ജവാദുല്ല യു.എ.ഇ ക്രിക്കറ്റ്​ ടീമിലെ ഇലക്​ട്രിക്​ ഷോക്​

ഇലക്ട്രീഷ്യനായിട്ടാണ് മുഹമ്മദ് ജവാദുല്ല പാകിസ്താനിൽനിന്ന് യു.എ.ഇയിലേക്ക് വിമാനം കയറുന്നത്. ഏതൊരു പ്രവാസിയെയും പോലെ ആ ഇരുപതുകാരന്‍റെയും സ്വപ്നം ലളിതമായിരുന്നു, ജോലിയെടുക്കണം, ജീവിതം കെട്ടിപ്പടുക്കണം. പക്ഷെ, അതിലേറെ മധുരവും നിറവുമുള്ള വഴികൾ വിധി അവനായി കരുതിവച്ചിരുന്നു; പ്രവാസിയായി മൂന്ന് വർഷത്തിനിപ്പുറം, ഇന്ന്, യു.എ.ഇ ദേശീയ ക്രിക്കറ്റ് ടീമിലെ മിന്നും താരമാണ് ഇയാൾ!

ഷാർജയിലെ ഖോർഫക്കാനിലാണ് കഥയാരംഭിക്കുന്നത്. ​അവിടെ ജോലിയെടുക്കാനാരംഭിച്ച ജവാദുല്ല അവധി ദിവസങ്ങളിലെല്ലാം കൂട്ടുകാരോടൊപ്പം ക്രിക്കറ്റ് കളിക്കാൻ പോയി. നാട്ടിൽ നിന്ന് കളിക്കുന്നത് പോലെ ടെന്നീസ് ബോളിൽ തന്നെയായിരുന്നു ഇവിടെയും കളി.

ഏതാണ്ട് ഏഴു മാസം കഴിഞ്ഞപ്പോഴുള്ള ഒരു ദിവസം. കൂട്ടുകാരിലൊരാൾ ഒരു മാച്ചിനായി ജവാദുല്ലയെ അൽഐനിലേക്ക് കൂടെക്കൂട്ടി. ഇവിടെ പക്ഷെ ടെന്നീസായിരുന്നില്ല, ഹാർഡ് ബോളിലായിരുന്നു കളി. ചെറുപ്പം തൊട്ടേ അത്തരമൊരു മാച്ച് കളിക്കുന്നത് സ്വപ്നം കണ്ട അവൻ അവസരം മുതലാക്കി - ആദ്യ കളിയിൽ തന്നെ മൂന്ന് വിക്കറ്റ്.

അവിടെ നിന്നങ്ങോട്ട് പിന്നെ മാച്ചുകളുടെ എണ്ണം കൂടി. അജ്മാനിലെ ക്ലബ് മാച്ചുകളിൽ പലതിലും അവൻ സ്ഥിരസാന്നിധ്യമായി. ഇടംകൈ ഫാസ്റ്റ് ബോളിങ്ങിലൂടെ വിക്കറ്റുകൾ വാരിക്കൂട്ടി. മികച്ച വേ​ഗവും ലൈനും ലെങ്തുമുള്ള ആ ബോളിങ് ക്രിക്കറ്റ് കൂട്ടായ്മകളിൽ ശ്രദ്ധിക്കപ്പെട്ടു, ചർച്ചയായി.

ഭാ​ഗ്യത്തിന്‍റെ കൂടെ തുണയാവണം, കഴിഞ്ഞ ജനുവരിയിൽ ജവാദുല്ലയെ തേടി യു.എ.ഇയിലെ പ്രധാന ലീഗുകളിലൊന്നായ ILT20യിൽ നിന്ന് വിളിയെത്തി. ഷാർജ വാരിയേഴ്സിന് വേണ്ടി കളത്തിലിറങ്ങിയ അവൻ ആദ്യത്തെ ഓവറെറിഞ്ഞത് ദുബൈ കാപ്പിറ്റൽസിനായി കളിക്കുന്ന ഇം​ഗ്ലണ്ട് താരം ജോ റൂട്ടിനെതിരെയായിരുന്നു! അധികം റണ്ണൊന്നും വഴങ്ങാതെ സാമാന്യം

മികച്ച രീതിയിൽ പന്തെറിഞ്ഞത് ആത്മവിശ്വാസം വർധിപ്പിച്ചു, ടൂർണമെന്‍റിൽ നന്നായി പെർഫോം ചെയ്തു. രണ്ടു മാസത്തിനകം തന്നെ അടുത്ത അദ്ഭുതം അവനെ തേടിയെത്തി - യു.എ.ഇയുടെ ദേശീയ ക്രിക്കറ്റ് ടീമിലേക്കുള്ള ക്ഷണം!

