ലോക്ഡൗണ്‍ കാലം വെറുതെയിരിപ്പ് കാലമായിരുന്നില്ല, തന്നിലെ ചിത്രകാരിക്കായി വിട്ടുകൊടുത്തിരിക്കുകയാണ് ഫാത്തിമ ഹുദ എന്ന ഫെമി. നിരവധി രചനകളാണ് ഈ കൊറോണക്കാലത്ത് മാത്രമായി ചെയ്തു തീര്‍ത്തത്.
കോഴിക്കോട് എരഞ്ഞിപ്പാലം മേഴ്സി കോളജില്‍ ബി.എ. സോഷ്യോളജി മൂന്നാം വർഷ വിദ്യാര്‍ഥിനിയാണ്. ചിത്രരചനയും ക്രാഫ്റ്റിങ്ങും ഇഷ്ടപ്പെടുന്ന ഫെമിയുടെ രചനകളെല്ലാം കൈയ്യൊതുക്കം വന്ന ചിത്രകാരിയുടേതാണ്.
എന്നാല്‍, ചിത്രരചനയെകുറിച്ചോ ക്രാഫിറ്റിങ്ങിനെ കുറിച്ചോ പരിശീലനം നേടിയില്ല. ഒന്നും പഠിക്കാതെ തന്നെ താനറിയാതെ തന്നിലെ ചിത്രകാരിയെ പുറത്തു ചാടുകയായിരുന്നു. കുട്ടിക്കാലം മുതൽ ചിത്രരചന കൂടെ കൊണ്ടു നടന്നിരുന്നു. ആരുടെയും ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല.
അടുത്ത കാലത്താണ് കുടുംബ സുഹൃത്തുക്കളും മറ്റും ഫെമിയിലെ ചിത്രകാരിയെ തിരിച്ചറിയുന്നത്. ഇതിനകം തന്നെ മദ്രസ, സ്കൂള്‍, കോളജ് തലങ്ങളില്‍ സമ്മാനങ്ങള്‍ ലഭിച്ചിട്ടുണ്ട്. കൊയിലാണ്ടിക്കടുത്ത് വെങ്ങളം ചീറങ്ങോട്ട് കുനിയില്‍ അഷ്റഫിന്‍റെയും ഷെരീഫയുടെയും മകളാണ്. സഹോദരന്‍: ഫെബിന്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.