റാന്നി: തടിവേരുകളിൽ കാഴ്ചയിൽ കൗതുകം വിരിയുന്ന ശിൽപങ്ങളൊരുക്കി സുനു കുര്യൻ. തടി വെട്ടിയശേഷം പലരും ഉപേക്ഷിക്കുന്ന വേരുകളാണ് ഉപയോഗിക്കുന്നത്. ഉദയസൂര്യൻ മുതൽ വന്യമൃഗങ്ങളടക്കം ശിൽപങ്ങളാക്കി വീട്ടിലെ സ്വീകരണമുറി അലങ്കരിച്ചിട്ടുണ്ട്.
വിവിധ രാജ്യങ്ങളിൽ വിനോദയാത്രക്കുപോയി മടങ്ങിയെത്തുമ്പോൾ വിവിധതരം ചെടികളുടെ ശേഖരങ്ങൾ വാങ്ങി നാട്ടിലെ ചെടികൾക്കിടെ വളർത്തി മനോഹരമായ മിനി ഗാർഡനും സംരക്ഷിച്ചുവരുന്നു.
വന്യമൃഗങ്ങളെ അതിയായി സ്നേഹിക്കുന്ന സുനു കുര്യൻ ജീവനുള്ളവയെ വളർത്താൻ നിയമം അനുവദിക്കാത്തത് കാരണമാണ് തടിവേരുകളിൽ ശിൽപങ്ങളാക്കി സൂക്ഷിക്കുന്നത്. കൂടാതെ പഴമക്കാർ ഉപയോഗിച്ചിരുന്ന അരിപ്പെട്ടി, ഉരൽ, ഉലക്ക, ഓട്ട്കിണ്ടി, നിലവിളക്ക് തുടങ്ങിയവയും സുനുവിന്റെ ശേഖരത്തിൽപ്പെടുന്നു.
നേപ്പാൾ യാത്രക്കിടെ വാങ്ങിയ ഗൂർഖ തൊപ്പി, ഗൂർഖ കത്തി, പൊലീസ് ലാത്തി എന്നിവയുമുണ്ട്. ലോകത്തിലെ വിവിധ അത്ഭുതങ്ങളുടെ ഷോ മോൾഡുകളും ചെങ്കടൽ ചളിയും വരെ ശേഖരിച്ച് ഷോക്കേസ് അലങ്കരിച്ചിരിക്കുന്നു. ഇനിയും കൂടുതൽ ശിൽപങ്ങളും ശേഖരങ്ങളും ഒരുക്കാനുള്ള ശ്രമത്തിലാണെന്ന് സുനു കുര്യൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.