ദുബൈ: ദുബൈയിലെ ഏഷ്യൻ കരിക്കുലം സ്കൂളുകളിൽ പുതിയ അധ്യയന വർഷത്തിന് തുടക്കം. ആദ്യമായി വിദ്യാലയ മുറ്റത്തെത്തിയ കുട്ടികൾക്ക് അധ്യാപകരും ജീവനക്കാരും ചേർന്ന് സ്വീകരണം നൽകി. ബലൂണുകളും സ്വാഗത ബോർഡുകളുമൊരുക്കി മധുര പലഹാരങ്ങൾ നൽകിയാണ് കുട്ടികളെ വരവേറ്റത്.
മലയാളി വിദ്യാർഥികൾ ഏറെയും ഏഷ്യൻ കരിക്കുലം സ്കൂളുകളിലാണ് പ്രവേശനം നേടിയിരിക്കുന്നത്. അതിനാൽ തന്നെ, ദുബൈയിലെ മലയാളി കുരുന്നുകളിൽ നല്ലൊരു ശതമാനത്തിനും ഇന്നലെ പ്രവേശനോത്സവമായിരുന്നു. അതേസമയം, അബൂദബി, ഷാർജ ഉൾപ്പടെയുള്ള എമിറേറ്റുകളിൽ അടുത്തയാഴ്ചയാണ് സ്കൂളുകൾ തുറക്കുന്നത്.
ഓരോ വർഷവും വിദ്യാർഥികളുടെ എണ്ണം വർധിക്കുന്നതാണ് ദുബൈയിലെ സ്കൂളുകളിൽ പതിവ്. ഈ അധ്യയന വർഷം മുതൽ സ്കൂൾ ഫീസ് വർധിപ്പിക്കുന്നത് രക്ഷിതാക്കളുടെ ചെലവ് വർധിക്കാനിടയാക്കും.ദുബൈയിലെയും ഷാർജയിലെയും വിവിധ സ്കൂളുകൾക്ക് ഫീസ് വർധനക്ക് അനുമതി നൽകിയിട്ടുണ്ട്. ദുബൈയിൽ മൂന്ന് മുതൽ ആറ് ശതമാനം വരെയും ഷാർജയിൽ അഞ്ച് ശതമാനം വരെയുമാണ് ഫീസ് വർധിപ്പിക്കുന്നത്. ചില സ്കൂളുകൾ ഫീസ് വർധിപ്പിക്കേണ്ടെന്ന് തീരുമാനിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.