വാണിമേൽ എന്ന കോഴിക്കോടൻ ഗ്രാമത്തിലെ വീട്ടിലെ മുറിയിലിരുന്ന് ഒരു ചെറുപ്പക്കാരൻ േബ്ലാഗ് എഴുതുകയാണ്. നമ ുക്കൊന്നും വേണ്ടിയല്ല ഇൗ എഴുത്ത്. ഇന്നാട്ടുകാരുമല്ല അദ്ദേഹത്തിെൻറ മുഖ്യ വായനക്കാർ. ലോകത്തിെൻറ വിവിധഭാഗങ്ങളിൽനിന്നുള്ള അക്കാദമിക്കുകൾ, സാഹിത്യപഠന വിദ്യാർഥികൾ, സാഹിത്യ വിമർശകർ എന്നിങ്ങനെ നൂറുകണക്കിനാളു കൾ ദിവസേന േബ്ലാഗ് സന്ദർശിക്കുന്നു, കുറിപ്പുകൾ എടുക്കുന്നു. അന്താരാഷ്ട്ര മാധ്യമങ്ങളിൽ പുനഃപ്രസിദ്ധീകരിക്ക ുന്നു. നാദാപുരം ഗവ. കോളജിലെ െഗസ്റ്റ് െലക്ചററായ നസ്റുല്ല മാമ്പ്രോൽ ആണ് ലോകശ്രദ ്ധ നേടിയ ഇൗ ബ്ലോഗർ. ഇംഗ്ലീഷ് മീഡിയത്തിലല്ല നസ്റുല്ല പഠിച്ചത്. തെൻറ ഗ്രാമത്തിലെ പൊതുവിദ്യാലയത്തിൽ ഒന്നുമുതൽ 12ാം ക്ലാസുവരെ പഠിച്ച സാധാരണ വിദ്യാർഥി. ചേന്ദമംഗലൂർ ഇസ്ലാഹിയ കോളജിൽനിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും തൃച്ചി ജമാൽ മുഹമ്മദ് കോളജിൽനിന്ന് അതേ വിഷയത്തിൽ ബിരുദാനന്തര ബിരുദവും നേടി. കണ്ണൂർ യൂനിവേഴ്സിറ്റിയിൽ നിന്ന് എം.ഫിലും നേടി. www.literariness.org എന്ന നസ്റുല്ലയുടെ ബ്ലോഗിനെ ആശ്രയിക്കുന്നത് ഇംഗ്ലണ്ട്, അമേരിക്ക, കാനഡ, ജർമനി, ഫ്രാൻസ്, തുർക്കി തുടങ്ങി നൂറിലധികം രാജ്യങ്ങളിൽനിന്നുള്ളവരാണ്.
സാഹിത്യ വിമർശന പഠനങ്ങൾ
സാഹിത്യ വിമർശന, നിരൂപണ പഠനങ്ങൾക്ക് (Literary theory and criticism) മാത്രമായി നിലകൊള്ളുന്നതാണ് ഇൗ ബ്ലോഗ്. ഇംഗ്ലീഷ് സാഹിത്യ പഠനങ്ങൾക്കും നിരൂപണ വിമർശന പഠനങ്ങൾക്കും പുതിയ തിയറികൾക്കുമായി ഇൻറർനെറ്റിൽ വളരെ കുറച്ച് ഇടങ്ങൾ മാത്രമേ ഉള്ളൂവെന്ന് നസ്റുല്ല തിരിച്ചറിയുന്നത് യു.ജി.സി നെറ്റിന് തയാറെടുക്കുന്ന സമയത്താണ്. ‘‘ ഇൗ മേഖല ശൂന്യമായിരുന്നു എന്നുതന്നെ പറയാം. ഇൗ ശൂന്യത നികത്താൻ എന്നെക്കൊണ്ട് എന്ത് കഴിയും എന്ന ചിന്തയാണ് ബ്ലോഗ് എഴുത്തിലേക്ക് എത്തിച്ചത്. കണ്ണൂർ യൂനിവേഴ്സിറ്റിയിൽ എം.ഫിൽ ചെയ്യുന്ന സമയത്ത് അവിടെ അധ്യാപകനും ഇപ്പോൾ കണ്ണൂർ യൂനിവേഴ്സിറ്റി ഇംഗ്ലീഷ് വിഭാഗം തലവനുമായ കുറ്റ്യാടി സ്വദേശി ഡോ. കെ.