നാലുമണി ചായക്ക് 'മണ്ട'യും 'കിടുത'യും

നാലുമണി പലഹാരങ്ങൾ വ്യത്യസ്തമാവാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. അത് ചായകുടിക്ക് കൂടുതൽ ഉന്മേഷ ം പകരും. അത്തരത്തിലുള്ള നാല് പലഹാരങ്ങൾ (മണ്ട, മുട്ടപ്പത്തിരി, കിടുത, കാരയ്ക്കപ്പം) തയാറാക്കുന്ന വിധമാണ് മൈമൂന സല ാം ഇത്തവണ ഭക്ഷണപ്രിയർക്കായി പരിചയപ്പെടുത്തുന്നത്.

1. കിടുത


ചേരുവകൾ:
  1. മൈദ - 1 1/2 കപ്പ്
  2. തേങ്ങ - 2 കപ്പ്
  3. പഞ്ചസാര - 1 കപ്പ്
  4. നെയ്യ് - 100 ഗ്രാം
  5. ഓയിൽ - 1 കപ്പ്
  6. ഉപ്പ് - ആവശ്യത്തിന്

തയാറാക്കേണ്ടവി ധം:

മൈദയും നെയ്യും ആവശ്യത്തിന് വെള്ളവും ഉപ്പും ചേർത്ത് കുഴച്ചെടുക്കുക. ഒരു പാനിൽ നെയ്യ് ഒഴിച്ച് തേങ് ങ, പഞ്ചസാര എന്നിവ മൂപ്പിച്ചെടുക്കുക. (ഇഷ്ടമുള്ളവർക്ക് പരിപ്പും ചേർക്കാം). കുഴച്ചുവെച്ച മൈദ മാവ് ഓരോ ബോൾ ആക്കി എട ുത്ത് അധികം നൈസ് ആക്കാതെ പരത്തി വട്ടത്തിൽ മുറിച്ചെടുക്കുക. മുറിച്ചെടുത്ത ഓരോ പത്തിരിവെച്ച് ഈ തേങ്ങ ഫില്ലിങ് ചേർത്ത് മേലെ ഒരു ചെറിയ പത്തിരി കൂടിവെച്ച് ചുറ്റുഭാഗവും കൈ കൊണ്ട് മടക്കുക (മുടഞ്ഞെടുക്കുക). നന്നായി ചൂടാക്കിയ ഓയിലിൽ അപ്പം ഇട്ട് പൊരിച്ചെടുക്കാം. മൂന്ന് ദിവസം കിടുത കേടുകൂടാതെ ഇരിക്കും.

2. കാരയ്ക്കപ്പം

ചേരുവകൾ:

  1. അരിപ്പൊടി - 1 കിലോ ഗ്രാം
  2. കോഴിമുട്ട - 4 എണ്ണം
  3. നെയ്യ് - 100 ഗ്രാം
  4. കരിം ജീരകം - 4 ടീസ്പൂൺ
  5. ചെറിയുള്ളി - 1 /4 കപ്പ് (ചെറുതായി അരിഞ്ഞത്)
  6. ഉപ്പ് - ആവശ്യത്തിന്
  7. ഓയിൽ - ആവശ്യത്തിന് (പൊരിക്കാൻ)

തയാറാക്കേണ്ടവിധം:

അരിപ്പൊടി ആവശ്യത്തിന് വെള്ളം വെച്ച് ഉപ്പിട്ട് വാട്ടിയെടുക്കുക. അതിലേക്ക് ചൂടാറും മുൻപെ മുട്ട, ചെറിയുള്ളി, ജീരകം എന്നിവ ചേർക്കുക. ആവശ്യത്തിന് നെയ്യ് ഒഴിച്ച് നന്നായി കുഴച്ചെടുത്ത് കൈയ്യിൽ വെച്ച് ചെറിയ ഉരുളകളാക്കി ഓയിൽ തിളച്ച് വരുമ്പോൾ അതിലിട്ട് വറുത്തു കോരാം. കാരയ്ക്കപ്പം കുറേനാൾ കേട് കൂടാതെ ഇരിക്കും.

