തിരൂർ: നാലുതവണ കേരള ടീമിൽ ബൂട്ടണിഞ്ഞ തിരൂരിന്റെ സ്വന്തം മുഹമ്മദ് അഷ്ഫാക്ക് ആസിഫ് എന്ന അക്കു ഇനി കേരള പൊലീസിൽ പ്രതിരോധം തീർക്കും. അണ്ടർ 17 കേരള ടീമിന്റെ ക്യാപ്റ്റനായിരുന്ന അക്കു രണ്ടുതവണ കാലിക്കറ്റ് യൂനിവേഴ്സിറ്റിക്കു വേണ്ടി ജഴ്സി അണിഞ്ഞിട്ടുണ്ട്.
മാസങ്ങൾക്കുമുമ്പാണ് മുഹമ്മദ് അഷ്ഫാക്ക് ആസിഫ് എന്ന അക്കുവിന് പത്തനംതിട്ട അടൂർ കെ.എ.പി ബറ്റാലിയൻ തേഡിൽ ഹവിൽദാറായിട്ട് നിയമനം ലഭിച്ചത്. ഇപ്പോൾ പരിശീലനത്തിലാണ്.
കേരള പൊലീസിന്റെ ഫുട്ബാൾ ടീമിൽ കെ.പി.എല്ലിനായി അക്കു ബൂട്ടണിയുന്നുണ്ട്. തിരൂരിലെ പഴയകാല ഫുട്ബാൾ താരവും സാറ്റ് തിരൂരിന്റെ ജൂനിയർ ഫുട്ബാൾ കോച്ചുമായ ആസിഫിന്റെയും സുഹറയുടെയും മകനാണ് മുഹമ്മദ് അഷ്ഫാക്ക് ആസിഫ്. നാലുതവണ കേരളത്തിനുവേണ്ടി ബൂട്ടണിഞ്ഞ അഷ്ഫാക്ക് ആസിഫ് അണ്ടർ 17 കേരള ടീമിന്റെ ക്യാപ്റ്റനായിരുന്നു.
രണ്ടുതവണ കാലിക്കറ്റ് യൂനിവേഴ്സിറ്റിക്കു വേണ്ടിയും ജഴ്സി അണിഞ്ഞിട്ടുണ്ട്. സാറ്റ് (സ്പോട്സ് അക്കാദമി തിരൂർ) തിരൂരിന്റെയും ബ്രദേഴ്സ് ക്ലബിന്റെയും കളിക്കാരനായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.