അമ്പത് ദിനങ്ങള്‍ നീണ്ട നോമ്പിന് ശേഷം പ്രത്യാശയുടെ ദിനമായ ഈസ്റ്ററിലേക്ക് കടക്കുകയാണ് വിശ്വാസ സമൂഹം. നോമ്പുവീടല്‍ പ്രക്രിയ പൂര്‍ണമാവുന്നത് അടുക്കളയിലെ കൊതിയും മണവും രുചിയുമേറുന്ന വിഭവങ്ങളിലൂടെ ആണ്. ഈസ്റ്ററിന് തയാറാക്കുന്ന 13 വിഭവങ്ങൾ...
1. വറുത്തരച്ച മട്ടന്‍കറി
ചേരുവകള്‍:
തയാറാക്കുന്ന വിധം:
ആട്ടിറച്ചി ഇടത്തരം കഷണങ്ങളാക്കി 2 മുതല്‍ 7 വരെ യോജിപ്പിച്ച് വേവിക്കണം. പകുതി വെന്തുകഴിഞ്ഞാല്‍ ഉരുളക്കിഴങ്ങ് ചേര്‍ത്ത് വേവിക്കാം. കുറച്ച് വെളിച്ചെണ്ണയില്‍ 9 മുതല്‍ 10 വരെ ചുവക്കെ വറുത്തുകോരി മയത്തില്‍ അരച്ചെടുത്ത് കുറച്ചു ചൂടുവെള്ളത്തില്‍ കലക്കി കറിയില്‍ ഒഴിച്ചു കൊടുക്കണം. ഉപ്പുചേര്‍ക്കാം. എല്ലാം ചേര്‍ന്ന് കുറുകി തുടങ്ങുമ്പോള്‍ കറി ഇറക്കിവെക്കാം. കുറച്ച് വെളിച്ചെണ്ണയില്‍ 20 മുതല്‍ 22 വരെ താളിച്ച് കറിയില്‍ ചേര്‍ക്കാം.
2. പാലപ്പം
ചേരുവകൾ:
തയാറാക്കുന്ന വിധം:
ഒരു കപ്പ് ചെറുചൂട് വെള്ളത്തില്‍ യീസ്റ്റും പഞ്ചസാരയും കലക്കി 30 മിനിട്ട് വെക്കുക. മൂന്ന് ടേബിള്‍ സ്പൂണ്‍ അരിപ്പൊടി മൂന്ന് കപ്പ് വെള്ളത്തില്‍ കലക്കി നാലു മിനിറ്റ് തുടര്‍ച്ചയായി ഇളക്കി തിളപ്പിക്കുക. ഈ മിശ്രിതം തണുത്ത ശേഷം ബാക്കി അരിപ്പൊടിയും യീസ്റ്റ് ലയിപ്പിച്ച വെള്ളവും തേങ്ങാപ്പാലും ഉപ്പും ചേര്‍ത്ത് മിക്സിയില്‍അടിച്ചെടുക്കുക. എട്ടു മണിക്കൂര്‍ പുളിപ്പിച്ച ശേഷം അപ്പച്ചട്ടിയില്‍ ചുട്ടെടുക്കുക
3. ബീഫ് വരട്ടിയത്
ചേരുവകള്‍:
തയാറാക്കുന്ന വിധം:
ഇറച്ചി ചെറുതായി മുറിച്ച് കഴുകുക. കുരുമുളക് പൊടി, ചെറിയ ഉള്ളി, എണ്ണ എന്നിവ ഒഴിവാക്കി ബാക്കി ചേരുവകളെല്ലാം ഇറച്ചിയില്‍ ചേര്‍ത്ത് നന്നായി തിരുമ്മി കുക്കറില്‍ ഒരു സ്റ്റീം വന്നാല്‍ തീ കുറച്ച് ഇരുപത് മിനിറ്റ് വേവിക്കുക. എണ്ണയില്‍ ചെറിയ ഉള്ളിയും കറിവേപ്പിലയും മൂപ്പിച്ച് വെന്ത ഇറച്ചിയില്‍ ചേര്‍ത്തിളക്കുക. നന്നായി തിളച്ച് കുറുകിവരുമ്പോള്‍ കുരുമുളക് പൊടി ചേര്‍ത്ത് തിളപ്പിച്ച് വറ്റിച്ചെടുക്കുക. (ബീഫ് കഴുകിയ ഉടനെ പാകം ചെയ്യുകയാണെങ്കില്‍ വെള്ളം ചേര്‍ക്കേണ്ടതില്ല)
