മസ്കത്ത്: സന്നദ്ധ പ്രവർത്തനത്തിന് കിട്ടിയ സമ്മാനത്തുക രണ്ടു ഗ്രാമങ്ങളുടെ യാത്രാദൂരം കുറക്കുന്ന റോഡ് നിർമാണത്തിന് ഉപയോഗിച്ച് ഒമാനി പൗരൻ. ഇതോടെ രണ്ടു ഗവർണറേറ്റുകളിലേക്കുള്ള യാത്രാദൂരം 3.5 മണിക്കൂറിൽനിന്ന് 30 മിനിറ്റായി ചുരുങ്ങുകയും ചെയ്തു. ഒമാനി സന്നദ്ധപ്രവർത്തകനായ സഈദ് ബിൻ സലേം ആണ് സേവനരംഗത്ത് പുത്തൻ മാതൃക രചിച്ചത്.
തെക്കൻ ശർഖിയ ഗവർണറേറ്റിലെ പർവതപ്രദേശമായ നിയാബത്ത് തിവിയിലെ ഹലൂത് ഗ്രാമത്തെയും വടക്കൻ ശർഖിയ ഗവർണറേറ്റിലെ വാദി ബനി ഖാലിദിലെ വിലായത്തിലെ അൽ ഔദ് ഗ്രാമത്തെയും ബന്ധിപ്പിച്ചാണ് ഇദ്ദേഹം റോഡ് നിർമാണം വിജയകരമായി പൂർത്തിയാക്കിയത്.
നേരത്തേ ഈ ഗ്രമങ്ങളിൽ എത്താൻ 200 കിലോമീറ്റർ സഞ്ചരിക്കേണ്ടിയിരുന്നു. എന്നാൽ, പതിയ റോഡ് വന്നതോടെ 10 കിലോമീറ്ററായി ചുരുങ്ങുകയും ചെയ്തു. സന്നദ്ധ പ്രവർത്തനത്തിന് ലഭിച്ച സുൽത്താൻ ഖാബൂസ് അവാർഡ് തുക ഉപയോഗിച്ച് എസ്കവേറ്റർ വാങ്ങിയായിരുന്നു ഇദ്ദേഹം റോഡ് നിർമാണത്തിന് മേൽനോട്ടം നൽകിയിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.