3. മണ്ട

ചേരുവകൾ:

  1. മൈദ - 1 കിലോ ഗ്രാം
  2. റവ - 1 കിലോ ഗ്രാം
  3. കടല - 50 ഗ്രാം
  4. പഞ്ചസാര - 1/4 കപ്പ്
  5. ഉപ്പ് - ആവശ്യത്തിന്
  6. നെയ്യ് - 75 ഗ്രാം
  7. ഓയിൽ - ആവശ്യത്തിന് (വറുക്കാൻ)

തയാറാക്കേണ്ടവിധം:

മൈദ, ഉപ്പ്, വെള്ളം, നെയ്യ് എന്നിവ ചേർത്ത് നന്നായി കുഴച്ചെടുക്കുക. ശേഷം ഓരോ ബോൾ എടുത്ത് പരത്തി സമൂസക്ക് വേണ്ടി മുറിച്ചെടുക്കുക. ഒരു പത്തിരിയുടെ പകുതി വലുപ്പത്തിലാണ് മുറിക്കേണ്ടത്. അങ്ങനെ മുറിച്ച കഷണങ്ങൾ കുറച്ചു സമയം ഉണങ്ങാൻവെക്കുക. (ഫാനിന്‍റെ ചുവട്ടിൽ വെച്ചാൽ മതി).

ഒരു പാനിൽ റവ ഇട്ട് വറുക്കാം. കൂടെ കടലയും ചേർക്കണം. (വറുത്ത കടല ഉണ്ടെങ്കിൽ അത്രയും നല്ലത്). ഇത് ചൂടാറിയാൽ അതിലേക്ക് പഞ്ചസാര മിക്സ് ചെയുക. ശേഷം ഈ മിക്സ് മുറിച്ചുവെച്ച പത്തിരിയിൽ വെച്ച് സമൂസക്ക് മടക്കുന്ന പോലെ മടക്കിയെടുക്കുക. എല്ലാം ഇതുപോലെ ചെയ്തെടുക്കുക. കുഴിവുള്ള പാത്രത്തിൽ ഓയിൽ ഒഴിച്ച് ഓരോന്നും വറുത്തെടുക്കാം. മണ്ട റെഡി...

4. മുട്ടപ്പത്തിരി

പേരിൽ മാത്രം മുട്ട അടങ്ങിയിട്ടുള്ള ഈ വിഭവം പൊന്നാനികാർക്ക് ഒഴിച്ചു കൂടാൻ പറ്റാത്തതാണ്.

ചേരുവകൾ:

  1. പച്ചരി - 2 കപ്പ്
  2. പപ്പടം - 6 എണ്ണം
  3. മൈദ - 1/4 കപ്പ്
  4. അരിപ്പൊടി - 1 സ്പൂൺ
  5. ഉപ്പ്, ബേക്കിങ് സോഡ - ആവശ്യത്തിന്

തയാറാക്കേണ്ടവിധം:

പച്ചരി ആറു മണിക്കൂർ കുതിർത്തു വെക്കുക. അരി അരക്കുന്ന സമയം പപ്പടം വെള്ളത്തിലിടണം. ഒപ്പം പപ്പടവും ചേർത്ത് വെള്ളം അധികമില്ലാതെ അരച്ചെടുക്കാം. ഒരു നുള്ള് ബേക്കിങ് സോഡയും മൈദയും അരിപ്പൊടിയും ചേർത്ത് നന്നായി മിക്സ് ചെയ്തു വെക്കുക. ഈ മാവ് കുറഞ്ഞത് 6-7 മണിക്കൂർ എങ്കിലും പുറത്ത് വെക്കണം. ദോശ മാവിനേക്കാളും കട്ടിയിൽ കലക്കി ചൂടായ എണ്ണയിൽ ഒരോന്നായി വറുത്ത് കോരാം.

തയാറാക്കിയത്: മൈമൂന സലാം

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.