4. ഉണക്കച്ചെമ്മീന്‍ ചമ്മന്തി
ചേരുവകള്‍:
തയാറാക്കുന്ന വിധം:
ചെമ്മീന്‍ കഴുകി വൃത്തിയാക്കി വെള്ളം ഊറ്റിയെടുക്കണം. വെളിച്ചെണ്ണ ചൂടാകുമ്പോള്‍ മുളക് മൂപ്പിച്ച് കോരണം. ഇതിലേക്ക് ചെമ്മീന്‍ ചേര്‍ത്ത് ഇടത്തരം ചൂടില്‍ വഴറ്റണം. ചുവന്ന് ചെമ്മീന്‍ വെന്തുകഴിഞ്ഞാല്‍ 4 മുതല്‍ 8 വരെ ചേര്‍ത്ത് കുറച്ചുനേരം വീണ്ടും വഴറ്റണം. മിക്സിയില്‍ മുളകും ചെമ്മീന്‍കൂട്ടും ഉപ്പും ചേര്‍ത്ത് കരുകരുപ്പായി അരച്ചെടുക്കണം. ചോറിനോടൊപ്പവും ദോശ, ഇഡ്ഡലി തുടങ്ങിയവയോടൊപ്പവും കഴിക്കാം.
5. ഞണ്ട് തേങ്ങാപ്പാല്‍ക്കറി
ചേരുവകള്‍:
തയാറാക്കുന്ന വിധം:
തേങ്ങ ചിരകി പാല്‍ എടുത്തുവെച്ച ശേഷം ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി അരിഞ്ഞുവെച്ച സവാള, വെളുത്തുള്ളി, ഗ്രാമ്പൂ എന്നിവ ചതച്ചത് അതിലിട്ട് വഴറ്റുക. തുടര്‍ന്ന് തൈരും മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് ചൂടാക്കിയ ശേഷം തേങ്ങാപ്പാലൊഴിച്ച് നന്നായി ഇളക്കുക. അതിലേക്ക് ഞണ്ടും പരിപ്പും ആവശ്യത്തിന് ഉപ്പുമിട്ട് നന്നായി വേവിക്കണം. ഞണ്ടിറച്ചി വെന്തുകഴിഞ്ഞാല്‍ മല്ലിയില ഇടുക. തിളച്ചു കഴിഞ്ഞാല്‍ വാങ്ങിവെക്കാം.
6. ഇടിച്ചക്ക തോരന്‍
ചേരുവകള്‍:
തയാറാക്കുന്ന വിധം:
ചെറിയ ചക്ക മുള്ളെല്ലാം കളഞ്ഞ് വൃത്തിയാക്കി ചെറിയ കഷണങ്ങളാക്കി ആവിയില്‍ വേവിക്കുക. വേവിച്ച ചക്ക തണുത്തതിനു ശേഷം ചതച്ചെടുത്ത് മാറ്റിവെക്കുക. ചിരണ്ടിയ തേങ്ങ, മുളകുപൊടി, ജീരകം, മഞ്ഞള്‍പ്പൊടി, വെളുത്തുള്ളി എന്നിവ കല്ലില്‍വെച്ച് ചതച്ചെടുക്കുക. എന്നിട്ട് ചീനച്ചട്ടിയില്‍ വെളിച്ചെണ്ണയൊഴിച്ച് രണ്ട് വറ്റല്‍മുളക് ഇടുക. പിന്നെ കടുക് പൊട്ടിയ ശേഷം കറിവേപ്പില ഇടുക. അതുകഴിഞ്ഞ് ചതച്ചുവെച്ചിരുന്ന തേങ്ങയിട്ട് വറുക്കുക. തേങ്ങ നന്നായി മൂത്തതിനു ശേഷം ചതച്ചുവെച്ച ചക്ക ഇടുക. ഉപ്പിട്ട് നന്നായി മിക്സ് ചെയ്ത് ബ്രൗണ്‍ കളര്‍ ആകുമ്പോള്‍ വാങ്ങിവെക്കുക.
