2018 സെപ്റ്റംബർ രണ്ട്
ഇടപ്പള്ളി പള്ളിക്ക് മുന്നിൽ മെഴുകുതിരി തെളിച്ച് അവർ സ്കൂ ട്ടറിൽ കയറി, കോഴിക്കോട്ടുകാരി സജ്ന അലിയും കൊച്ചിക്കാരി ട്യൂണ ബാസ്റ്റിനും. പിന്നെ, ആ ടി.വി.എസ് എൻഡോർക് സ്കൂട്ടർ ഇരമ്പിയുണർന്നത് ഒരു ദീർഘയാത്രയിലേക്ക്. മുന്നിൽ നീ ണ്ട വഴിയെല്ലാം പിന്നിട്ട്, ഹിമാലയത്തിലേക്ക്.
ഏതാനും വസ്ത്രങ്ങളും അത്യാവശ്യം യാത്ര സാമഗ്രികളും മാത്രമായി തിരിക്കുേമ്പാൾ ആത്മവിശ്വാസം മാത്രമായിരുന്നു കൈമുതൽ. ടു കെ ( കൊച്ചി ടു കശ്മീർ) എന്ന് പേരിട്ട യാത്ര 29 ദിവസം പിന്നിട്ട് ഇടപ്പള്ളിയിൽത്തന്നെ തിരിച്ചെ ത്തിയപ്പോൾ 9109 കിലോമീറ്റർ പിന്നിട്ടു. ട്യൂണ ബാസ്റ്റിൻ ആയിരുന്നു റൈഡിങ് സീറ്റിൽ. പിൻ സീറ്റിൽ സജ്ന അലിയും.
നേരത്തേ തന്നെ ഒറ്റക്കും കൂട്ടായുമുള്ള യാത്രകളിലൂടെ ശ്രദ്ധേയ രായ ഇരുവരും ‘ഒരിറങ്ങിപ്പോക്കി’ന് ആർക്കും ആത്മവിശ്വാസമേകിയാണ് സ്കൂട്ടറിൽ ഹിമാ ലയൻ യാത്ര വിജയകരമായി പൂർത്തീകരിച്ചത്. ആകെ ചെലവ് 35,000 രൂപയും.
അവസാനംവരെ അനി ശ്ചിതത്വം
സ്ത്രീ യാത്രികരുടെ ഫേസ്ബുക്ക് കൂട്ടായ്മയായ ‘അപ്പൂപ്പൻതാടി’കളിലൂടെ യാണ് സജ്നയും ട്യൂണയും പരിചയപ്പെടുന്നത്. സജ്നയുടെ നേതൃത്വത്തിലുള്ള ഗ്രൂപ് മൂന്നുവ ർഷം മുമ്പ് ആസൂത്രണം ചെയ്ത മീശപ്പുലിമല യാത്രക്കായാണ് ട്യൂണ രജിസ്റ്റർ ചെയ്തത്. ഇൗ യാ ത്ര നടന്നില്ല. തുടർന്ന് സജ്ന വിളിച്ചപ്പോൾ കൊളുക്കുമല യാത്രക്ക് കൂടാൻ തീരുമാനിച്ചു .
വാട്സ്ആപ്പ് ചാറ്റും ഫോൺവിളികളുമായി സൗഹൃദം പുരോഗമിക്കുേമ്പാഴാണ് ട്യൂണ ച ോദിക്കുന്നത് നമുക്ക് ബൈക്കിൽ ഹിമാലയത്തിലേക്ക് പോയാലോ എന്ന്. തന്നെ എന്തുകൊണ്ട് വി ളിെച്ചന്ന േചാദ്യത്തിന് ഒരാളായാലും രണ്ടാളായാലും പെട്രോൾ ചെലവ് ഒന്നുതന്നെയല്ലേ എന ്നായിരുന്നു മറുപടി. അതോടെ ഹിമാലയം ഇരുവരുടെയും ചങ്കിലേറി. ബൈക്കിനും ബുള്ളറ്റിനും എ ല്ലാം പകരം സ്കൂട്ടറാക്കി യാത്രയെ കൂടുതൽ കളറാക്കി.
കൊച്ചി ടു കശ്മീർ യാത്രക്കുള്ള ഒരുക ്കമെന്ന നിലയിൽ മംഗളൂരു സമആകുംബെ അടക്കം യാത്ര നടത്തി. എങ്കിലും അവസാനം വരെ അനിശ്ചിതത്വം നിലനിന്നു. യാത്ര തീരുമാനിച്ച ദിവസത്തിന് രണ്ടാഴ്ച മുമ്പ് പിന്മാറുന്നതായി സജ്ന പറഞ്ഞു. ‘ഞാൻ എന്തായാലും പോകും, പിൻസീറ്റ് നിനക്കായി ഒഴിച്ചിട്ടിരിക്കും’ -ട്യൂണയുടെ മറുപടി. ഒടുവിൽ പുറപ്പെടുന്നതിെൻറ തലേദിവസം സജ്ന കൊച്ചിയിലെത്തി ജാക്കറ്റും ഹെൽമറ്റും ഗ്ലൗസും വാങ്ങി.
