ഇഫ്താർ വിഭവങ്ങൾ വിളമ്പാൻ അറബി അടുക്കളകൾ
text_fieldsദോഹ: റമദാനിലെ ഇഫ്താറുകൾക്ക് സ്വദേശി അടുക്കളുടെ സജീവ സാന്നിധ്യം അറബികളിലും അറബിയിതരിലും പ്രിയങ്കരമാകുന്നു. മലയാളികളടക്കം അറബി ഭക്ഷണം ഏറെ ഇഷ്ടപ്പെടുന്നൂവെന്ന അനുഭവമാണ് ഇത്തരം അടുക്കളകളുടെ നടത്തിപ്പുകാർ പങ്കുെവക്കുന്നത്. ഹരീസ്, സരീദ്, മജ്ബൂസ് അടക്കമുള്ള ഈ വിഭവങ്ങൾ ഏറെ പ്രിയങ്കരമാകുന്നത് അറബികൾക്ക് മാത്രമല്ലയെന്നാണ് ഇതിൽ നിന്ന് മനസ്സിലാകുന്നത്. മജ്ബൂസ് അടക്കമുള്ള വിഭവങ്ങൾക്ക് 18 റിയാൽ മുതലാണ് വില ഈടാക്കുന്നത്. റമദാൻ സമാഗതമാകുന്നതിന് മുൻപ് തന്നെ വിപുലമായ തോതിൽ ഓർഡറുകൾ ലഭിച്ച് തുടങ്ങിയതായി അറബി അടുക്കളകളിലൊന്നിെൻറ ഉടമ അഹ്മദ് സാലിം പറഞ്ഞു.
വിവിധ സന്നദ്ധ സംഘടനകൾ തങ്ങളുടെ ഇഫ്താർ ടെൻറുകൾക്ക് വേണ്ടി ഇതിനകം തന്നെ ബുക്കിംഗ് നടത്തി കഴിഞ്ഞു. മുൻസിപ്പാലിറ്റികൾ ഇത്തരം അടുക്കളകളിൽ വിപുലമായ തോതിലുള്ള പരിശോധനകളാണ് നടത്തി വരുന്നത്. നിലവിൽ നടന്ന് വരുന്ന പല സ്ഥാപനങ്ങൾക്കും ഇതിനകം തന്നെ മുന്നറിയിപ്പ് നോട്ടീസുകൾ നൽകിയതായാണ് അറിയുന്നത്. അടക്കളയിലും പരിസരങ്ങളിലും ശുചീകരണം, നൽകുന്ന ഭക്ഷണ സാധനങ്ങളുടെ സൂക്ഷ്മത, ഉപയോഗിക്കുന്ന സാധനങ്ങളുടെ കാര്യക്ഷമത, ലൈസൻസ്, ജീവനക്കാരുടെ മെഡിക്കൽ കാര്യക്ഷമത തുടങ്ങി മുഴുവൻ കാര്യങ്ങളുടെ ഉറപ്പ് വരുത്തുന്നതിനുള്ള നോട്ടീസുകളാണ് ഇപ്പോൾ നൽകിയിട്ടുള്ളത്. മുകളിൽ പറഞ്ഞ കാര്യങ്ങൾ ഉറപ്പ് വരുത്തിയവർക്ക് മാത്രമേ പ്രവർത്തിക്കാൻ അനുമതി ലഭിക്കുകയുള്ളൂ.
റമദാനിലെ ഇഫ്താറുകൾക്ക് നൽകുന്ന ഭക്ഷണ സാധനങ്ങൾ അതീവ സൂക്ഷ്മതയോടെ ഉണ്ടാക്കിയതാകണമെന്ന് ബന്ധപ്പെട്ടവർ സ്ഥാപന ഉടമകളെ അറിയിച്ചിട്ടുണ്ട്. സന്നദ്ധ സംഘടനകളുമായി 30 ദിവസത്തെ കരാർ ലഭിക്കുന്നതിനാൽ നേരത്തെ തന്നെ സൂക്ഷ്മതയോടെ സാധനങ്ങൾ പാകം ചെയ്ത് പാക്ക് ചെയ്ത് നൽകാൻ കഴിയുന്നു. ഇത് ദീർഘ കാലാടിസ്ഥാനത്തിൽ സ്ഥാപനങ്ങൾ ഏറെ പ്രയോജനം ചെയ്യുന്നുണ്ടെന്ന് അടുക്കളകളുടെ ഉടമകൾ വ്യക്തമാക്കി. സ്വദേശി വിഭവങ്ങളായ മജ്ബൂസ്, ഹരീസ്, സരീദ എന്നിവഡകക് വലിയ തോതിലാണ് ഇക്കാലത്ത് ആവശ്യക്കാരെത്തുന്നത്. എന്നാൽ റമദാനിൽ ഇത്തരം വിഭവങ്ങൾക്ക് മറ്റ് മാസങ്ങളിൽ വാങ്ങുന്ന അതേ വില തന്നെയാണ് ഈടാക്കുന്നത്.
പൊതുവെ ഈ മേഖലയിൽ ചൂഷണം കുറവാണെന്ന് സ്ഥാപന ഉടമ മുഹമ്മദ് അലി അറിയിച്ചു. നേരത്തെ അറബികൾ മാത്രമായിരുന്നു ഇത്തരം അടുക്കളകളെ അവലംബിച്ചിരുന്നതെങ്കിൽ ഇന്ന് അറബികളല്ലാത്തവരും വ്യാപകമായി ഇത്തരം വിഭവങ്ങൾ ഇഷ്ടപ്പെട്ട് തുടങ്ങിയിരിക്കുന്നു. അത് കൊണ്ട് തന്നെ ഈ അടുക്കളകളിൽ റമദാനിൽ വലിയ തിരക്കാണ് അനുഭവപ്പെടാനുള്ള സാദ്ധ്യത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.