കെ. കുഞ്ഞമ്മദ് സാറിെൻറ ക്ലാസുകളാണ് ഇതിന് ഏറ്റവും പ്രചോദനമായത്. ഇംഗ്ലീഷ് സാഹിത്യ വിഭാഗത്തിലെ തിയറി എന്ന മേഖലയിലേക്ക് താൽപര്യം ഉണ്ടാക്കിയത് അദ്ദേഹത്തിെൻറ ക്ലാസുകളാണ്. പഠനം കഴിഞ്ഞ് കണ്ണൂർ, കാലിക്കറ്റ് തുടങ്ങിയ യൂനിവേഴ്സിറ്റികളിലും വിവിധ കോളജുകളിലും ദിവസ വേതനാടിസ്ഥാനത്തിൽ ജോലി ചെയ്തു. ഇൗ ഒരു സമയത്താണ് ലേഖനങ്ങളും പ്രബന്ധങ്ങളും തയാറാക്കുന്നത്. ഇത് പഠിപ്പിക്കുന്ന കുട്ടികൾക്ക് പഠനസഹായി ആയി നൽകുകയും ചെയ്തു. പിന്നീട് 2016 മാർച്ച് 16ന് ആണ് വേഡ്പ്രസ് പ്ലാറ്റ്ഫോമിൽ www.literariness.org (ലിറ്റററിനസ്.ഒാർഗ്) എന്നപേരിൽ ബ്ലോഗ് ആരംഭിച്ചത്. ആദ്യം സൗജന്യ പ്ലാറ്റ്ഫോമിൽ ആരംഭിച്ച ബ്ലോഗിന് ഒരു വർഷത്തിനുശേഷമാണ് സ്വന്തമായി www.literariness.org എന്ന ഡൊമൈൻ വാങ്ങിച്ചത്.’’
പ്രതിമാസം ഒന്നര ലക്ഷം വായനക്കാർ
തുടങ്ങി രണ്ടര വർഷങ്ങൾക്കിപ്പുറം പ്രതിമാസം ഒന്നരലക്ഷത്തിൽ കൂടുതൽ വായനക്കാർ സജീവമായുള്ള അക്കാദമിക് ഇടമായി ബ്ലോഗ് മാറി. ലോകത്തിെൻറ വിവിധ ഭാഗങ്ങളിലെ നൂറിലധികം രാജ്യങ്ങളിൽനിന്നുള്ള 14 ലക്ഷത്തിൽ അധികം ആളുകൾ ഇൗ ബ്ലോഗിലെ സന്ദർശകരാണ്. അധ്യാപകരും ഗവേഷണ വിദ്യാർഥികളുമായ ബ്ലോഗ് വായനക്കാർ നസ്റുല്ലക്ക് നന്ദിയും കടപ്പാടും അറിയിച്ചുകൊണ്ടുള്ള നിരവധി സന്ദേശങ്ങൾ ദിനേന വന്നുകൊണ്ടിരിക്കുന്നത് ബ്ലോഗ് തുറന്നാൽ കാണാം. ഇതിനകം 550ൽ അധികം പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇംഗ്ലീഷ് സാഹിത്യ പഠന സംബന്ധിയായ വിഷയങ്ങൾ ഗൂഗ്ളിൽ തിരയുേമ്പാൾ ആദ്യം വരുന്നത് നസ്റുല്ലയുടെ ബ്ലോഗിലെ പഠനങ്ങളാണ്. ഏറ്റവും പുതിയകാലത്തെ പഠനമായ അഫെക്ട് തിയറി (Affect theory) മുതൽ Zoo Criticism, Captivity narratives തുടങ്ങിയവയുടെ പഠന സഹായികൾ വരെ. വിരളമായ, എന്നാൽ ഗവേഷണത്തിന് അനന്തസാധ്യതകളുള്ള ലേഖനങ്ങൾ കണ്ടറിഞ്ഞ്, അത്തരം വിഷയങ്ങളിൽ പഠനങ്ങൾ തയാറാക്കുന്നതിലാണ് നസ്റുല്ല ഇപ്പോൾ കൂടുതൽ ശ്രദ്ധിക്കുന്നത്.
