വിധിയെ പൊരുതി തോൽപിച്ച കലാകാരനാണ് പുന്നശ്ശേരിയിലെ രാമൻ കുട്ടി നായർ എന്ന ആർ.എൻ.പീറ്റക്കണ്ടി. ഈ തുള്ളൽ കലാകാരനെ അവസാനമായി തേടിയെത്തിയതാവട്ടെ ആയോധന കലയായ കോൽക്കളിക്ക് നൽകിയ സമഗ്ര സംഭാവനക്ക് 2018ലെ ഫോക്ലോർ അക്കാദമി പുരസ്കാരവും.
ഒന്നാമത്തെ വയസ്സിൽ ശരീരത്തെ തളർത്തിയ പോളിയോയോട് പൊരുതിയാണ് ആർ.എൻ. പീറ്റക്കണ്ടി കലകളുടെ പെരുന്തച്ചനായത്. സർക്കാറിെൻറ ഒട്ടേറെ പുരസ്കാരങ്ങൾ ഓട്ടൻതുള്ളൽ കലാകാരനെന്ന നിലയിൽ ഇതിനകം ലഭിച്ചിട്ടുണ്ട്. ചെറുപ്രായത്തിൽ തന്നെ തുള്ളൽ പരിശീലനം തുടങ്ങി. സ്കൂൾ കലോത്സവങ്ങളിൽ സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിൽ ഒട്ടേറെ ജേതാക്കളെ സൃഷ്ടിക്കാൻ പീറ്റക്കണ്ടിക്ക് സാധിച്ചു.
പഠനം അഞ്ചാം ക്ലാസിൽ അവസാനിപ്പിക്കേണ്ടിവന്നതിെൻറ ദു:ഖം ഇപ്പോഴും മനസ്സിൽ കനലായി എരിയുന്നതായി രാമൻകുട്ടി ആശാൻ പറയുന്നു. പതിനൊന്നാം വയസ്സിൽ ശേഖരൻ നായരുടെ കീഴിൽ ഓട്ടൻതുള്ളലും കോൽക്കളിയും ചുവടുകളിയും അഭ്യസിച്ച ആർ.എൻ. പീറ്റക്കണ്ടിക്ക് പിന്നെ തിരിഞ്ഞുനോക്കേണ്ടിവന്നില്ല.
തുള്ളൽ പരിശീലകനെന്ന നിലയിൽ കലാമണ്ഡലത്തിെൻറ കുഞ്ചൻ അവാർഡും ലഭിച്ചു. ഓട്ടൻതുള്ളലിെൻറ മെയ്യാഭരണ നിർമാണവും നടത്തുന്നു. സ്കൂൾ കലോത്സവങ്ങളിൽ കോൽക്കളി ഒരു ഇനമായി ഉൾപ്പെടുത്താത്തതിൽ വേദനയുണ്ടെന്ന് രാമൻ കുട്ടി ആശാൻ പറഞ്ഞു. ഓട്ടൻതുള്ളലിന് പുറമെ പറയൻ, ശീതങ്കൻ തുള്ളലുകൾക്കും കോൽക്കളിക്കും പരിശീലനം നൽകുന്നു.
പ്രായവും ശാരീരിക ബുദ്ധിമുട്ടുകളും 78ലും അലട്ടുന്നുണ്ടെങ്കിലും യുവാക്കളുടെ മെയ് വഴക്കത്തോടെ പ്രവർത്തിക്കുന്നു. 22 വർഷം സർക്കാർ സർവിസിൽ സേവനമനുഷ്ഠിച്ചു. ഭാര്യ: ലക്ഷ്മി. മകൻ രാജീവനും കലാകാരനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.