ബംഗളൂരു: ഇന്ത്യൻ വ്യോമസേനയിൽ പുരുഷന്മാർ കുത്തകയാക്കിവെച്ച ഫ്ലൈറ്റ് എൻജിനീയറി ങ് വിഭാഗത്തിൽ ഇനി ഹിന ജയ്സ്വാൾ എന്ന വനിതയുമുണ്ടാകും. ബംഗളൂരുവിലെ യെലഹങ്ക വ്യോമസ േനാ ആസ്ഥാനത്തെ 112 ഹെലികോപ്ടർ യൂനിറ്റിൽനിന്ന് ആറുമാസത്തെ ഫ്ലൈറ്റ് എൻജിനീയറിങ് കോ ഴ്സ് പൂർത്തിയാക്കിയാണ് ചണ്ഡിഗഢ് സ്വദേശിനിയായ ഫ്ലൈറ്റ് ലഫ്റ്റനൻറ് ഹിന ജയ്സ്വാൾ ചര ിത്രത്തിലേക്ക് പറന്നിറങ്ങിയത്. വ്യോമസേനയുടെ ഹെലികോപ്ടർ യൂനിറ്റ് ഒാപറേഷൻ വിഭാഗത്തിലാണ് നിയമനം.
ആവശ്യഘട്ടത്തിൽ ഏറെ വെല്ലുവിളി നിറഞ്ഞ സിയാച്ചിൻ മലനിരകളിലും ആൻഡമാൻ ദ്വീപുകളിലും വ്യോമസേനക്കൊപ്പം ഇനി ഹിനയും ഉണ്ടാകും. വ്യോമസേന ഹെലികോപ്ടറുകളുടെ ഒാപറേഷനിലും സാങ്കേതിക കാര്യങ്ങളിലും മേൽനോട്ടം വഹിക്കുകയെന്ന സുപ്രധാന ദൗത്യമാണ് ഹീനയെ തേടി എത്തിയത്.
2015 ജനുവരി അഞ്ചിനാണ് ഇന്ത്യൻ വ്യോമസേനയുടെ എൻജിനീയറിങ് വിഭാഗത്തിൽ ഹിന ജോലിയിൽ പ്രവേശിക്കുന്നത്. എയര്‍ മിസൈല്‍ വിഭാഗത്തില്‍ ഫയറിങ് ടീം ചീഫായും ബാറ്ററി കമാൻഡറായും പ്രവര്‍ത്തിക്കുന്നതിനിടെയാണ് ചരിത്രമുഹൂര്ത്തത്തിെൻറ ഭാഗമായത്.
2018ലാണ് വ്യോമസേനയുടെ ഫ്ലൈറ്റ് എൻജീനിയറിങ് വിഭാഗത്തിലേക്ക് വനിതകളെ പ്രവേശിപ്പിക്കാൻ തീരുമാനിച്ചത്. അങ്ങനെ ആ വിഭാഗത്തിൽ പരിശീലനത്തിന് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ വനിതയായി. കഠിന പരിശീലനങ്ങളെ അതിജീവിച്ചാണ് ഹിന പുതിയ ദൗത്യം ഏറ്റെടുത്തത്. ഡി.കെ. ജയ്സ്വാള്‍, അനിത ജയ്സ്വാള്‍ ദമ്പതികളുടെ ഏകമകളാണ് ഹിന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.