അരൂർ: രണ്ടുവയസ്സുകാരൻ മുഹമ്മദ് മിസ്ഹാബ് കലാം ലോക റെക്കോഡ് ബുക്കിൽ ഇടംനേടി.
195 ലോക രാജ്യങ്ങളുടെ പതാകകളും മുന്നൂറിലേറെ ഇംഗ്ലീഷ് വാക്കുകളും തിരിച്ചറിഞ്ഞും 32 ശാസ്ത്രജ്ഞന്മാരുടെ കണ്ടുപിടിത്തങ്ങളും 10 രാജ്യങ്ങളുടെ കറൻസിയും തിരിച്ചറിഞ്ഞുമാണ് നേട്ടം.
ഇതിനൊപ്പം 34 പൊതുവിജ്ഞാന ചോദ്യങ്ങളുടെ ഉത്തരങ്ങളും നൽകിയതോടെയാണ് റെക്കോഡ് ബുക്കിൽ സ്ഥാനം പിടിച്ചത്. ചന്തിരൂർ ഇളയപാടം തെക്കേ വട്ടക്കുറ്റിത്തറയിൽ സജീവ്-താഹിറ ദമ്പതികളുടെ ഏകമകനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.