തോമസ്

അന്നം വിളമ്പുന്ന കൈകളുടെ പേരാണ്​ തോമസ്

കോ​ന്നി: തി​ങ്ക​ൾ, ചൊ​വ്വ ദി​വ​സ​ങ്ങ​ളി​ൽ തോ​മ​സി‍െൻറ വ​ര​വ് കാ​ത്തി​രി​ക്കു​ക​യാ​ണ് കോ​ന്നി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ രോ​ഗി​ക​ളും കൂ​ട്ടി​രി​പ്പു​കാ​രും. ജീ​വി​ത പ്രാ​രാ​ബ്​​ധ​ങ്ങ​ൾ​ക്ക് ഇ​ട​യി​ലും കോ​ന്നി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ കി​ട​പ്പു​രോ​ഗി​ക​ളു​ടെ അ​ന്ന​ദാ​താ​വാ​ണ് കോ​ന്നി മ​ര​ങ്ങാ​ട്ട് മ​റ്റ​പ്പ​ള്ളി​യി​ൽ ച​രി​വു​കാ​ലാ​യി​ൽ തോ​മ​സ് എ​ന്ന 75കാ​ര​ൻ. തി​ങ്ക​ൾ, ചൊ​വ്വ ദി​വ​സ​ങ്ങ​ളി​ൽ കൃ​ത്യം 12 മ​ണി ആ​കു​മ്പോ​ൾ ഭ​ക്ഷ​ണ​വു​മാ​യി തോ​മ​സ് ആ​ശു​പ​ത്രി​യി​ൽ എ​ത്തും.

ആ​ശു​പ​ത്രി​ൽ എ​ത്ര കി​ട​പ്പു​രോ​ഗി​ക​ൾ ഉ​ണ്ടെ​ങ്കി​ലും അ​വ​ർ​ക്കെ​ല്ലാം ഭ​ക്ഷ​ണം ന​ൽ​കി​യ ശേ​ഷ​മാ​ണ് തോ​മ​സ് മ​ട​ങ്ങു​ക. ഈ ​ദി​വ​സ​ങ്ങ​ളി​ൽ നി​ര​വ​ധി രോ​ഗി​ക​ളാ​ണ് ഭ​ക്ഷ​ണ​ത്തി​നാ​യി തോ​മ​സി​നെ കാ​ത്തി​രി​ക്കു​ന്ന​ത്. ആ​ദ്യ ഘ​ട്ട​ത്തി​ൽ ക​ഞ്ഞി​യും പ​യ​റും അ​ച്ചാ​റും ആ​യി​രു​ന്നു ന​ൽ​കി​യി​രു​ന്ന​ത്.

എ​ന്നാ​ൽ, വി​വി​ധ അ​സു​ഖ​മു​ള്ള എ​ല്ലാ​വ​ർ​ക്കും ക​ഞ്ഞി​യും പ​യ​റും അ​നു​യോ​ജ്യ​മ​ല്ലാ​ത്ത​തി​നാ​ൽ ഇ​പ്പോ​ൾ ചോ​റും ക​റി​ക​ളു​മാ​ണ് ന​ൽ​കു​ന്ന​ത്. അ​ഞ്ച് വ​ർ​ഷ​മാ​യി ത​ള​ർ​ന്ന് കി​ട​ക്കു​ന്ന ഭാ​ര്യ റോ​സ​മ്മ​യെ ശു​ശ്രൂ​ഷി​ക്കു​ന്ന​തും തോ​മ​സ് ഒ​റ്റ​ക്കാ​ണ്. ഇ​തി​നി​ട​യി​ലാ​ണ് ഇ​ദ്ദേ​ഹം ആ​ശു​പ​ത്രി​യി​ലേ​ക്ക് വേ​ണ്ട ആ​ഹാ​രം പാ​കം​ചെ​യ്യു​ന്ന​തും.

എ​ട്ടു​മാ​സ​മാ​യി കോ​ന്നി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ഇ​ദ്ദേ​ഹം കൃ​ത്യ​മാ​യി ഭ​ക്ഷ​ണം എ​ത്തി​ക്കു​ന്നു​ണ്ട്. മു​മ്പ്​ പ​ല അ​നാ​ഥാ​ല​യ​ങ്ങ​ളി​ലും ജോ​ലി ചെ​യ്ത പ​രി​ച​യ​വും ഇദ്ദേ​ഹ​ത്തി​നു​ണ്ട്. രോ​ഗി​ക​ളു​ടെ മ​ന​സ്സ്​ അ​റി​ഞ്ഞ് ഭ​ക്ഷ​ണം ന​ൽ​കു​ന്ന​താ​ണ് ത​നി​ക്ക് ഇ​ഷ്ട​മെ​ന്നും തോമസ്​ പ​റ​യു​ന്നു.

Tags:    
News Summary - Thomas serving food

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.