ദുബൈ: ഗ്ലാം വിക്കി അന്താരാഷ്ട്ര സമ്മേളനത്തിൽ പങ്കെടുക്കാൻ മലയാളി അധ്യാപകന് അവസരം. മലപ്പുറം വണ്ടൂർ സ്വദേശിയും ദുബൈ അമിറ്റി സ്കൂളിലെ സാമൂഹ്യ ശാസ്ത്ര മേധാവിയുമായ അക്ബറലി ചാരങ്കാവിനാണ് ലാറ്റിനമേരിക്കൻ രാജ്യമായ ഉറുഗ്വേയിൽ നടക്കുന്ന സമ്മേളനത്തിൽ പങ്കെടുക്കാൻ അവസരം ലഭിച്ചത്.
വ്യാഴാഴ്ച മുതൽ 18 വരെ ഉറുഗ്വേയിൻ തലസ്ഥാനമായ മൊണ്ടേവിഡിയോയിലാണ് പരിപാടി. ലോകത്തിലെ വിവിധ രാജ്യങ്ങളിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട വിക്കിമീഡിയ പ്രവർത്തകരും പൈതൃക സംരക്ഷണരംഗത്ത് പ്രവർത്തിക്കുന്നവരും സംബന്ധിക്കുന്ന അന്താരാഷ്ട്ര സമ്മേളനമാണ് ഗ്ലാം വിക്കി സമ്മേളനം. പരിപാടിയിൽ അറബി-മലയാള സാഹിത്യ കൃതികളിലെ മാലപ്പാട്ടുകളുടെ ഡിജിറ്റലൈസേഷനെ സംബന്ധിച്ച് അവതരണവും നടത്തും.
സ്വതന്ത്ര ഓൺലൈൻ സർവവിജ്ഞാനകോശമായ വിക്കിപീഡിയയിൽ രണ്ടായിരത്തിലേറെ ലേഖനങ്ങളെഴുതിയ അക്ബറലി നൂറുകണക്കിന് ചിത്രങ്ങളും ചേർത്തിട്ടുണ്ട്. വണ്ടൂർ ചാത്തങ്ങോട്ടുപുറം കറുത്തേടത്ത് സൈനബയുടെയും പരേതനായ മുണ്ടയിൽ അഹമ്മദ് കുട്ടിയുടെയും മകനാണ്. ആയിശ മർജാനയാണ് ഭാര്യ. മകൾ ഫാത്തിമ മറിയം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.