സംരംഭക, നൃത്ത കലാകാരി, സാമൂഹിക പ്രവർത്തക, അധ്യാപിക, മാർഗദർശി, മിനിസ്ക്രീൻ അവതാ രക എല്ലാറ്റിനും ഉപരി കുടുംബകാര്യങ്ങളിൽ അതീവ ശ്രദ്ധാലുവായ വീട്ടമ്മ... വിശേഷണങ്ങൾ ക്ക് അപ്പുറത്തെ വിസ്മയമാണ് രൂപ ജോർജ്. വിവാഹശേഷം വീട്ടിലൊതുങ്ങുന്ന, ഒന്നിനും സ മയമില്ലെന്ന് പരിതപിക്കുന്ന വീട്ടമ്മമാർക്ക് മാതൃകയാണ് ഫോർട്ട്കൊച്ചിയിലെ ഏ ഷ്യൻ കിച്ചൻ ബൈ ടോക്യോ ബേ മാനേജിങ് പാർട്ണറായ ഇവർ.
ഷൊർണൂരിലെ പ്രശസ്തമായ മ യിൽ വാഹനം ബസ് സർവിസിന്റെ ഉടമ സി.എ. എബ്രഹാമിന്റെ മകൾ രൂപ ജോർജ് കൊ ച്ചിയിലെ ബേബി മറൈൻ ഗ്രൂപ്പിന്റെ മരുമകളായെത്തിയതോടെയാണ് ബിസിനസ് രംഗ ത്ത് സജീവമായത്. എല്ലാ മേഖലയിലും ഒരു കൈ നോക്കുന്ന രൂപ പുതുസംരംഭകർക്കിടയിലെ സകല കലാ വല്ലഭ തന്നെ.
പാചകകലയിലെ ഗവേഷക
അറേബ്യൻ, ചൈനീസ് ഭക്ഷണ ശാലകൾ കൂണുപേ ാലെ മുളക്കുന്ന നമ്മുടെ നാട്ടിൽ ജാപ്പനീസ് ഭക്ഷണത്തിനും സ്കോപ്പുണ്ടെന്ന് കണ്ടെത് തിയത് രൂപയാണ്. ജപ്പാൻ യാത്രക്കിടയിലാണ് ഇങ്ങനെയൊരു ആശയം ഉടലെടുത്തത്. ഏറ്റവും കൂ ടുതൽ ആയുർദൈർഘ്യമുള്ള ജപ്പാൻകാരുടെ ആരോഗ്യത്തിന്റെ മുഖ്യഘടകം അവരുടെ ഭ ക്ഷണമാണെന്ന കണ്ടെത്തലിനെത്തുടർന്നാണ് കേരളത്തിൽ ആദ്യമായി ജാപ്പനീസ് റസ്റ്റാറന്റ് തുറക്കാൻ തീരുമാനിച്ചതെന്ന് രൂപ പറയുന്നു.
ഇതിന്റെ വിജയമാണ് ഇന്തോനേഷ്യ, സിംഗപ്പൂർ, തായ്, മലേഷ്യ, വിയറ്റ്നാം, ചൈന എന്നീ രാജ്യങ്ങളിലെ വിഭവങ്ങൾകൂടി മെനുവിൽ ഉൾപ്പെടുത്താൻ ധൈര്യം നൽകിയത്. എം.ഡിയുടെ കസേരയിൽ മാത്രമല്ല, അടുക്കളയിലേക്കിറങ്ങി പാചകത്തിൽ നേരിട്ട് ഇടപെടുന്ന ഷെഫ് കൂടിയാണ് രൂപ. സമുദ്രോൽപന്ന കയറ്റുമതിരംഗത്തെ പ്രശസ്തരായ ബേബി മറൈൻ ഇൻറർനാഷനൽ ഗ്രൂപ് മാനേജിങ് പാർട്ണർ കൂടിയാണ്.
കലാമണ്ഡലത്തിൽ തുടങ്ങിയ കലാപ്രേമം
ഷൊർണൂരിലെ വീടിനടുത്ത കലാമണ്ഡലത്തിന്റെ സാന്നിധ്യമാണ് രൂപയിലെ കലാകാരിയെ ഉണർത്തിയത്. സ്കൂൾ--കോളജ് കാലങ്ങളിൽ തന്നെ ഭരതനാട്യ-, മോഹിനിയാട്ട വേദികളിൽ കഴിവ് തെളിയിച്ചിരുന്നു. വിവാഹശേഷം ഭർത്താവിന്റെയും കുടുംബത്തിന്റെയും അകമഴിഞ്ഞ പിന്തുണ രൂപയിലെ കലാകാരിയെ വളർത്തി. ഇപ്പോഴും ഭരതനാട്യം അഭ്യസിക്കുന്നു.
ആഴ്ചയിൽ ഒന്നോ രണ്ടോ വേദികളിലെങ്കിലും ചിലങ്ക അണിയാറുണ്ട്. സ്വരലയ, ദൂരദർശൻ, ക്ഷേത്രവേദികൾ, ചങ്ങമ്പുഴ സാംസ്കാരികകേന്ദ്രം തുടങ്ങിയവ രൂപയുടെ ഭരതനാട്യത്തിനും വീണക്കച്ചേരിക്കും സാക്ഷിയായി. ഇതിൽനിന്ന് കിട്ടുന്ന പോസിറ്റിവ് എനർജിയാണ് മറ്റ് മേഖലകളിൽ പ്രവർത്തിക്കാനുള്ള ഉൗർജം.