തുടർന്ന് സെപ്റ്റംബർ രണ്ടിന് യാത്ര തുടങ്ങി. വിസ്മയകരമായിരുന്നു ഹിമാലയത്തിലേക്കുള്ള വഴികൾ. രാവിലെയും രാത്രിയും മാത്രം ഭക്ഷണം കഴിച്ച് പകൽ മാത്രം വണ്ടിയോടിച്ച് ഒാരോ സ്ഥലത്തും എത്തുേമ്പാൾ ഹോട്ടലുകൾ തെരഞ്ഞെടുത്ത് താമസിച്ചായിരുന്നു യാത്ര. പൊറോട്ടയായിരുന്നു പ്രധാന ഭക്ഷണം. അതിനിടയിൽ അവരെ കാത്തിരുന്നത് നിരവധി അത്ഭുതങ്ങൾ.
ഉധംപൂരിലെ മലയാളി കുടുംബവും ചണ്ഡിഗഡിലെ ലുങ്കിയും ബൂട്ടും
കൊച്ചിയിൽനിന്ന് യാത്ര പുറപ്പെട്ട് ഒാരോ ദിവസവും രസകരമായിരുന്നു. സ്കൂട്ടർ കശ്മീരിലെത്തുമോ ഹിമാലയ ചുരങ്ങൾ കയറുേമാ എന്ന് സംശയിച്ചവരെയൊക്കെ വിസ്മയിപ്പിച്ച് ബംഗളൂരുവും ഹൈദരാബാദും ചണ്ഡിഗഡും വാഗ അതിർത്തിയും ഡൽഹിയും എല്ലാം പിന്നിട്ട് കശ്മീരിലെത്തി.
ഉധംപൂരും ശ്രീനഗറും ഒട്ടനവധി പാസുകളും കയറി ലേയും ലഡാക്കും കാർഗിലും എല്ലാം കണ്ടു. പോയവഴി തിരിച്ചുവരരുത് എന്നതിനാൽ മറ്റൊരു വഴിയായി മടക്കം. കാഴ്ചകൾക്കൊപ്പം വേറിട്ട അനുഭവങ്ങളും നിറഞ്ഞുനിന്നു. അത്തരമൊന്നായിരുന്നു ചണ്ഡിഗഡിലേതെന്ന് സജ്ന പറയുന്നു.
ധരിച്ചിരുന്ന ജീൻസ് കഴുകാതെ നിവൃത്തിയില്ല എന്ന അവസ്ഥയിൽ ചണ്ഡിഗഡിലെ ഹോട്ടലിൽ ബാത്ത്റൂമിൽ നനച്ചുവെച്ചു. അപ്പോഴാണ് ഭക്ഷണം കഴിക്കാൻ പുറത്തിറങ്ങാൻ മറ്റൊരു വസ്ത്രമില്ലെന്ന് ഒാർത്തത്. ആകെ കാവി ലുങ്കി മാത്രം. ട്യൂണക്കാണെങ്കിൽ ബൂട്ട് മാത്രമേയുള്ളൂ. ഭക്ഷണം കഴിക്കാൻ േവറെ മാർഗമില്ലാത്തതിനാൽ കാവി ലുങ്കിയും ബൂട്ടും ധരിച്ച് ഇറങ്ങിയത് കാഴ്ചക്കാർക്ക് അമ്പരപ്പായി.
കശ്മീരിലെ ഉധംപൂരിൽ മറ്റൊരു അത്ഭുതം. വഴിയിൽ വണ്ടി നിർത്തി മൊബൈൽ ഫോണിൽ സിഗ്നൽ പരിശോധിക്കുന്നതിനിടെയാണ് ഭാര്യയും ഭർത്താവും കുട്ടിയും അടങ്ങുന്ന കുടുംബം അടുത്തെത്തിയത്. കേരളത്തിൽ നിന്നാണോയെന്ന മലയാളം പേച്ച് ചോദ്യം കേട്ട് ഏറെ സന്തോഷമായി. സ്കൂട്ടറിൽ വന്നതാണെന്ന് പറഞ്ഞപ്പോൾ അവർക്ക് അത്ഭുതം.