7. നാടന്‍ ചിക്കന്‍ കറി
ചേരുവകള്‍:
തയാറാക്കുന്ന വിധം:
മുളകുപൊടി, ഉപ്പുപൊടി, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി എന്നിവ കഷണങ്ങളാക്കിയ ചിക്കനില്‍ പുരട്ടി 15 മിനിറ്റ് വെക്കുക. അതിനു ശേഷം ഇരുമ്പുചീനച്ചട്ടി അടുപ്പത്തുവെച്ച് എണ്ണ ഒഴിച്ച് പുരട്ടിയ ചിക്കന്‍ ഇടുക. ആവശ്യത്തിന് ചൂടുവെള്ളം ഒഴിച്ച് വേവിക്കുക. പത്തു മിനിറ്റ് കഴിയുമ്പോള്‍ സവാള, ചെറിയ ഉള്ളി, പച്ചമുളക്, ഇഞ്ചി എന്നിവ ചെറുതായി മുറിച്ച് വെളിച്ചെണ്ണ ഒഴിച്ച് കൈകൊണ്ട് നന്നായി ഞെവിടിവെച്ചത് ഇറച്ചിയിലേക്കിടുക. എല്ലാം ചേര്‍ന്ന് നന്നായി വെന്ത് കുറുകുമ്പോള്‍ ഗരംമസാല ചേര്‍ത്ത് ഇളക്കി വാങ്ങി വെക്കുക. ശേഷം കുറച്ചു മല്ലിയില നുറുക്കി ഇടുക. നാടന്‍ ചിക്കന്‍കറി റെഡി.
8. താറാവ് മപ്പാസ്
ചേരുവകള്‍:
തയാറാക്കുന്ന വിധം:
പാത്രത്തില്‍ വെളിച്ചെണ്ണ ചൂടാക്കി അതിലേക്ക് അരിഞ്ഞ ഉള്ളിയും മുളകുപൊടിയും മഞ്ഞള്‍പൊടിയും മല്ലിപ്പൊടിയും കുരുമുളകുപൊടിയും നീളത്തിലരിഞ്ഞ പച്ചമുളകും കറിവേപ്പിലയും ചേര്‍ത്തിളക്കുക. നല്ല പോലെ കഴുകി വൃത്തിയാക്കിയ താറാവിറച്ചി അതിലേക്കു ചേര്‍ത്ത് അഞ്ച് മിനിറ്റ് നേരം വഴറ്റുക. ഉപ്പും നാളികേരത്തിന്‍റെ മൂന്നാം പാലും ചേര്‍ത്ത് തിളക്കുന്നതുവരെ ചൂടാക്കുക. താറാവിറച്ചി വെന്തുവെന്ന് കണ്ടാല്‍ നാളികേരത്തിന്‍റെ രണ്ടാം പാല്‍ ചേര്‍ത്ത് അഞ്ചുമിനിറ്റ് നേരം കൂടി ചെറുതീയില്‍ പാകംചെയ്യുക. തുടര്‍ന്ന് ഒന്നാംപാല്‍ ചേര്‍ത്തിളക്കി അടുപ്പില്‍നിന്ന് മാറ്റിവെക്കാം. അപ്പം, പുട്ട്, ചപ്പാത്തി എന്നിവയോടൊപ്പം താറാവ് മപ്പാസ് കേമമാണ്.
9. ഇടിയിറച്ചി
ചേരുവകള്‍:
തയാറാക്കുന്ന വിധം:
നന്നായി കഴുകി വൃത്തിയാക്കിയ ഇറച്ചി, മസാലയും ഉപ്പും ഇഞ്ചിയും ചേര്‍ത്ത് തിരുമ്മി കുക്കറിലിട്ട് വേവിക്കുക. തണുത്ത ശേഷം കഷണങ്ങള്‍ മിക്സിയിലിട്ട് അല്‍പമൊന്ന് അടിക്കുക. കഷണങ്ങള്‍ ചതയാന്‍ വേണ്ടി മാത്രമാണിത്, അധികം ചതയരുത്. ചൂടായ എണ്ണയില്‍ വെളുത്തുള്ളി, സവാള ഇവയിട്ട് മൂപ്പിക്കുക. മൂത്തു വരുമ്പോള്‍ കറിവേപ്പിലയും ചതച്ച ഇറച്ചിയും ചേര്‍ക്കുക. ആവശ്യത്തിന് മുളകുപൊടിയും ചേര്‍ത്ത് നന്നായി വറുത്തുകോരുക.
