മങ്കട: ദുരിതങ്ങള്‍ താണ്ടിയ പതിറ്റാണ്ടുകാലത്തെ ഇഴപിരിയാത്ത സ്നേഹ സൗഹൃദങ്ങളില്‍ കഴിഞ്ഞ സൈനബ -രാധ കൂട്ടുകെട്ടിലെ രാധയും വിട പറഞ്ഞു. ജാതി -മത ചിന്തകള്‍ക്കതീതമായി 55 വര്‍ഷത്തെ അഗാധ സ്നേഹം കാത്തുസൂക്ഷിച്ചിരുന്നവരായിരുന്നു മങ്കട പുളിക്കല്‍ പറമ്പയിലെ മലയില്‍ സൈനബയും ചോലക്കല്‍ രാധയും.
വര്‍ഷങ്ങളായി ഇരുവരും കിടപ്പിലായതില്‍ പിന്നെ 12 വര്‍ഷങ്ങള്‍ക്കുശേഷം മൂന്നു വര്‍ഷം മുമ്പ് മങ്കടയില്‍ നടന്ന പരിരക്ഷ സംഗമത്തില്‍ കണ്ടുമുട്ടിയ വാര്‍ത്ത 'മാധ്യമം' പ്രസിദ്ധീകരിച്ചിരുന്നു. ഇരുവരുടെയും വീടുകള്‍ തമ്മില്‍ ഒരു കിലോമീറ്റര്‍ അകലമേ ഉള്ളൂവെങ്കിലും രണ്ടാളും കിടപ്പിലായതില്‍ പിന്നെ കൂടിക്കാഴ്ചക്ക് അവസരം കിട്ടിയിരുന്നില്ല. 55 വര്‍ഷത്തെ പഴക്കമാണ് ഇവരുടെ സൗഹൃദത്തിന്.
പട്ടിണിയും പരിവട്ടവുമായി കഴിഞ്ഞിരുന്ന കാലത്ത് രാധ കുലത്തൊഴിലായ കുഞ്ഞുങ്ങളെ കുളിപ്പിക്കാന്‍ പോകുന്നതിന് കൂലിയായി കിട്ടുന്ന പിടിയരി കൊണ്ട് കഞ്ഞിവെച്ച് പങ്കുവെച്ചിരുന്ന കാലത്തിെൻറ മറക്കാത്ത ഓര്‍മകളാണ് ഇവര്‍ തമ്മിലുള്ള സ്നേഹ ബന്ധം. സാഹോദര്യത്തിന്റെ മാതൃകയായി ഒരമ്മയുടെ മക്കളെപ്പോലെ കൊണ്ടും കൊടുത്തും ദുരിതങ്ങൾ നിറഞ്ഞ ആ നല്ലകാലത്തിെൻറ ജീവിതത്തിനിടയിൽ ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് രാധയും നട്ടെല്ലിന് തേയ്മാനം വന്ന് സൈനബയും കിടപ്പിലായത്. ഒന്നര വര്‍ഷം മുമ്പ് സൈനബ മരിച്ചു. അസുഖം കൂടിയതിനെത്തുടര്ന്ന ചൊവ്വാഴ്ച രാധയും മരിച്ചു. സാമൂഹിക പ്രവര്‍ത്തകയും മികച്ച അംഗൻവാടി അധ്യാപികക്കുള്ള അവാര്‍ഡ് ജേതാവുമായ ശാന്തകുമാരി മകളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.