തൃശൂർ: സ്റ്റാമ്പുകളെക്കുറിച്ചുള്ള വിജ്ഞാന കോശമാണ് തൃശൂർ പ്ലക്കാട്ട് ലൈനിൽ എടക്കളത്തൂർ കളത്തിങ്കൽ വീട്ടിൽ ഇ.പി. ജെയിംസ്. ലോകം മുഴുവൻ അറിയപ്പെടുന്ന സ്റ്റാമ്പ് കലക്ടറാണിദ്ദേഹം. 60 വർഷമായി സ്റ്റാമ്പ് ഹൃദയത്തിൽ പിടിച്ചുതുടങ്ങിയിട്ട്. ഇതിനകം പത്തോളം തവണ ലേകപ്രദർശനത്തിൽ പങ്കെടുത്തു.
കുട്ടിയായിരിക്കുമ്പോൾ ബിസിനസുകാരനായ പിതാവിന് വന്ന കത്തുകളിലെ സ്റ്റാമ്പുകൾ പറിച്ചെടുത്ത് നോട്ടുബുക്കിൽ ഒട്ടിച്ചായിരുന്നു തുടക്കം. അവ കൊണ്ടുപോയി പകരം വിദേശ സ്റ്റാമ്പുകൾ വാങ്ങിവെക്കും.
14 വയസ്സുള്ളപ്പോൾ മട്ടാഞ്ചേരിയിൽ വെച്ചായിരുന്നു ആദ്യ സ്റ്റാമ്പ് പ്രദർശനം. ഇന്ത്യയിലിറങ്ങിയ സ്റ്റാമ്പുകളാണ് പ്രദർശിപ്പിച്ചത്. മറ്റുള്ളവർ കൊച്ചി നാട്ടുരാജ്യക്കാലത്തെ സ്റ്റാമ്പുകൾ പ്രദർശിപ്പിച്ച് സമ്മാനം നേടിയത് കണ്ടപ്പോൾ അവ ശേഖരിച്ചുതുടങ്ങി. അടുത്ത പ്രദർശനത്തിൽ സിൽവർ മെഡൽ നേടി.
1600ലെ ഡച്ച് കവറുകളുടെ വ്യത്യസ്ത ശേഖരം ഇദ്ദേഹത്തിനുണ്ട്. സ്റ്റാമ്പുകളുടെയും കവറുകളുടെയും ശേഖരം വെച്ച് തയാറാക്കുന്ന പോസ്റ്റൽ ഹിസ്റ്ററിയുടെ പ്രധാന സമ്പാദകനാണ് കർഷകനായ ജെയിംസ്. 2019ൽ ദേശീയ ഫിലാറ്റലി പ്രദർശനത്തിൽ സ്വർണ മെഡൽ നേടി. സിംഗപ്പൂരിലെ ഫിലാറ്റലി പ്രദർശനത്തിൽ രണ്ട് തവണ പങ്കെടുത്തു. സിംഗപ്പൂരിലെയും ഇന്തോനേഷ്യയിലെയും ഫിലാറ്റലി പ്രദർശനത്തിലും രണ്ട് തവണ പങ്കെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.