ദോഹ: റമദാനിലെ ഇഫ്താറുകൾക്ക് സ്വദേശി അടുക്കളുടെ സജീവ സാന്നിധ്യം അറബികളിലും അറബിയിതരിലും പ്രിയങ്കരമാകുന്നു. മലയാളികളടക്കം അറബി ഭക്ഷണം ഏറെ ഇഷ്​ടപ്പെടുന്നൂവെന്ന അനുഭവമാണ് ഇത്തരം അടുക്കളകളുടെ നടത്തിപ്പുകാർ പങ്കു​െവക്കുന്നത്. ഹരീസ്​, സരീദ്, മജ്ബൂസ്​ അടക്കമുള്ള ഈ വിഭവങ്ങൾ ഏറെ പ്രിയങ്കരമാകുന്നത് അറബികൾക്ക് മാത്രമല്ലയെന്നാണ് ഇതിൽ നിന്ന് മനസ്സിലാകുന്നത്. മജ്ബൂസ്​ അടക്കമുള്ള വിഭവങ്ങൾക്ക് 18 റിയാൽ മുതലാണ് വില ഈടാക്കുന്നത്. റമദാൻ സമാഗതമാകുന്നതിന് മുൻപ് തന്നെ വിപുലമായ തോതിൽ ഓർഡറുകൾ ലഭിച്ച് തുടങ്ങിയതായി അറബി അടുക്കളകളിലൊന്നി​​​​​െൻറ ഉടമ അഹ്മദ് സാലിം പറഞ്ഞു. 

വിവിധ സന്നദ്ധ സംഘടനകൾ തങ്ങളുടെ ഇഫ്താർ ട​​​​​െൻറുകൾക്ക് വേണ്ടി ഇതിനകം തന്നെ ബുക്കിംഗ് നടത്തി കഴിഞ്ഞു. മുൻസിപ്പാലിറ്റികൾ ഇത്തരം അടുക്കളകളിൽ വിപുലമായ തോതിലുള്ള പരിശോധനകളാണ്​ നടത്തി വരുന്നത്. നിലവിൽ നടന്ന് വരുന്ന പല സ്​ഥാപനങ്ങൾക്കും ഇതിനകം തന്നെ മുന്നറിയിപ്പ് നോട്ടീസുകൾ നൽകിയതായാണ് അറിയുന്നത്. അടക്കളയിലും പരിസരങ്ങളിലും ശുചീകരണം, നൽകുന്ന ഭക്ഷണ സാധനങ്ങളുടെ സൂക്ഷ്മത, ഉപയോഗിക്കുന്ന സാധനങ്ങളുടെ കാര്യക്ഷമത, ലൈസൻസ്​, ജീവനക്കാരുടെ മെഡിക്കൽ കാര്യക്ഷമത തുടങ്ങി മുഴുവൻ കാര്യങ്ങളുടെ ഉറപ്പ് വരുത്തുന്നതിനുള്ള നോട്ടീസുകളാണ് ഇപ്പോൾ നൽകിയിട്ടുള്ളത്. മുകളിൽ പറഞ്ഞ കാര്യങ്ങൾ ഉറപ്പ് വരുത്തിയവർക്ക് മാത്രമേ പ്രവർത്തിക്കാൻ അനുമതി ലഭിക്കുകയുള്ളൂ. 

റമദാനിലെ ഇഫ്താറുകൾക്ക് നൽകുന്ന ഭക്ഷണ സാധനങ്ങൾ അതീവ സൂക്ഷ്മതയോടെ ഉണ്ടാക്കിയതാകണമെന്ന് ബന്ധപ്പെട്ടവർ സ്​ഥാപന ഉടമകളെ അറിയിച്ചിട്ടുണ്ട്. സന്നദ്ധ സംഘടനകളുമായി 30 ദിവസത്തെ കരാർ ലഭിക്കുന്നതിനാൽ നേരത്തെ തന്നെ സൂക്ഷ്മതയോടെ സാധനങ്ങൾ പാകം ചെയ്ത് പാക്ക് ചെയ്ത് നൽകാൻ കഴിയുന്നു. ഇത് ദീർഘ കാലാടിസ്​ഥാനത്തിൽ സ്​ഥാപനങ്ങൾ ഏറെ പ്രയോജനം ചെയ്യുന്നുണ്ടെന്ന് അടുക്കളകളുടെ ഉടമകൾ വ്യക്തമാക്കി. സ്വദേശി വിഭവങ്ങളായ മജ്ബൂസ്​, ഹരീസ്​, സരീദ എന്നിവഡകക് വലിയ തോതിലാണ് ഇക്കാലത്ത് ആവശ്യക്കാരെത്തുന്നത്. എന്നാൽ റമദാനിൽ ഇത്തരം വിഭവങ്ങൾക്ക് മറ്റ് മാസങ്ങളിൽ വാങ്ങുന്ന അതേ വില തന്നെയാണ് ഈടാക്കുന്നത്.

പൊതുവെ ഈ മേഖലയിൽ ചൂഷണം കുറവാണെന്ന് സ്​ഥാപന ഉടമ മുഹമ്മദ് അലി അറിയിച്ചു. നേരത്തെ അറബികൾ മാത്രമായിരുന്നു ഇത്തരം അടുക്കളകളെ അവലംബിച്ചിരുന്നതെങ്കിൽ ഇന്ന് അറബികളല്ലാത്തവരും വ്യാപകമായി ഇത്തരം വിഭവങ്ങൾ ഇഷ്​ടപ്പെട്ട് തുടങ്ങിയിരിക്കുന്നു. അത് കൊണ്ട് തന്നെ ഈ അടുക്കളകളിൽ റമദാനിൽ വലിയ തിരക്കാണ് അനുഭവപ്പെടാനുള്ള സാദ്ധ്യത.

Tags:    
News Summary - arabic adukkala iftar special

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.