കൊച്ചി: മുംബൈയില്‍ നടന്ന മൂന്നാം ഇന്ത്യന്‍ കാന്‍സര്‍ കോണ്‍ഗ്രസില്‍ ഏറ്റവും മികച്ച ശാസ്ത്ര പ്രബന്ധത്തിനുള്ള ബഹുമതിക്ക് പ്രശസ്ത ഓങ്കോളജിക്കല്‍ സര്‍ജനും കൊച്ചി മഞ്ഞുമ്മല്‍ സെന്റ് ജോസഫ് ഹോസ്പിറ്റല്‍ മെഡിക്കല്‍ ഡയറക്ടറുമായ ഡോ. തോമസ് വറുഗീസ് അര്‍ഹനായി.
സ്തനാര്‍ബുദം ബാധിച്ച വ്യക്തികളുടെ സ്തനങ്ങള്‍ നീക്കം ചെയ്യാതെയുള്ള ശാസ്ത്രചികിത്സ, ചെറുപ്പക്കാരിലെ സൗന്ദര്യവർധക കാന്‍സര്‍ സര്‍ജറിയുടെ ഭാഗമായ സ്കാര്‍ലെസ് തൈറോയ്ഡ് ശസ്ത്രക്രിയ, കീമോതെറാപ്പിയുടെ പാര്‍ശ്വഫലങ്ങള്‍ ലഘൂകരിക്കുന്നതില്‍ പോഷകാഹാരത്തിന്റെ പ്രാധാന്യവും പങ്കും എന്നിവയായിരുന്നു പ്രബന്ധത്തിന്റെ മുഖ്യ ഉള്ളടക്കം. കാൻസർ ചികിത്സ മേഖലയില്‍ 30 വര്‍ഷത്തിലേറെ പ്രായോഗികജ്ഞാനമുള്ള ഡോ. തോമസ് വറുഗീസ്, അത്യാധുനിക സൗകര്യങ്ങളോടെ കാന്‍സര്‍ ചികിത്സാ കേന്ദ്രം സ്ഥാപിക്കാന്‍ ഒരുങ്ങുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.