ആഗസ്റ്റിൽ ന്യൂസിലൻഡിനെതിരെയുള്ള ട്വന്‍റി20 മാച്ചിൽ യു.എ.ഇ ടീം നേടിയ അപ്രതീക്ഷിത വിജയത്തിലും കഴിഞ്ഞ ദിവസം ഷാർജ സ്റ്റേഡിയത്തിൽ അഫ്ഗാനിസ്താനെതിരെയുള്ള വിജയത്തിലുമെല്ലാം ജവാദുല്ലയുടെ നിർണായക പങ്കുണ്ടായിരുന്നു. നാലോവറിൽ വെറും പതിനാറ് റൺ വഴങ്ങി രണ്ടു വിക്കറ്റാണ് ന്യൂസിലൻഡിനെതിരെ നേടിയത്. അഫ്​ഗാനിസ്ഥാനെതിരെ നേടിയത് നാല് വിക്കറ്റ്.

പത്തൊമ്പത് അന്താരാഷ്ട്ര മാച്ചുകളിൽ നിന്നായി യു.എ.ഇക്ക് വേണ്ടി 26 വിക്കറ്റുകൾ ഇതുവരെ നേടിയിട്ടുണ്ട്. താരനിബിഡമായ അബൂദബി ടി10 ലീ​ഗിൽ ന്യൂയോർക്ക് സ്ട്രൈക്കേഴ്സിനെ ജേതാക്കളാക്കിയതിലുമുണ്ടായിരുന്നു ജവാദുല്ല പേസ്.

കയ്യിൽ പണമില്ലാതെ, കളിക്കാനായി എങ്ങനെ ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് പോകുമെന്നറിയാതെ നിന്ന ജവാദുല്ലക്ക് തുണയായത് സാലിക് അനീസ് എന്ന സുഹൃത്തായിരുന്നു. ഇനിയേതായാലും അതിനെക്കുറിച്ച് ആശങ്കപ്പെടേണ്ടിവരില്ല, ഇലക്ട്രീഷ്യനായി ജോലിയെടുക്കേണ്ടിയും വരില്ല ജവാദുല്ലക്ക്; എമിറേറ്റ് ക്രിക്കറ്റ് ബോർഡുമായി കരാറുണ്ട്, എല്ലാ കാര്യങ്ങളും അവരേൽക്കും.

‘ഞാൻ ഇടയ്ക്കിടക്ക് എന്നെ തന്നെ നുള്ളി നോക്കും, ഇതൊന്നും സ്വപ്നമല്ലല്ലോ എന്നുറപ്പുവരുത്താൻ, അത്രയേറെ അപ്രതീക്ഷിതമാണ് ഇതെല്ലാം’...യു.എ.ഇക്കായി കൂടുതൽ മാച്ചുകൾ കളിക്കുന്നതും, ബാബർ അസമിനും വിരാട് കോലിക്കുമെതിരെ പന്തെറിയുന്നതും സ്വപ്നം കാണുകയാണ് ജവാദുല്ല.ഇലക്ട്രീഷ്യനായിട്ടാണ് മുഹമ്മദ് ജവാദുല്ല പാകിസ്താനിൽനിന്ന് യു.എ.ഇയിലേക്ക് വിമാനം കയറുന്നത്. ഏതൊരു പ്രവാസിയെയും പോലെ ആ ഇരുപതുകാരന്‍റെയും സ്വപ്നം ലളിതമായിരുന്നു, ജോലിയെടുക്കണം, ജീവിതം കെട്ടിപ്പടുക്കണം. പക്ഷെ, അതിലേറെ മധുരവും നിറവുമുള്ള വഴികൾ വിധി അവനായി കരുതിവച്ചിരുന്നു; പ്രവാസിയായി മൂന്ന് വർഷത്തിനിപ്പുറം, ഇന്ന്, യു.എ.ഇ ദേശീയ ക്രിക്കറ്റ് ടീമിലെ മിന്നും താരമാണ് ഇയാൾ!

ഷാർജയിലെ ഖോർഫക്കാനിലാണ് കഥയാരംഭിക്കുന്നത്. ​അവിടെ ജോലിയെടുക്കാനാരംഭിച്ച ജവാദുല്ല അവധി ദിവസങ്ങളിലെല്ലാം കൂട്ടുകാരോടൊപ്പം ക്രിക്കറ്റ് കളിക്കാൻ പോയി. നാട്ടിൽ നിന്ന് കളിക്കുന്നത് പോലെ ടെന്നീസ് ബോളിൽ തന്നെയായിരുന്നു ഇവിടെയും കളി.

ഏതാണ്ട് ഏഴു മാസം കഴിഞ്ഞപ്പോഴുള്ള ഒരു ദിവസം. കൂട്ടുകാരിലൊരാൾ ഒരു മാച്ചിനായി ജവാദുല്ലയെ അൽഐനിലേക്ക് കൂടെക്കൂട്ടി. ഇവിടെ പക്ഷെ ടെന്നീസായിരുന്നില്ല, ഹാർഡ് ബോളിലായിരുന്നു കളി. ചെറുപ്പം തൊട്ടേ അത്തരമൊരു മാച്ച് കളിക്കുന്നത് സ്വപ്നം കണ്ട അവൻ അവസരം മുതലാക്കി - ആദ്യ കളിയിൽ തന്നെ മൂന്ന് വിക്കറ്റ്.

