കൂട്ടിക്കലിെൻറ കൊച്ചുമോള് 17ാം വയസ്സില്‍ ലണ്ടനില്‍ ആദ്യ മലയാളി വനിത പൈലറ്റാവാന്‍ തയാറെടുക്കുന്നു. കോട്ടയം കൂട്ടിക്കല്‍ ചെമ്പന്‍കുളം ഡോ. ബാലചന്ദ്രെൻറ ചെറുമകള്‍ ഐ ശ്വര്യ ബിജുവാണ് ആകാശവീഥി കീഴടക്കാനൊരുങ്ങുന്നത്. കാല് നൂറ്റാണ്ടിലധികമായി ലണ്ടന ില് ജോലിചെയ്യുന്ന ബിജു-രജിത ദമ്പതികളുടെ രണ്ടുമക്കളില്‍ ഇളയവളാണ് ഐശ്വര്യ.
ബ് രിട്ടീഷ് മലയാളികളില്‍നിന്നുള്ള ആദ്യ വനിത പൈലറ്റെന്ന അംഗീകാരത്തിനാണ് ഐശ്വര്യയു ടെ ശ്രമം. ഗ്രൂപ് ടാസ്കുകളും കൂടിക്കാഴ്ചയും 13ഓളം പ്രവേശന പരീക്ഷകളും വിജയിച്ചാണ് പൈലറ്റ് പരിശീലന യോഗ്യത നേടിയത്.
ലണ്ടനിലെ ന്യൂഹോം കോളജില്‍ ജി.സി.എസ്.ഇ പരീക്ഷയില്‍ സയന്‍സിലും ഗണിതശാസ്ത്രത്തിലും ഫുള്‍ എ െലവല്‍ നേടിയാണ് പൈലറ്റെന്ന മോഹവുമായി പരിശീലനത്തിന് പുറപ്പെട്ടത്. ലണ്ടനിലെ വെസ്റ്റ് സക്സസിലെ ക്രൗളി എല്‍ത്രി ഹാരിസ് എയര്‍ലൈന്‍ അക്കാദമിയിലാണ് പഠനം.
മുപ്പതിലധികം രാജ്യങ്ങളുമായി കാമ്പസ് റിക്രൂട്ട്മെൻറ് കരാറുള്ള കമ്പനിയായതിനാല്‍ ജോലി ഉറപ്പ്. കോഴ്സ് ഫീസ് 81ലക്ഷം രൂപ. ലണ്ടനിലെ ട്രാന്‍സ്പോര്‍ട്ട് കമ്പനിയില്‍ ഡ്രൈവറാണ് ബിജു ബാലചന്ദ്രന്, അവിടെ തന്നെ ഒരുകമ്പനിയുടെ മാനേജരാണ് ഭാര്യ രജിത. ലണ്ടനില്‍ മിക്ക കോഴ്സുകൾക്കും സര്‍ക്കാര്‍ വായ്പ നല്കാറുെണ്ടങ്കിലും വലിയ തുക ചെലവാകുന്നതിനാല്‍ പൈലറ്റ് കോഴ്സിന് വായ്പ ലഭിക്കാറില്ല.
വര്‍ക്കല വലിയവിളയില്‍ ശ്രീധരെൻറ മകളാണ് ഐശ്വര്യയുടെ മാതാവ് രജിത. ഏക സഹോദരിയായ അശ്വതി ബള്‍ഗേറിയയില്‍ മെഡിസിന് അവസാനവർഷ വിദ്യാർഥിയാണ്. മകളുടെ നേട്ടത്തിൽ ഏറെ സന്തോഷമുണ്ടെന്ന് ബിജു ബാലചന്ദ്രനും ഭാര്യ രജിതയും ‘മാധ്യമ’ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.