10. കയ്പക്കാ/പാവക്ക ഒഴിച്ചുകറി
ചേരുവകള്‍:
1. കയ്പക്ക/പാവക്ക വൃത്തിയാക്കിയെടുത്ത് ഒരിഞ്ചു നീളത്തിലുള്ള കഷണങ്ങളാക്കി മുറിച്ചെടുത്തത് -അര കി.ഗ്രാം
2. വിനാഗിരി -2 ടേ. സ്പൂണ്‍
3. ഉപ്പ് -ആവശ്യത്തിന്
4. വെളിച്ചെണ്ണ -ആവശ്യാനുസരണം
5. തേങ്ങ -1
6. വറ്റല്‍മുളക് -7-8 എണ്ണം
7. ചുവന്നുള്ളി -4-5 ചുള
8. വെളുത്തുള്ളി -4-5 അല്ലി
9. കറിവേപ്പില -കുറച്ച്
10. കുരുമുളക് -1 ടീസ്പൂണ്‍
11. പുളി -ചെറിയ ചെറുനാരങ്ങവലുപ്പത്തില്‍ ഉരുട്ടിയെടുത്തത്
12. കടുക് -അര ടീസ്പൂണ്‍
13. വറ്റല്‍മുളക് -2-3 എണ്ണം നുറുക്കിയത്
14. ഉലുവ -കാല്‍ ടീസ്പൂണ്‍
15. കറിവേപ്പില -കുറച്ച്
16. ശര്‍ക്കര -ഒന്നര അച്ച്
തയാറാക്കുന്ന വിധം:
കയ്പകഷണങ്ങളില്‍ വിനാഗിരിയും ഉപ്പും പുരട്ടി കുറച്ചുനേരം വെക്കണം. കുറച്ചു വെളിച്ചണ്ണയില്‍ ചിരകിയ തേങ്ങയും 6 മുതല്‍ 10 വരേയും ചേര്‍ത്ത് വറുത്ത് മൂപ്പിച്ചെടുത്ത് മയത്തില്‍ അരച്ചെടുക്കണം. കുറച്ചു വെളിച്ചെണ്ണ ചൂടാകുമ്പോള്‍ കടുകിട്ട് പൊട്ടിയാല്‍ ഉലുവ, വറ്റല്‍ മുളക്, കറിവേപ്പില ചേര്‍ത്ത് വഴറ്റിയതിലേക്ക് കയ്പക്കാ കഷണങ്ങളിട്ട് വഴറ്റണം. ചൂട് കുറച്ചു നന്നായി ചുകന്നു വരുന്നതുവരേയും വഴറ്റിയതിലേക്ക് അരച്ചെടുത്ത കൂട്ട് കുറച്ച് ചൂടുവെള്ളത്തില്‍ കലക്കി ഒഴിക്കണം. ശര്‍ക്കരയും ഇടണം. നന്നായി തിളച്ചുവറ്റിത്തുടങ്ങിയാല്‍ ഉപ്പുപാകം നോക്കി ഇട്ടുകൊടുക്കാം. എരിവും പുളിയും മധുരവും എല്ലാമുള്ള കയ്പക്ക ഒഴിച്ചുകറി ഊണിനൊപ്പം കഴിക്കാന്‍ നന്നായിരിക്കും.