ചാനലുകളിലെ കുക്കറി ഷോകൾ അവതരിപ്പിക്കുന്ന രൂപ മിനിസ്ക്രീനിൽ ആരാധകരുള്ള സെലിബ്രിറ്റി കൂടിയാണ്. രൂപയുടെ പാചകനുറുങ്ങുകൾ ഉൾപ്പെടുത്തി ‘കിച്ചൻ ടിപ്സ് ബൈ രൂപ ജോർജ്’ എന്ന പേരിൽ ഡി.സി ബുക്സ് പുസ്തകം പുറത്തിറക്കിയിരുന്നു. മമ്മൂട്ടിയിൽനിന്ന് ജ്വാല അവാർഡ് സ്വീകരിച്ചതും ശിവഗിരിമഠം ആദരിച്ചതും മറക്കാനാകാത്ത ഒാർമകൾ.
കൊച്ചിയിലെ നന്മമരം
പണംെകാണ്ടുള്ള സോഷ്യൽ വർക്കിെനക്കാൾ ലോകത്തിനാവശ്യം സ്നേഹമയമായ ഇടപെടലാണെന്ന് രൂപ പറയും. നേരിട്ട് ചെയ്യുന്നതിലുപരി സുഹൃദ് വലയത്തിലൂടെ എല്ലാവരിലും സഹായം എത്തിക്കുന്ന മധ്യവർത്തിയായി ഇവരുണ്ട്. പ്രധാനമായി സ്കൂൾ വിദ്യാർഥികളെ കേന്ദ്രീകരിച്ചാണ് പ്രവർത്തനം. തോപ്പുംപടി ഒൗവർ ലേഡി സ്കൂളിലെ ‘ഹോം ഫോർ ഹോംെലസ്’ പദ്ധതിയിൽ നൂറിലേറെ നിർധന വിദ്യാർഥികൾക്ക് വീടുനിർമിക്കാനുള്ള പ്രയത്നത്തിൽ രൂപ മുൻപന്തിയിലുണ്ടായിരുന്നു.
തേവര സ്കൂളിൽ വിദ്യാർഥികളെ സ്പോൺസർ ചെയ്യാനും പ്രളയബാധിത വിദ്യാലയങ്ങളിൽ സഹായം എത്തിക്കാനും വിവിധ സംഘടനകളെയും വ്യക്തികളെയും സന്നദ്ധമാക്കി. മറ്റുള്ളവർക്ക് കൊടുക്കാനുള്ള മനസ്സ് കാണിക്കുന്നിടത്താണ് വ്യക്തിയുടെ വിജയമെന്ന് വിശ്വസിക്കുന്ന രൂപ കൊച്ചിയിലെ അനാഥ കുട്ടികളുടെ പ്രിയപ്പെട്ട കൂട്ടുകാരിയും തന്നെ.
ആത്മവിശ്വാസമേകും ‘അധ്യാപിക’
വീണുകിട്ടുന്ന സമയങ്ങളിൽ മെന്ററുടെയും കൗൺസിലറുടെയും മോട്ടിവേറ്ററുടെയും കുപ്പായമണിയാറുണ്ട് രൂപ ജോർജ്. കുട്ടികളുടെ ആത്മവിശ്വാസം വർധിപ്പിക്കാനും നല്ല സുഹൃത്തുക്കളെ കണ്ടെത്താനും അവരെ പ്രാപ്തരാക്കുക എന്നതാണ് ലക്ഷ്യം. വിദ്യാർഥികൾക്ക് മാത്രമല്ല, അധ്യാപകർക്കും രക്ഷിതാക്കൾക്കും വേണ്ടി ക്ലാസെടുക്കാറുണ്ട്.
വനിതദിന സന്ദേശം
‘‘സന്തോഷം കണ്ടെത്തുകയും അത് മറ്റുള്ളവർക്ക് പകരുകയും ചെയ്യണം. നമുക്ക് ആരും ഭീഷണിയല്ലെന്ന് ആദ്യം മനസ്സിലാക്കണം. കുടുംബത്തെ ചേർത്തുപിടിക്കണം. എളിമ, താഴ്മ, വിനയം തുടങ്ങിയ ജീവിത മൂല്യങ്ങൾ പുതിയ തലമുറക്ക് പകരണം.
സുഹൃദ് വലയങ്ങൾ വ്യാപിപ്പിക്കണം. അതുവഴി സംരംഭങ്ങൾ കൂടുതൽ ആളുകിലേക്കെത്തിക്കണം. മക്കൾക്ക് റോൾ മോഡലാവണം. സ്മാർട്ട് ഫോണുകളുടെ കാലത്ത് സ്മാർട്ടായി ചിന്തിക്കണം. അനാവശ്യ ചിന്തകളിലൂെട സ്വയം നശിക്കരുത്. നെഗറ്റിവ് ചിന്തകൾ ഒഴിവാക്കണം. എല്ലാം പോസിറ്റിവായി കാണണം’’.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.