നമ്മുടെ നാടൻ അടുക്കളയും വെസ്റ്റേൺ ക്യൂസീനും കൂടിച്ചേർന്നൊരുക്കുന്ന ആറു പുതുരുചികൾ ഇത്തവണ പരിയപ്പെടുത്തുന്നു...
1. ഹണി ഗ്ലേസ്ഡ് ചിക്കൻ വിങ്സ് വിത്ത് കോൺ
ചേരുവകൾ:
തയാറാക്കുന്നവിധം:
ഒരു പാനിൽ എണ്ണ ചൂടാക്കി അതിലേക്ക് വെളുത്തുള്ളിയും ചിക്കൻ വിങ്സും ഇട്ട് അഞ്ച് മിനിറ്റ് വേവിക്കുക. സോയ സോസും ചില്ലി സോസും ചേർത്തിളക്കിയ ശേഷം ഉപ്പും പഞ്ചസാരയും ചേർക്കുക. അതിലേക്ക് തേനും ഒടുവിൽ കോണും ചേർത്ത് ഏഴ്മിനിറ്റ് വേവിച്ചാൽ ചിക്കൻ വിങ്സ് തയാർ.
2. ലവ്ലോലിക്ക മീൻ വറ്റിച്ചത്
ചേരുവകൾ:
തയാറാക്കുന്നവിധം:
അരിഞ്ഞുവെച്ച ചെറിയുള്ളി വെളിെച്ചണ്ണയിൽ നന്നായി വഴറ്റുക. വഴന്നു വരുമ്പോൾ തക്കാളിയും രണ്ട് വെളുത്തുള്ളിയും ഇഞ്ചിയും ചേർത്ത് ഇളക്കുക. അതിലേക്ക് ലവ്ലോലിക്ക പേസ്റ്റും പച്ചമുളകും ആവശ്യത്തിന് വെള്ളവും ചേർത്ത് തിളച്ചുവരുമ്പോൾ കഷണങ്ങളാക്കിയ മീനും ചേർക്കാം. തിളച്ചുകഴിഞ്ഞാൽ കറിവേപ്പിലയും ഒരു സ്പൂൺ എണ്ണയും ചേർത്ത് വിളമ്പാം.
3. ഒാറഞ്ച് ചെമ്മീൻ കിഴി
ചേരുവകൾ:
തയാറാക്കുന്നവിധം:
ആദ്യം എണ്ണ ചൂടാക്കി അതിൽ സവാള വഴറ്റുക. പിന്നെ വെളുത്തുള്ളി ചതച്ച് ചേർക്കുക. തക്കാളി അരിഞ്ഞതും പച്ചമുളകും ചേർത്ത് നന്നായി വഴറ്റിയശേഷം പൊടികൾ ചേർക്കുക. ഇതിലേക്ക് അൽപം വെള്ളം ചേർത്ത് ഗ്രേവി തിളക്കുന്ന സമയത്ത് ചെമ്മീൻ ചേർത്ത് വറ്റിക്കുക. ഇൗ മസാല ഒാറഞ്ച് കൊണ്ടുണ്ടാക്കിയ കപ്പിൽ നിറച്ച് അത് വാഴയിലകൊണ്ട് കിഴിയാക്കി െവളിച്ചെണ്ണയിൽ പൊരിച്ചെടുക്കുക.
4. നാടൻ മസാലയിൽ ഗ്രിൽഡ് ബീഫ് സ്റ്റീക്ക്
ചേരുവകൾ:
തയാറാക്കുന്നവിധം:
മൂന്ന് മുതൽ ആറ് വരെയുള്ള ചേരുവകൾ ഒരു പാനിൽ മൊരിയുന്നതുവരെ ചൂടാക്കിയശേഷം പൊടിച്ചെടുക്കുക. ഇതിലേക്ക് നാരങ്ങാനീരും ഉപ്പും വെളിച്ചെണ്ണയും ചേർക്കുക. ഇൗ പേസ്റ്റ് ഉപയോഗിച്ച് ബീഫ് മാരിനേറ്റ് ചെയ്യുക. മാരിനേറ്റ് ചെയ്ത ബീഫ് കുറഞ്ഞത് എട്ടു മണിക്കൂറെങ്കിലും ഫ്രിഡ്ജിൽവെച്ച് തണുപ്പിക്കണം. ഒരു കട്ടിയുള്ള പാനിൽ എണ്ണയൊഴിച്ച് ചൂടാക്കി ഇതിലേക്ക് ബീഫ് ഇട്ട് മൂന്ന് മിനിറ്റ് വീതം രണ്ട് പുറവും പൊള്ളിച്ചെടുത്തശേഷം അവനിൽ 220 ഡിഗ്രി സെൽഷ്യസിൽ 15-20 മിനിറ്റ് നേരത്തേക്ക് വെക്കുക. സ്വാദിന് കറിവേപ്പിലകൂടി ചേർത്ത് വിളമ്പാം.
5. പൊള്ളിച്ച മീനും കറിവേപ്പിലയും
ചേരുവകൾ:
തയാറാക്കുന്നവിധം:
പച്ചമുളകും കറിവേപ്പില പേസ്റ്റും നാരങ്ങാനീരും ചേർത്ത് മീനിൽ നന്നായി പുരട്ടിയെടുക്കുക. ഒരുമണിക്കൂർ മാരിനേറ്റ് ചെയ്തശേഷം ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ഏഴ് മിനിറ്റ് ഗ്രിൽ ചെയ്യുക. ഇതിനു മുകളിലേക്ക് പച്ചമുളക് അരിഞ്ഞത് വിതറി വിളമ്പാം.
6. ബീഫ് ഉലർത്തിയത് സ്റ്റഫ്ഡ് ഇൻ കാപ്സിക്കം
ചേരുവകൾ:
തയാറാക്കുന്നവിധം:
ഒരു പ്രഷർകുക്കറിൽ ബീഫ്, ഉപ്പ്, മഞ്ഞൾപൊടി, മുളകുപൊടി, ഗരം മസാല എന്നിവ ചേർത്ത് വേവിക്കുക. ഉള്ളിയും തക്കാളിയും ഇഞ്ചി, വെളുത്തുള്ളി പേസ്റ്റും വെളിച്ചെണ്ണയിൽ വഴറ്റി അതിലേക്ക് വേവിച്ച ബീഫും പൊടികളും ചേർക്കുക. എണ്ണ വറ്റുന്നതുവരെ വേവിക്കുക. തേങ്ങാകൊത്തും കറിവേപ്പിലയും ചേർത്തതിനുശേഷം കുറച്ച് വെളിച്ചെണ്ണ തൂവാം. ഇൗ വിഭവം കാപ്സിക്കം കപ്പുകളിൽ നിറച്ച് ഏറ്റവും മുകളിലായി ചീസും ചേർത്ത് 10 മിനിറ്റ് ഗ്രിൽ ചെയ്തെടുക്കാം.
തയാറാക്കിയത്: ആർ. അസ്ഗർ ഖാൻ, ഫുഡ് കൺസൾട്ടന്റ്, തിരുവനന്തപുരം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.