ഇ-ബുക്കുകളും ജേണലുകളും
നസ്റുല്ലയുടെ ബ്ലോഗിെൻറ മറ്റൊരു സവിശേഷത ഇതിൽ ഇരുപത്തിനാലായിരത്തിൽ അധികം ഇലക്ട്രോണിക് പുസ്തകങ്ങളുണ്ട് എന്നതാണ് (E books). വായനക്കാർക്ക് സൗജന്യമായി ഇൗ പുസ്തകങ്ങൾ വായിക്കാം. കൂടാതെ മറ്റൊരു സവിശേഷത ഇ-ജേണൽസ് ആണ്. ഇൻറർനെറ്റിൽ പണം കൊടുത്താൽ മാത്രം വായിക്കാൻ പറ്റുന്ന ഇ^ജേണലുകൾ നസ്റുല്ല ബ്ലോഗിലൂടെ വായനക്കാർക്ക് സൗജന്യമായി നൽകുന്നു. മറ്റൊരു സവിശേഷത ഒാഡിയോ ലെക്ചേഴ്സ് ആണ്. ലോകത്തിലെ ഏറ്റവും പ്രശസ്തരായ അധ്യാപകരുടെ ക്ലാസുകളുടെ ഒാഡിയോ രൂപമാണ് ഇത്. ടീച്ചിങ് കമ്പനി എന്ന ഒാൺലൈൻ സംരംഭമാണ് ഇൗ ഒാഡിയോ അധ്യാപനങ്ങൾ ഇൻറർനെറ്റിൽ പ്രസിദ്ധീകരിക്കുന്നത്. ഇ^ക്ലാസുകളും നസ്റുല്ല പണം കൊടുത്ത് വാങ്ങിച്ച് തെൻറ ബ്ലോഗിലൂടെ സൗജന്യമായി വായനക്കാർക്ക് നൽകിയിരുന്നു. ഇതുകൊണ്ടുതന്നെയാണ് ലോകത്തിെൻറ വിവിധയിടങ്ങളിലുള്ള അധ്യാപകർക്കും ഗവേഷണ വിദ്യാർഥികൾക്കും ഇൗ ബ്ലോഗ് അത്രമേൽ പ്രയോജനപ്പെടുന്നത്. കൂടാതെ ഇംഗ്ലീഷ് ഒാൺലൈൻ എന്നപേരിൽ വാട്സ്ആപ് കൂട്ടായ്മയും ഇൗ ചെറുപ്പക്കാരൻ നടത്തിവരുന്നു. ലോകത്തിെൻറ വിവിധ ഭാഗങ്ങളിലുള്ള അധ്യാപകരും വിദ്യാർഥികളുമാണ് ഇൗ കൂട്ടായ്മയിലുള്ളത്. ഇപ്പോൾ നാല് കമ്യൂണിറ്റികളിലായി നിരവധി ആളുകളാണ് ഇതിെൻറ ഉപഭോക്താക്കൾ. എല്ലാം സൗജന്യമായി ലഭിക്കുന്നു എന്നതാണ് ഇൗ ബ്ലോഗിെൻറ ഏറ്റവും വലിയ സവിശേഷത.