ഞായറാഴ്ച പള്ളിയിലേക്കുള്ള യാത്രയിലായിരുന്നു ആ കുടുംബം. വിശേഷം ചോദിച്ചറിഞ്ഞ് പോയ കുടുംബം രണ്ട് മിനിറ്റിനകം തിരികെ വന്നു. ഇന്ന് തങ്ങളോടൊപ്പം താമസിക്കുമോയെന്ന് ചോദിച്ചു. അവർക്ക് ബുദ്ധിമുട്ടാകുമെന്ന് പറഞ്ഞപ്പോൾ സന്തോഷമേയുള്ളൂ എന്ന മറുപടിയോടെ പട്ടാള ക്യാമ്പിലെ ക്വാർേട്ടഴ്സിലേക്ക് കൂട്ടിക്കൊണ്ടുപോയി.
വീട് തുറന്ന് ഭക്ഷണവും വെള്ളവും എല്ലാം കാണിച്ച് താക്കോലും നൽകി അവർ വീണ്ടും പള്ളിയിലേക്ക് പോയി. അപരിചിതരായ രണ്ടു പേർക്ക് വീട് വിട്ടുനൽകിയത് ഒാർത്ത് അത്ഭുതം കൊള്ളുകയായിരുന്നു തങ്ങളെന്ന് ട്യൂണ പറയുന്നു. ഇപ്പോഴും ആ കുടുംബവുമായുള്ള ബന്ധം നിലനിർത്തുന്നുണ്ട്.
ഒരിക്കലും മറക്കാനാകാത്ത കായംകുളം- കോഴിക്കോട് യാത്ര
ഒരേസമയം വേദനയും അത്ഭുതവുമാണ് സജ്നക്കും ട്യൂണക്കും കായംകുളത്തുനിന്ന് കോഴിക്കോേട്ടക്ക് നടത്തിയ കാർ യാത്ര. ഒരു വർഷം മുമ്പാണ് സംഭവം.
യാത്രകളുടെ ലോകത്തേക്ക് വഴികാട്ടിയ പിതാവിെൻറ വേർപാട് സജ്ന തിരുവനന്തപുരത്തുവെച്ചാണ് അറിയുന്നത്. വിമാനമോ ട്രെയിനോ കോഴിക്കോേട്ടക്ക് ലഭ്യമായില്ല.
കെ.എസ്.ആർ.ടി.സി സൂപ്പർഫാസ്റ്റിൽ കോഴിക്കോേട്ടക്ക് യാത്ര ആരംഭിച്ചു. പിതാവിെൻറ വേർപാടിെൻറ വേദനയിൽ ഒറ്റക്കുള്ള യാത്ര ഏറെ പ്രയാസമായി. ട്യൂണയെ വിളിച്ചപ്പോൾ കൊച്ചിയിലെത്തിയ ശേഷം ഒരുമിച്ച് പോകാമെന്നാണ് പറഞ്ഞത്. എന്നാൽ, സമയം വൈകുമോയെന്ന ആകുലതയിൽ ട്യൂണ തെൻറ പുന്തോ കാറുമായി തിരുവനന്തപുരം റൂട്ടിലേക്ക് തിരിച്ചു. സജ്നയെ വിളിച്ച് അറിയിച്ചു.
കായംകുളത്തുവെച്ച് കണ്ടുമുട്ടി കാറിൽ കോഴിക്കോേട്ടക്ക് പാഞ്ഞു. സജ്നയുടെ വാപ്പയെ അവസാനമായി കാണണമെന്ന ആഗ്രഹത്തിൽ വാഹനം പറന്നപ്പോൾ കായംകുളത്ത് നിന്ന് അഞ്ചര മണിക്കൂർകൊണ്ട് കോഴിക്കോട്ട് എത്തി. അത്രയും വേഗത്തിലും സമ്മർദത്തിലും ഇതുവരെ വാഹനമോടിച്ചിട്ടില്ലെന്ന് ട്യൂണ ഒാർക്കുന്നു.
ഇനി അടുത്ത യാത്ര
‘കൊച്ചി ടു കശ്മീർ’ പെൺകുട്ടികൾക്കും സ്കൂട്ടറിൽ ഹിമാലയം വരെ പോകാൻ സാധിക്കുമെന്ന് ബോധ്യപ്പെടുത്താനുള്ള യാത്രയായിരുന്നെങ്കിൽ അടുത്തത് മറ്റൊരു ലക്ഷ്യമാണ്. ഏപ്രിലിൽ വീണ്ടും സ്കൂട്ടറിൽ ദീർഘദൂര യാത്രക്കൊരുങ്ങുകയാണ് ഇരുവരും. ഇത്തവണ തിരുവനന്തപുരത്തുനിന്ന് തുടങ്ങി 8500 കിലോമീറ്റർ പിന്നിട്ട് വിവിധ സ്ഥലങ്ങൾ സന്ദർശിച്ച് തിരികെ തിരുവനന്തപുരത്തുതന്നെ എത്തുന്നതാണ് യാത്ര.
