കക്കട്ടില്‍: നാലാം ക്ലാസുകാരൻ സനിൻ മുഹമ്മദിെൻറ ചിരട്ട കൊണ്ടുള്ള കരകൗശല നിർമാണം കൗതുകമാവുന്നു. ലോക്ഡൗണ്‍ കാലത്തെ വിരസത മാറ്റാന്‍ ചിരട്ടയില്‍ കൗതുക വസ്തുക്കള്‍ നിർമിച്ചു തുടങ്ങിയ സനിൻ, കള്ളാട് എല്‍.പി സ്കൂളിലെ വിദ്യാര്‍ഥിയാണ്.
ഫ്ലവര്‍ ബോട്ടില്‍, സൈക്കിള്‍, ടേബിള്‍ ലാംപ്, കപ്പ്, തൊട്ടില്‍ തുടങ്ങി കൊറോണ വൈറസിെൻറ മാതൃക വരെ ഈ മിടുക്കന്‍ ചിരട്ടകൊണ്ട് നിര്‍മിച്ചിട്ടുണ്ട്. കഴിഞ്ഞ സബ്ജില്ല പ്രവൃത്തി പരിചയമേളയില്‍ ചിരട്ടകൊണ്ടുള്ള ഉല്‍പന്ന നിര്‍മാണത്തില്‍ ഫസ്റ്റ് എ ഗ്രേഡ് നേടിയിട്ടുണ്ട്.
വട്ടോളി നാഷനല്‍ ഹയര്‍സെക്കൻഡറി സ്കൂള്‍ അധ്യാപകന്‍ നാസര്‍ കക്കട്ടിലിെൻറയും കള്ളാട് എല്‍.പി സ്കൂള്‍ അധ്യാപിക സുഹറയുടെയും മകനാണ് ഈ മിടുക്കൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.