ആ പേരി​െൻറ അവകാശികൾ ഞങ്ങൾ​; ഹിന്ദുസ്ഥാൻ യൂനിലിവറിനെതിരെ നിയമനടപടിക്ക്​ ഇമാമി

ആ പേരി​െൻറ അവകാശികൾ ഞങ്ങൾ​; ഹിന്ദുസ്ഥാൻ യൂനിലിവറിനെതിരെ നിയമനടപടിക്ക്​ ഇമാമി

ബെംഗളൂരു: ഫെയർ ആൻഡ്​ ലൗലിയുടെ പേര്​ മാറ്റിയതുമായി ബന്ധപ്പെട്ട്​ ഹിന്ദുസ്ഥാൻ യൂനിലിവറിനെതിരെ (എച്ച്​.യു.എൽ) നിയമനടപടിയിലേക്ക്​ നീങ്ങുമെന്ന്​ പ്രമുഖ ഉപഭോക്​തൃ ഉൽപ്പന്ന നിർമാതാക്കളായ ഇമാമി ലിമിറ്റഡ്​. ഇരുണ്ട ചർമക്കാർക്കിടയിൽ തെറ്റായ സൗന്ദര്യ ധാരണകൾ പരത്തുന്നുവെന്ന ആക്ഷേപം ഉയർന്നതിന്​ പിന്നാലെ ഹിന്ദുസ്ഥാൻ യൂനിലിവർ ​‘ഫെയർ ആൻഡ്​ ലൗലി’യിലെ ഫെയർ എന്ന വാക്ക്​ ഉപേക്ഷിച്ച്​ ഗ്ലോ ആൻഡ്​ ലൗലി എന്നാക്കിയിരുന്നു. പുരുഷൻമാർക്കായി പുറത്തിറക്കിയ ഫെയർ ആൻഡ്​ ലൗലി ഫോർ മെൻ ‘ഗ്ലോ ആൻഡ്​ ഹാൻഡ്സം’ എന്നാക്കുകയും ചെയ്​തിരുന്നു. 

പുരുഷൻമാരുടെ ഗ്രൂമിങ്​ ഉത്​പന്നങ്ങൾ നിർമിക്കുന്ന ‘ഫെയർ ആൻഡ്​ ഹാൻഡ്സം’ എന്ന ബ്രാൻറ്​ ഉടമകളാണ്​ ഇമാമി. ഇൗയിടെയാണ്​ അവർ ഫെയര്‍നെസ് ക്രീമി​​െൻറ പേര് ‘ഇമാമി ഗ്ലോ & ഹാന്‍ഡ്സം’ എന്ന് മാറ്റി ബ്രാന്‍ഡ് ഡിജിറ്റലായി ലോഞ്ച് ചെയ്​തത്​. ഗ്ലോ ആൻഡ്​ ഹാൻഡ്സം എന്ന പേരിലായിരിക്കും തങ്ങളുടെ മെൻസ്​ ക്രീം പുറത്തിറക്കുകയെന്ന്​​ എച്ച്​.യു.എൽ അറിയിച്ചതിന്​ പിന്നാലെ പ്രതികരണവുമായി ഇമാമി എത്തുകയായിരുന്നു. 

എച്ച്​.യു.എല്ലിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഇമാമി ലിമിറ്റഡ് അറിയിച്ചു. തങ്ങൾ ഗ്ലോ ആൻഡ്​ ഹാൻഡ്സം എന്ന പേര്​ മാറ്റിയതിന്​ ശേഷവും പുരുഷന്മാരുടെ ഫെയര്‍നസ് ക്രീം വിഭാഗത്തെ ‘ഗ്ലോ & ഹാന്‍ഡ്സം’ എന്ന പേരിലിറക്കാൻ തീരുമാനിച്ച ഹിന്ദുസ്ഥാൻ യൂനിലിവറി​​െൻറ നീക്കം തങ്ങളെ ഞെട്ടിച്ചുവെന്ന് ഇമാമി പ്രതികരിച്ചു. തങ്ങളുടെ ബ്രാൻഡ്​ ഇമേജിനെ തകർക്കാനായി എച്ച്​.യു.എൽ നിരന്തരം ശ്രമിക്കുകയാണെന്നും അവരുടെ ഇത്തരം പ്രവർത്തിയിൽ തങ്ങൾക്ക്​ അതിശയമില്ലെന്നും അവർ കൂട്ടിച്ചേർത്തു.

തൊലി നിറത്തെക്കുറിച്ചുള്ള പരാമർശങ്ങൾക്ക്​ സമൂഹമാധ്യമങ്ങളിൽ സൗന്ദര്യവർധക ഉൽപാദക കമ്പനികൾക്ക്​ വലിയതോതിൽ വിമർശനം നേരിടേണ്ടിവന്നിരുന്നു. ഫെയർ ആൻഡ്​ ലൗലിയുടെ തൊലിനിറത്തെക്കുറിച്ചുള്ള പരാമർശങ്ങൾക്കെതിരെയായിരുന്നു വിമർശനമുയർന്നത്​. അമേരിക്കയിൽ പൊട്ടിപുറപ്പെട്ട ബ്ലാക്ക്​സ്​ ലൈവ്​സ്​ മാറ്റർ എന്ന മൂവ്​മ​​െൻറ്​​ ഇതിനൊരു വഴിത്തിരിവാകുകയായിരുന്നു.

Tags:    
News Summary - Emami threatens legal action against HUL decision to rename Fair & Lovely

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.