അപ്പുക്കുട്ടൻ മാസ്റ്റർ

അക്ഷര നഗരിയിൽനിന്നെത്തി വെള്ളൂരിനെ അക്ഷരം പഠിപ്പിച്ച മാഷ് ഇനി ഓർമ

പ​യ്യ​ന്നൂ​ർ: വെ​ള്ളൂ​രി​ന്റെ നാ​ട്ടു​വ​ഴി​ക​ളി​ൽ എ​പ്പോ​ഴും പു​സ്ത​ക​ക്കെ​ട്ടു​മാ​യി ബീ​ഡി​യും പു​ക​ച്ച് ന​ട​ക്കു​ന്ന മാ​ഷ് ഇ​നി​യി​ല്ല. വെ​ള്ളൂ​രി​ലെ ശാ​സ്ത സാ​ഹി​ത്യ പ​രി​ഷ​ത്തി​ന്റെ മ​റു​വാ​ക്ക് എ​ന്ന നി​ല​യി​ൽ പ്ര​സി​ദ്ധ​നാ​യ വാ​സു​ക്കു​ട്ട​ൻ മാ​സ്റ്റ​രു​ടെ വി​യോ​ഗം നാ​ടി​നു​ണ്ടാ​ക്കി​യ ന​ഷ്ടം വ​ലു​താ​ണ്.

നാ​ലു പ​തി​റ്റാ​ണ്ട് മു​മ്പാ​ണ് വാ​സു​ക്കു​ട്ട​ൻ മാ​സ്റ്റ​ർ അ​ധ്യാ​പ​ക​നാ​യി അ​ക്ഷ​ര​ന​ഗ​ര​മാ​യ കോ​ട്ട​യ​ത്തു​നി​ന്ന് വെ​ള്ളൂ​രി​ൽ എ​ത്തു​ന്ന​ത്. യു​ക്തി​വാ​ദി സം​ഘ​ട​ന​യി​ലൂ​ടെ​യാ​യി​രു​ന്നു പൊ​തു രം​ഗ​ത്തേ​ക്കു​ള്ള ചു​വ​ടു​വെ​പ്പ്.

1980 ൽ ​ശാ​സ്ത്ര സാ​ഹി​ത്യ പ​രി​ഷ​ത്തി​ന്റെ സം​സ്ഥാ​ന ക​ലാ​ജാ​ഥ​ക്ക് വെ​ള്ളൂ​ർ ജ​വ​ഹ​ർ വാ​യ​ന​ശാ​ല​യി​ൽ സ്വീ​ക​ര​ണം ന​ൽ​കി​യി​രു​ന്നു. സം​ഘാ​ട​ന മി​ക​വ് കൊ​ണ്ടും ജ​ന​പ​ങ്കാ​ളി​ത്തം കൊ​ണ്ടും ശ്ര​ദ്ധേ​യ​മാ​യ പ​രി​പാ​ടി​യാ​യി​രു​ന്നു അ​ത്. തു​ട​ർ​ന്ന് വെ​ള്ളൂ​രി​ൽ ശാ​സ്ത്ര സാ​ഹി​ത്യ പ​രി​ഷ​ത്തി​ന്റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വേ​ണ​മെ​ന്ന ആ​വ​ശ്യം ഉ​യ​രു​ക​യും യൂ​നി​റ്റ് രൂ​പ​വ​ത്ക​രി​ക്കു​ക​യു​മു​ണ്ടാ​യി.

ആ​യി​ട​ക്കാ​ണ് ആ​ല​ക്കാ​ട് സ്കൂ​ളി​ൽ അ​ദ്ധ്യാ​പ​ക​നാ​യ വാ​സു​ക്കു​ട്ട​ൻ മാ​സ്റ്റ​ർ പ​രി​ഷ​ത്ത് പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ആ​കൃ​ഷ്ട​നാ​യി യൂ​നി​റ്റു​മാ​യി സ​ഹ​ക​രി​ച്ച് വ​ന്ന​ത്. പു​സ്ത​ക വി​ൽ​പ്പ​ന​യാ​യി​രു​ന്നു മാ​ഷു​ടെ മ​റ്റൊ​രു പ്ര​വ​ർ​ത്ത​നം. പ​രി​ഷ​ത്ത് പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന പു​സ്ത​ക​ങ്ങ​ൾ​ക്ക് പ്രീ​പ​ബ്ലി​ക്കേ​ഷ​ൻ വ്യ​വ​സ്ഥ​യി​ൽ വ​രി​ക്കാ​രെ ചേ​ർ​ക്കാ​ൻ വീ​ടു​ക​ളും ഓ​ഫി​സു​ക​ളും ക​യ​റി​യി​റ​ങ്ങി ന​ട​ത്തി​യ പ്ര​വ​ർ​ത്ത​നം സ്മ​ര​ണീ​യ​മാ​ണ്.

കൂ​ടാ​തെ ഓ​രോ സ​മ്മേ​ള​ന​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ചും ക​ലാ​ജാ​ഥാ പ​ര്യ​ട​ന​ത്തി​ന്റെ ഭാ​ഗ​മാ​യും പു​സ്ത​ക കെ​ട്ടു​മാ​യി വീ​ട് വീ​ടാ​ന്ത​രം ക​യ​റി വി​ൽ​പ​ന ന​ട​ത്തി ജി​ല്ല​യി​ൽ മ​റ്റ് എ​ങ്ങു​മി​ല്ലാ​ത്ത വി​ധം പു​സ്ത​ക പ്ര​ചാ​ര​ണം സ​ജീ​വ​മാ​ക്കു​ന്ന​തി​ൽ മാ​ഷു​ടെ പ​ങ്ക് അ​ന​ന്യ​മാ​ണ്. മാ​ഷു​ടെ പ്ര​വ​ർ​ത്ത​ന​ത്തെ പ​രി​ഷ​ത്തി​ന്റെ സം​സ്ഥാ​ന ക​മ്മി​റ്റി പോ​ലും ശ്ലാ​ഘി​ക്കു​മാ​യി​രു​ന്നു.

വെ​ള്ളൂ​രി​ലെ ജ​വ​ഹ​ർ വാ​യ​ന​ശാ​ല ആ​ൻ​ഡ് ലൈ​ബ്ര​റി, സെ​ൻ​ട്ര​ൽ ആ​ർ​ട്സ് ക്ല​ബ്, യു​ക്തി​വാ​ദി സം​ഘ​ട​ന തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലെ നേ​തൃ​പ​ര​മാ​യ സ​വി​ശേ​ഷ സം​ഘാ​ട​ന​വും പൊ​തു ശ്മ​ശാ​ന​ത്തി​ന്റെ മു​ഖ്യ ന​ട​ത്തി​പ്പു​കാ​ര​നാ​യു​മെ​ല്ലാ​മു​ള്ള മാ​ഷി​ന്റെ ഇ​ട​പെ​ട​ലു​ക​ൾ വെ​ള്ളൂ​രി​ന്റെ ഇ​ന്ന​ലെ​ക​ൾ​ക്ക് മ​റ​ക്കാ​നാ​വാ​ത്ത അ​നു​ഭ​വ​ങ്ങ​ളാ​ണ്. മി​ക​ച്ച അ​ധ്യാ​പ​ക​നാ​യ മാ​ഷ് കാ​ർ​ഷി​ക മേ​ഖ​ല​യി​ലും ത​ന്റേ​താ​യ ശൈ​ലി രൂ​പ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

Tags:    
News Summary - death of vasukuttan master

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.