കൊച്ചി: സകലകലയുടെ നാട്യരാഗഭാവതാളലയ വേദിയാണ് എറണാകുളം കലൂർ-കടവന്ത്ര റോഡിലെ കുമാരനാശാൻ ജങ്ഷനിലുള്ള നെല്ലായി നൃത്താഞ്ജലി എന്ന വീട്. ഈ വീട്ടിലെ അച്ഛനും അമ്മക്കും രണ്ട് മക്കൾക്കും കലയെന്നാൽ കുടുംബകാര്യവുമാണ്. അച്ഛൻ സുനിൽ നെല്ലായി നാടെങ്ങും ശിഷ്യഗണങ്ങളുള്ള നൃത്താധ്യാപകനും നിരവധി അംഗീകാരങ്ങളേറ്റുവാങ്ങിയ കൊറിയോഗ്രാഫറുമാണ്. അമ്മ രശ്മി നാരായണൻ പാട്ടിെൻറ വഴിയേയും. അറിയപ്പെടുന്ന കർണാടക സംഗീതജ്ഞയും വടുതല ചിന്മയ സ്കൂൾ സംഗീതാധ്യാപികയുമായ ഇവർ ഒട്ടേറെ വേദികളിൽ സംഗീതക്കച്ചേരി അവതരിപ്പിച്ചിട്ടുണ്ട്.
കേരള സർവകലാശാലയിൽനിന്ന് സംഗീതം പഠിച്ചിറങ്ങിയത് ഒന്നാം റാങ്കോടെയായിരുന്നു. അച്ഛെൻറയും അമ്മയുടെയും ശേഷികൾക്കൊപ്പം സിനിമ അഭിനയമുൾെപ്പടെ മറ്റ് ചില മേഖലകളിലും തിളങ്ങുകയാണ് മക്കളായ മാളവികയും മാധവും. ചുരുക്കത്തിൽ, കല ഇവർക്കെല്ലാം ജീവതാളത്തിനൊപ്പം കുടുംബകാര്യവുമാണ്.
നെല്ലായി നൃത്താഞ്ജലി ഡാൻസ് സ്കൂളിെൻറ ഡയറക്ടറായ സുനിലിന് ആൺകുട്ടികളായിതന്നെ നൂറോളം ശിഷ്യഗണങ്ങളുണ്ട്, പെൺകുട്ടികൾ അതിലേറെയും. തൃപ്പൂണിത്തുറ ആർ.എൽ.വി കോളേജിലെ ആദ്യ പുരുഷ വിദ്യാർഥികൂടിയാണ് ഇദ്ദേഹം. അന്താരാഷ്ട്ര തലത്തിൽ പോലും നിരവധി വേദികളിൽ നൃത്തം അവതരിപ്പിച്ച്, വിവിധ പുരസ്കാരങ്ങൾ സ്വന്തമാക്കി.
സിനിമകളിലും സംഗീത ആൽബങ്ങളിലും തെൻറ സ്വരമാധുരി പലതവണ തെളിയിച്ചിട്ടുണ്ട് രശ്മി. മനോജ് കെ. ജയൻ മുഖ്യവേഷം ചെയ്ത ‘സഹപാഠി 1975’ എന്ന സിനിമയിൽ ഒരു പാട്ടെഴുതി, സംഗീതം നൽകി, ആലപിക്കുകയും ചെയ്തു. ഹിറ്റ് സിനിമകളിലൂടെ മലയാളികൾക്ക് സുപരിചിതരാണ് ഇവരുടെ മക്കളായ മാളവികയും മാധവും. ‘അച്ചുവിെൻറ അമ്മ’ എന്ന ചിത്രത്തിൽ മീരാ ജാസ്മിെൻറ കുട്ടിക്കാലം അഭിനയിച്ച ഈ മിടുക്കി, ‘ഇന്നത്തെ ചിന്താവിഷയം’ ഉൾെപ്പടെ വേറെയും ചിത്രങ്ങളിൽ വേഷമിട്ടു. നല്ലൊരു പാട്ടുകാരികൂടിയാണ് മാളവിക. യുക്രൈനിൽ എം.ബി.ബി.എസ് ഒന്നാം വർഷ വിദ്യാർഥിനിയാണ്. കോവിഡ് ഭീതിയെത്തുടർന്ന് നാട്ടിലേക്ക് വരാനൊരുങ്ങുകയാണ് ഈ പെൺകുട്ടി.
സ്വാമി അയ്യപ്പൻ സീരിയലിലെ അയ്യപ്പനാണ് മാധവ്. ഇതു കൂടാതെ, ‘ജോണി ജോണി എസ് അപ്പ’ എന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബെൻറ ചെറുപ്പകാലം അവതരിപ്പിച്ചു. നിരവധി ചിത്രങ്ങളിൽ അവസരം തേടിയെത്തിയിട്ടുണ്ട്. മൃദംഗം, കരാട്ടേ, ബാഡ്മിൻറൺ എന്നിവയിലും പ്രതിഭയാണ് ആറാം ക്ലാസുകാരൻ കുഞ്ചുവെന്ന മാധവ്. ലോക്ഡൗൺ കാലത്ത് ഇവരുടെ കുടുംബ യു ട്യൂബ് ചാനലായ നെല്ലായി നൃത്താഞ്ജലിയിലൂടെ വിവിധ കലാപ്രകടനങ്ങൾ നടത്തുകയാണ് മൂവരും. ഇത് ചെയ്യുമ്പോൾ മകളെ ഒരുപാട് മിസ് ചെയ്യുന്നുണ്ട്. കുടുംബബന്ധങ്ങളിലെ ഊഷ്മളത വർധിപ്പിക്കാനും തിരക്കുകളിൽ നിന്നൊഴിഞ്ഞ് നമ്മുടേതായ സമയം കണ്ടെത്താനും ലോക്ഡൗൺ സഹായിെച്ചന്ന് ഈ കുടുംബം പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.