ഗവേഷകർക്കും അധ്യാപകർക്കും ഉപകരിക്കുന്ന നോട്ടുകളും ഡിജിറ്റൽ പുസ്തകങ്ങളും ഇൗ കൂട്ടായ്മ വഴി നൽകിവരുന്നു. ബ്രിട്ടനിൽനിന്ന് പ്രസിദ്ധീകരിക്കുന്ന സീസ്ഫയർ മാഗസിൻ, ദി ഗാർഡിയൻ പത്രം, അമേരിക്കൻ മാഗസിൻ ആയ മന്ത്ലി റിവ്യൂ, കാലിേഫാർണിയ യൂനിവേഴ്സിറ്റിയുടെ ഫെം മാഗസിൻ തുടങ്ങിയ പത്രങ്ങളിലും മാസികകളിലും നസ്റുല്ലയുടെ ലേഖനങ്ങൾ പലകുറി പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിസ്കോൻൺസൻ യൂനിവേഴ്സിറ്റി, യേൽ യൂനിവേഴ്സിറ്റി, മാക് ഇവാൻ യൂനിവേഴ്സിറ്റി കാനഡ, സീസർറിട്സ് കോളജ് സ്വിറ്റ്സർലൻഡ് തുടങ്ങി നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഒാൺലൈൻ കോഴ്സുകളിൽ പഠന സഹായി നൽകിയിട്ടുള്ളത് നസ്റുല്ലയുടെ ബ്ലോഗ് ആണ്.
ബ്ലോഗിലെ പ്രബന്ധങ്ങളുടെയും പഠനങ്ങളുടെയും പോസ്റ്ററുകൾ നസ്റുല്ല തന്നെയാണ് ഡിസൈൻ ചെയ്യുന്നത്. ഇൗ പോസ്റ്ററുകൾ കണ്ടിട്ട് നിരവധി യൂനിവേഴ്സിറ്റികളിൽനിന്നും േകാളജിൽനിന്നും അന്വേഷണങ്ങൾ വന്നതായി അദ്ദേഹം പറയുന്നു. അവരുടെ സെമിനാറുകളുടെയും കോൺഫറൻസുകളുടെയും പോസ്റ്റർ തയാറാക്കി നൽകാനാണ് അത്. സ്ഥാപനങ്ങളുടെ പരസ്യങ്ങൾക്ക് പരസ്യവാചകങ്ങൾ ചെയ്ത് കൊടുക്കാനും ഇദ്ദേഹത്തെ സമീപിക്കുന്നവരുണ്ട്. നെറ്റ്, സെറ്റ് പരീക്ഷകളുടെയും പി.എസ്.സി പരീക്ഷകളുടെയും ഉത്തര സൂചികയും തെൻറ േബാഗിലൂടെ നസ്റുല്ല പ്രസിദ്ധീകരിച്ചുവരുന്നു. യു.പി.എസ്.സി അഖിലേന്ത്യാതലത്തിൽ നടത്തിയ അസിസ്റ്റൻറ് പ്രഫസർ പരീക്ഷയിൽ മൂന്നാംസ്ഥാനം കരസ്ഥമാക്കിയിരുന്നു ഇൗ യുവ അധ്യാപകൻ. വാണിമേൽ ക്രസൻറ് ഹൈസ്കൂൾ റിട്ട. ഹെഡ്മാസ്റ്ററും എഴുത്തുകാരനുമായ എം.എ. വാണിമേലിെൻറയും ജമീലയുടെയും മൂന്ന് മക്കളിൽ ഇളയവനാണ് നസ്റുല്ല. ഭാര്യ ഷംസീറ നാദാപുരം സലഫി പബ്ലിക് സ്കൂളിൽ ഗണിതശാസ്ത്ര അധ്യാപികയാണ്. മകൾ ലെന.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.