ഡ്രൈ​വ​ർ പി.​കെ. സു​ഭാ​ഷും ക​ണ്ട​ക്ട​ർ പി.​വി. നി​ഷ​യും

കെ.എസ്.ആർ.ടി.സി കുതിച്ചു; ജീവന്‍റെ വിലയുള്ള ഏഴുകിലോമീറ്റർ

ചെ​റു​പു​ഴ: സമയം ബുധനാഴ്ച രാവിലെ ഒമ്പത്. നിറയെ യാത്രക്കാരുമായി പ​യ്യ​ന്നൂ​ര്‍ -കോ​ഴി​ച്ചാ​ല്‍ റൂ​ട്ടി​ല്‍ സ​ര്‍വി​സ് ന​ട​ത്തു​ന്ന കെ.​എ​സ്.​ആ​ർ.​ടി.​സി ബസ്. ചെ​റു​പു​ഴ ഭാ​ഗ​ത്തെ സ്‌​കൂ​ളു​ക​ളി​ല്‍ പ​ഠി​പ്പി​ക്കു​ന്ന അ​ധ്യാ​പ​ക​രും ബാ​ങ്കു​ക​ളി​ലെ​യും സ​ര്‍ക്കാ​ര്‍ ഓ​ഫി​സു​ക​ളി​ലെ​യും ജീ​വ​ന​ക്കാ​രുമടക്കം കൃത്യസമയത്ത് എത്തേണ്ടവരാണ് ബസിൽ കൂടുതലും.

ബ​സ് പാ​ടി​യോ​ട്ടു​ചാ​ല്‍ ടൗ​ണ്‍ വി​ട്ടപ്പോൾ പൊടുന്നനെയാണ് യാ​ത്ര​ക്കാരനായ ബാ​ങ്കു​ദ്യോ​ഗ​സ്ഥ​ൻ കു​ഴ​ഞ്ഞു​വീ​ണത്. ക​ണ്ട​ക്ട​ർ പി.​വി. നി​ഷ കാര്യം അറിയിച്ചപ്പോൾ ഡ്രൈ​വ​ർ പി.​കെ. സു​ഭാ​ഷിന് കാര്യത്തിന്റെ ഗൗരവം മനസ്സിലായി.

ഗുരുതരാവസ്ഥ മ​ന​സ്സി​ലാ​ക്കി​യ യാ​ത്ര​ക്കാ​രും ബ​സ് ജീ​വ​ന​ക്കാ​രോ​ട് സ​ഹ​ക​രി​ക്കാ​ന്‍ ത​യാ​റാ​യതോടെ ബസ് കുതിച്ചു. ചി​കി​ത്സ ഉ​റ​പ്പാ​ക്കാ​ന്‍ ബ​സ് നി​ർ​ത്താ​തെ ഓ​ടി​യ​ത് ഏ​ഴു കി​ലോ​മീ​റ്ററാണ്. അ​ഞ്ചു സ്‌​റ്റോ​പ്പു​ക​ളി​ല്‍ നി​ര്‍ത്താ​തെ ബ​സ് ചെ​റു​പു​ഴ സെ​ന്റ് സെ​ബാ​സ്റ്റ്യ​ന്‍സ് ആ​ശു​പ​ത്രി​യി​ലേ​ക്ക് കുതിച്ചെ​ത്തി. ബ​സി​ല്‍നി​ന്ന് രോ​ഗി​യെ ഇ​റ​ക്കി ചി​കി​ത്സ ഉ​റ​പ്പാ​ക്കി​യ​പ്പോ​ഴാ​ണ് എല്ലാവർക്കും ശ്വാ​സം നേ​രെ വീ​ണ​ത്. മ​റ്റു യാ​ത്ര​ക്കാ​ര്‍ക്ക് ഓ​ഫി​സു​ക​ളി​ലെ​ത്തേ​ണ്ട​തി​നാ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​യാ​ളു​ടെ സ​ഹ​പ്ര​വ​ര്‍ത്ത​ക​രെ വി​വ​ര​മ​റി​യി​ച്ച​ശേ​ഷം ബ​സു​മാ​യി ജീ​വ​ന​ക്കാ​ര്‍ യാ​ത്ര തു​ട​ര്‍ന്നു.

തി​ര​ക്കേ​റി​യ സ​മ​യ​ത്താ​യി​രു​ന്നി​ട്ടും യാ​ത്ര​ക്കാ​ര്‍ സ​ഹ​ക​രി​ച്ച​തി​നാ​ലാ​ണ് ഒ​രാ​ളു​ടെ ജീ​വ​ന്‍ ര​ക്ഷി​ക്കാ​ന്‍ ക​ഴി​ഞ്ഞ​തെ​ന്ന് ബ​സ് ജീ​വ​ന​ക്കാ​ര്‍ പ​റ​ഞ്ഞു. പ​യ്യ​ന്നൂ​ര്‍ പെ​രു​മ്പ സ്വ​ദേ​ശി​യാ​ണ് ഡ്രൈ​വ​റാ​യ പി.​കെ. സു​ഭാ​ഷ്. ക​ണ്ട​ക്ട​റാ​യി ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന​ത് പ​യ്യ​ന്നൂ​രു​കാ​രി പി.​വി. നി​ഷ​യും. ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച ബാ​ങ്കു​ദ്യോ​ഗ​സ്ഥ​ന്‍ അ​പ​ക​ട​നി​ല ത​ര​ണം​ചെ​യ്തു. 

Tags:    
News Summary - ksrtc staffs rescue a collapsed man on bus

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.