11. ഉണ്ണിയപ്പം
ചേരുവകള്‍:
തയാറാക്കുന്ന വിധം:
പച്ചരി അര മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്ത് കഴുകി വാര്‍ത്തുവെക്കുക. ഉരുക്കി അരിച്ചെടുത്ത ശര്‍ക്കരവെള്ളം ചേര്‍ത്ത് അരി മിക്സിയില്‍ നന്നായി അരച്ചെടുക്കുക (വെള്ളം അധികമാവരുത്). ശേഷം പഴം ചേര്‍ത്ത് വീണ്ടും നന്നായി അരക്കുക. ഉപ്പ് ചേര്‍ത്തിളക്കി അരമണിക്കൂറിനു ശേഷം കുഴിയപ്പ ചട്ടിയില്‍ നിറയെ എണ്ണ ഒഴിച്ച് ചൂടായ ശേഷം ഓരോ കുഴിയിലും മാവ് കോരി ഒഴിച്ച് മുകളില്‍ ഒന്നോ രണ്ടോ തേങ്ങാക്കൊത്ത് ഇട്ട് പപ്പടക്കമ്പി ഉപയോഗിച്ച് മറിച്ചിട്ട് വേവിച്ചെടുക്കുക.
12. കുമ്പിളപ്പം
ചേരുവകള്‍:
തയാറാക്കുന്ന വിധം:
പാത്രത്തില്‍ അരിപ്പൊടി, ഉപ്പ്, നെയ്യ്, ചക്കവരട്ടിയത് (പഴുത്ത ചക്ക അരിഞ്ഞ് വേവിച്ച് വെള്ളം വറ്റിച്ച് ഉടച്ച് നെയ്യില്‍ വരട്ടിയെടുക്കുന്നത്), ഏലക്കായ പൊടിച്ചത് എന്നിവയിട്ട് നന്നായി കുഴച്ചെടുക്കുക. ശര്‍ക്കര ഉരുക്കി കുറുക്കിയെടുത്തത് ഒഴിച്ച് വീണ്ടും കുഴച്ചെടുക്കുക. മാവ് മൃദുവായ കുഴമ്പു രൂപത്തിലായെങ്കില്‍ വെള്ളം ചേര്‍ക്കേണ്ടതില്ല. അല്ലെങ്കില്‍ തിളച്ചവെള്ളം അല്‍പം ഒഴിച്ചു മയപ്പെടുത്താം. തേങ്ങ ചിരവിയതിട്ട് വീണ്ടും കുഴക്കുക. മാവ് 15 മിനിറ്റ് മാറ്റിവെക്കാം. വയനയില എടുത്ത് ഈര്‍ക്കിളോ ടൂത്ത്പിക്കോ കുത്തി കോണ്‍ ആകൃതിയില്‍ ആക്കുക. തയാറാക്കിയ മാവ് ഇലയുടെ വലുപ്പമനുസരിച്ച് കോരിയൊഴിക്കുക. ഇഡ്ഡലി പാത്രത്തില്‍ 30-40 മിനിറ്റ് ആവിയില്‍ വേവിച്ചെടുക്കാം. വയനയിലയുടെ മണവും ചക്കരവട്ടിയതിന്‍റെ രുചിയുമുള്ള കുമ്പിളപ്പം റെഡി.
13. കുക്കുമ്പര്‍ ലെമണേഡ്
ചേരുവകള്‍:
തയാറാക്കുന്ന വിധം:
പഞ്ചസാരയും അരകപ്പ് വെള്ളവും തിളപ്പിച്ച് സിറപ്പാക്കി തണുക്കാന്‍ വെക്കുക. തൊലികളഞ്ഞ് അരിഞ്ഞ കക്കിരിയും പുതിനയിലയും നാരങ്ങനീരും ചേര്‍ത്ത് ബ്ലെന്‍ഡറില്‍ അടിച്ചെടുക്കുക. കക്കിരി പ്യൂരിയാകുമ്പോള്‍ തണുത്ത പഞ്ചസാര സിറപ്പും ചേര്‍ത്ത് ഒന്നുകൂടി അടിച്ചെടുക്കുക. മാറ്റിവെച്ച രണ്ടു കപ്പ് വെള്ളം ചേര്‍ത്ത് പാത്രത്തിലേക്ക് അരിച്ചൊഴിക്കാം. തണുപ്പിച്ച ശേഷം നാരങ്ങക്കഷണവും പുതിനയിലയുമിട്ട് അലങ്കരിച്ച് കഴിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.