വെറുതെ ഇരിക്കുേമ്പാൾ വീട്ടുകാരെ കോക്രി കാട്ടിയാൽ ചിലപ്പോൾ വഴക്കുകേട്ടെന്നുവരും. എന്നാൽപിന്നെ നാട്ടുകാരെയും കൂട്ടുകാരെയും േകാക്രി കാട്ടിയാലോ. കോവിഡ് ലോക്ഡൗൺ കാലത്ത് ഉറങ്ങിക്കിടക്കുന്ന സർഗവാസനങ്ങൾ പുറത്തെടുക്കുകയാണ് േഫസ്ബുക്കിലെ ‘കോക്രി’ സംഘം.
‘കൊറോണ കാലത്തെ ക്രിയേറ്റിവിറ്റി’യെ ചുരുക്കിയാണ് ഇവർ ‘കോക്രി’ ആക്കിയത്. പേരുപോലെ തന്നെ കൂട്ടായ്മ നിങ്ങളിലെ കഴിവുകൾ പുറത്തെടുപ്പിക്കും. ഒരു കൂട്ടം യുവ ടെക്കികൾ തുടങ്ങിയ കൂട്ടായ്മയാണ് കോക്രി. ഇതിൽ വീട്ടിലിരുന്ന് തയാറാക്കുന്ന എന്തും നിങ്ങൾക്ക് േപാസ്റ്റ് ചെയ്യാം. ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽതന്നെ വൻ സ്വീകാര്യതയാണ് ഗ്രൂപ്പിന് ലഭിച്ചത്.
ടി.വിയിലും മൊബൈലിലും നോക്കിയിരുന്ന് കോവിഡ് വാർത്തകൾ കണ്ട് മനസ്സുമടുക്കാതെ പുത്തൻ കണ്ടുപിടുത്തങ്ങൾ നടത്തി ഗ്രൂപ്പിൽ അവയുടെ ചിത്രങ്ങളും വിഡിയോകളുമൊക്കെ പങ്കുവെക്കാം. വീട്ടിലിരുന്ന് ഒറ്റപ്പെടൽ അനുഭവിക്കുന്നവർക്കും മാനസിക സംഘർഷങ്ങൾ അനുഭവിക്കുന്നവർക്കും കോക്രി ആശ്വാസമാകുകയാണ്.
പാചകം, ചിത്രരചന, നൃത്തം, പാട്ട്, കരകൗശല വേലകൾ, കൈവേലകൾ തുടങ്ങിയവക്ക് പുറമെ ഫോട്ടോഗ്രഫിയും അടുക്കളതോട്ട നിർമാണവും പൂന്തോട്ടനിർമാണവും കോക്രി പേജിൽ നിറയുന്നുണ്ട്. നാലു ദിവസത്തിനുള്ളിൽ 2000 ഫത്തോളം ഫോട്ടോകളാണ് ഗ്രൂപ്പിൽ അംഗങ്ങൾ പോസ്റ്റ് ചെയ്തത്. 2000ത്തിൽ അധികം അംഗങ്ങളും ഗ്രൂപ്പിലുണ്ട്.
മൊബൈലും ടി.വിയും നോക്കിയിരുന്ന് ഏറെ നെഗറ്റീവായി പോകുന്ന മനസുകൾക്ക് ഒരു ശുശ്രൂഷയാണ് കോക്രി പേജിെൻറ ലക്ഷ്യമെന്ന് ഈ ആശയത്തിെൻറ അമരക്കാരി കളമശ്ശേരി സ്വദേശിയും യുവ എൻജിനീയറുമായ ഗീതു മോഹൻ ദാസ് പറയുന്നു. ‘ലെറ്റ് അസ് ഗോ ഫോർ എ ക്യാമ്പ്’ എന്ന യാത്രാ സംഘമാണ് ഈ കൂട്ടായ്മയുടെ പ്രവർത്തനം ഏേകാപിപ്പിക്കുന്നത്. പ്രസാദ്, അദീഷ് ജയകുമാർ, സങ്കീർത്ത് ശ്രീശൻ, ടി.പി. റംഷാദ്, അനശ്വര കൃഷ്ണൻ, ചേതസ് പവിത്രൻ, അർഷാദ് ഖാൻ തുടങ്ങിയ പതിനാലംഗ സംഘമാണ് അണിയറ പ്രവർത്തകർ.
കോക്രിയിൽ പോസ്റ്റ് ചെയ്ത ചില ചിത്രങ്ങൾ കാണാം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.