2020ഒാടെ തിരുവനന്തപുരത്തെ ബ്ലഡ് ബാങ്കുകളെ പൂർണമായും സ്വയംപര്യാപ്തമാക്കുകയെന്ന ലക്ഷ്യത്തിെൻറ പ്രചാരണമാണ് യാത്രകൊണ്ട് ലക്ഷ്യംവെക്കുന്നത്. സജ്ന അംഗമായ തിരുവനന്തപുരം കേന്ദ്രമായ തേജസ്സ് എന്ന സംഘടനയുമായി സഹകരിച്ച് രക്തത്തിന് ആരും അന്വേഷിച്ച് നടക്കേണ്ടെന്ന സാഹചര്യമൊരുക്കുന്നതിനായാണ് ഏപ്രിലിലെ യാത്ര.
സജ്ന അലി
കോഴിക്കോട് സ്വദേശിനിയായ സജ്ന അലി സോഫ്റ്റ്വെയർ എൻജിനീയറാണ്. ജോലി ഉപേക്ഷിച്ചാണ് ഒറ്റക്കും കൂട്ടായുമുള്ള യാത്രകൾ. 2014ൽ ജോലിക്കിടെ അഞ്ചുദിവസം അവധി ലഭിച്ചപ്പോൾ ഒറ്റക്ക് നടത്തിയ ഒഡീഷ യാത്രയാണ് തുടക്കം. പിന്നീട് ‘അപ്പൂപ്പൻതാടികൾ’ എന്ന ഫേസ്ബുക്ക് കൂട്ടായ്മ രൂപവത്കരിച്ച് പെൺയാത്രകളുടെ അമരക്കാരിയായി. ഇതിനകം നൂറിലധികം പെൺയാത്രകളാണ് അപ്പൂപ്പൻതാടികൾ നടത്തിയത്.ലോറി ഡ്രൈവറായിരുന്ന പിതാവ് ജോലിയാവശ്യാർഥം ഇന്ത്യ കറങ്ങിയപ്പോഴത്തെ കഥകൾ കേട്ടാണ് സജ്ന വളർന്നത്. ഒരു ദിവസം കൊണ്ടുപോയി വരുന്ന ട്രിപ്പുകളിൽ സജ്നയെയും കൂട്ടുമായിരുന്നു. പഠനം കഴിഞ്ഞ് ജോലിയായി സ്വന്തം വരുമാനമായ ശേഷമാണ് ഒറ്റക്കുള്ള യാത്രകൾ ആരംഭിച്ചത്. ആദ്യമൊക്കെ വീട്ടുകാർക്ക് വിഷമമുണ്ടായിരുെന്നങ്കിലും ഇപ്പോൾ എല്ലാവരും സപ്പോർട്ടാണെന്ന് സജ്ന പറയുന്നു.
ട്യൂണ ബാസ്റ്റിൻ
13ാം വയസ്സിൽ ബൈക്കോടിക്കാൻ പഠിച്ചതാണ് ട്യൂണ. ഹെൽമറ്റ് നിർബന്ധമാക്കുന്നതിനുമുമ്പ് കൊച്ചിയിലെ നിരത്തിലൂടെ ഹെൽമറ്റും ധരിച്ച് ബൈക്കോടിച്ചിരുന്നു. പ്രായമാകാത്തതിനാൽ പൊലീസിെൻറ പിടിത്തം ഒഴിവാക്കാനായിരുന്നു ഹെൽമറ്റ് യാത്രകൾ. അച്ഛനും ചേച്ചിയുടെ ഭർത്താവും ചേട്ടായിമാരും ബൈക്ക് ഒാടിക്കുന്നത് കണ്ടാണ് പഠിച്ചത്.പഠനം പൂർത്തിയാക്കിയശേഷം ജോലിയിൽ കയറി വരുമാനമായതോടെയാണ് യാത്രകൾ ആരംഭിക്കുന്നത്. സ്റ്റാർ ഹെൽത്ത് ആൻഡ് അലൈഡ് ഇൻഷുറൻസ് കമ്പനിയിൽ ഇൻവെസ്റ്റിഗേഷൻ ഒാഫിസറാണ്. ജോലിയാവശ്യാർഥം പത്തനംതിട്ട മുതൽ പാലക്കാട് വരെ നിരന്തരം സ്കൂട്ടറിൽ നടത്തിയ യാത്രകളാണ് പിന്നീട് ദീർഘദൂര യാത്രകളിലേക്ക് എത്തിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.