ഫ്രൈ ചെയ്തെടുക്കാം.
തയാറാക്കിയത്: ഫാത്തിമ ഫൈസൽ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.