അവിടെ നിന്നങ്ങോട്ട് പിന്നെ മാച്ചുകളുടെ എണ്ണം കൂടി. അജ്മാനിലെ ക്ലബ് മാച്ചുകളിൽ പലതിലും അവൻ സ്ഥിരസാന്നിധ്യമായി. ഇടംകൈ ഫാസ്റ്റ് ബോളിങ്ങിലൂടെ വിക്കറ്റുകൾ വാരിക്കൂട്ടി. മികച്ച വേ​ഗവും ലൈനും ലെങ്തുമുള്ള ആ ബോളിങ് ക്രിക്കറ്റ് കൂട്ടായ്മകളിൽ ശ്രദ്ധിക്കപ്പെട്ടു, ചർച്ചയായി.

ഭാ​ഗ്യത്തിന്‍റെ കൂടെ തുണയാവണം, കഴിഞ്ഞ ജനുവരിയിൽ ജവാദുല്ലയെ തേടി യു.എ.ഇയിലെ പ്രധാന ലീഗുകളിലൊന്നായ ILT20യിൽ നിന്ന് വിളിയെത്തി. ഷാർജ വാരിയേഴ്സിന് വേണ്ടി കളത്തിലിറങ്ങിയ അവൻ ആദ്യത്തെ ഓവറെറിഞ്ഞത് ദുബൈ കാപ്പിറ്റൽസിനായി കളിക്കുന്ന ഇം​ഗ്ലണ്ട് താരം ജോ റൂട്ടിനെതിരെയായിരുന്നു! അധികം റണ്ണൊന്നും വഴങ്ങാതെ സാമാന്യം

മികച്ച രീതിയിൽ പന്തെറിഞ്ഞത് ആത്മവിശ്വാസം വർധിപ്പിച്ചു, ടൂർണമെന്‍റിൽ നന്നായി പെർഫോം ചെയ്തു. രണ്ടു മാസത്തിനകം തന്നെ അടുത്ത അദ്ഭുതം അവനെ തേടിയെത്തി - യു.എ.ഇയുടെ ദേശീയ ക്രിക്കറ്റ് ടീമിലേക്കുള്ള ക്ഷണം!

ആഗസ്റ്റിൽ ന്യൂസിലൻഡിനെതിരെയുള്ള ട്വന്‍റി20 മാച്ചിൽ യു.എ.ഇ ടീം നേടിയ അപ്രതീക്ഷിത വിജയത്തിലും കഴിഞ്ഞ ദിവസം ഷാർജ സ്റ്റേഡിയത്തിൽ അഫ്ഗാനിസ്താനെതിരെയുള്ള വിജയത്തിലുമെല്ലാം ജവാദുല്ലയുടെ നിർണായക പങ്കുണ്ടായിരുന്നു. നാലോവറിൽ വെറും പതിനാറ് റൺ വഴങ്ങി രണ്ടു വിക്കറ്റാണ് ന്യൂസിലൻഡിനെതിരെ നേടിയത്. അഫ്​ഗാനിസ്ഥാനെതിരെ നേടിയത് നാല് വിക്കറ്റ്.

പത്തൊമ്പത് അന്താരാഷ്ട്ര മാച്ചുകളിൽ നിന്നായി യു.എ.ഇക്ക് വേണ്ടി 26 വിക്കറ്റുകൾ ഇതുവരെ നേടിയിട്ടുണ്ട്. താരനിബിഡമായ അബൂദബി ടി10 ലീ​ഗിൽ ന്യൂയോർക്ക് സ്ട്രൈക്കേഴ്സിനെ ജേതാക്കളാക്കിയതിലുമുണ്ടായിരുന്നു ജവാദുല്ല പേസ്.

കയ്യിൽ പണമില്ലാതെ, കളിക്കാനായി എങ്ങനെ ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് പോകുമെന്നറിയാതെ നിന്ന ജവാദുല്ലക്ക് തുണയായത് സാലിക് അനീസ് എന്ന സുഹൃത്തായിരുന്നു. ഇനിയേതായാലും അതിനെക്കുറിച്ച് ആശങ്കപ്പെടേണ്ടിവരില്ല, ഇലക്ട്രീഷ്യനായി ജോലിയെടുക്കേണ്ടിയും വരില്ല ജവാദുല്ലക്ക്; എമിറേറ്റ് ക്രിക്കറ്റ് ബോർഡുമായി കരാറുണ്ട്, എല്ലാ കാര്യങ്ങളും അവരേൽക്കും.

‘ഞാൻ ഇടയ്ക്കിടക്ക് എന്നെ തന്നെ നുള്ളി നോക്കും, ഇതൊന്നും സ്വപ്നമല്ലല്ലോ എന്നുറപ്പുവരുത്താൻ, അത്രയേറെ അപ്രതീക്ഷിതമാണ് ഇതെല്ലാം’...യു.എ.ഇക്കായി കൂടുതൽ മാച്ചുകൾ കളിക്കുന്നതും, ബാബർ അസമിനും വിരാട് കോലിക്കുമെതിരെ പന്തെറിയുന്നതും സ്വപ്നം കാണുകയാണ് ജവാദുല്ല.

Tags:    
News Summary - Jawadullah is the electric shock of the UAE cricket team

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.