പത്രക്കടലാസുകള്‍ കൊണ്ട് ഈഫല്‍ ടവര്‍ നിര്‍മിച്ച് 14 കാരന് ശ്രദ്ധേയനാകുന്നു. നെടുങ്കണ്ടം എഴുകുംവയല്‍ മണകുഴിയില് അജിലിെൻറ വീട്ടുമുറ്റത്താണ് ഈഫല്‍ ടവര്‍ പ്രൗഢിയോടെ തലയുയര്‍ത്തി നില്‍ക്കുന്നത്. ചില്ലുകുപ്പികള്‍ കൊണ്ടും പാഴ്വസ്തുക്കള് കൊണ്ടും മനോഹരമായ നിരവധി കൗതുകവസ്തുക്കള്‍ നിര്‍മിച്ചിട്ടുള്ള ഒമ്പതാംക്ലാസ് വിദ്യാർഥി കടലാസുകള്‍ ശേഖരിച്ച് ഒറിജിനിലിനെ വെല്ലുന്നവയാണ് നിര്‍മിച്ചിരിക്കുന്നത്.
കാഴ്ചയിലും ഉറപ്പിലും പേപ്പറില്‍ തീര്‍ത്തതാണെന്ന് ആരും പറയില്ല. പേപ്പര്‍ ക്രാഫ്റ്റില്‍ മിടുക്കുതെളിയിച്ച അജില്‍ നിരവധി വ്യത്യസ്ത നിര്‍മിതികളാണ് ഇതിനോടകം തീര്‍ത്തിരിക്കുന്നത്. കട്ടിയില്ലാത്ത പേപ്പര്‍ ചുരുളുകളാക്കി ഒരേ നീളത്തില്‍ മുറിച്ച് ഒട്ടിച്ച് ദൃഢപ്പെടുത്തിയാണ് നിര്‍മിതികള്‍. പാരീസിലുള്ള ബന്ധു സമ്മാനിച്ച ഈഫല്‍ ഗോപുര മാതൃകയുള്ള കീചെയിനില്നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് ടവറിെൻറ പേപ്പര്രൂപം നിര്‍മിച്ചത്. ലോകാത്ഭുതങ്ങളെല്ലാം പേപ്പറില്‍ നിര്മിക്കുവാനൊരുങ്ങുകയാണ് ഈ കൊച്ചു കലാകാരന്.
താജ്മഹലിെൻറ നിര്‍മാണം തുടങ്ങിക്കഴിഞ്ഞു. വലിയതോവാള ക്രിസ്തുരാജ് സ്കൂളിലെ വിദ്യാർഥിയാണ് അജില്‍. വിവരമറിഞ്ഞ അധ്യാപകര്‍ സ്കൂള്‍ തുറക്കുമ്പോള്‍ അജിലിെൻറ നിർമിതികള്‍ സഹപ്രവര്‍ത്തകരുടെ മുന്നില്‍ പ്രദര്‍ശിപ്പിക്കാൻ പ്രത്യേക മുറി തയാറാക്കാനുള്ള ഒരുക്കത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.