വെള്ളം കാണുന്നതുതന്നെ അവർക്കിപ്പോൾ ഭയമാണ്. മഴ പെയ്യുമ്പോൾ അവരുടെ മനസ്സിൽ വന്മ ലകൾ കുത്തിയൊലിച്ചൊഴുകും. 52 വീടുകളും 18 ജീവനുകളും കവർന്നെടുക്കപ്പെട്ടതിെൻറ ഭീതി ഇനിയും അവരെ വിെട്ടാഴിഞ്ഞിട്ടില്ല. എന്നിട്ടും, പുത്തുമലയിൽനിന്ന് അവർ വഞ്ചിപ്പാട്ടിെൻറ ഇൗരടികളുമായി കാഞ്ഞങ്ങാടോളം തുഴഞ്ഞെത്തി എ ഗ്രേഡും നേടി.
ഇക്കഴിഞ്ഞ പ്രളയത്തിൽ ഒരു നാടടക്കം ഉരുൾപൊട്ടലിൽ അവസാനിച്ചതിെൻറ പേടിപ്പെടുത്തുന്ന ഒാർമകളുമായാണ് വയനാട് മേപ്പാടി പുത്തുമലക്കടുത്ത് വെള്ളാർമല എച്ച്.എസ്.എസിലെ കുട്ടികൾ വഞ്ചിപ്പാട്ട് മത്സരത്തിനെത്തിയത്. അതിനെക്കാൾ അവരെ വേദനിപ്പിച്ചത് കേരളം നടുങ്ങിയ ആ ദുരന്തത്തിനുശേഷം സ്കൂളിൽനിന്ന് ടി.സി വാങ്ങി പലയിടങ്ങളിലേക്കായി ചിതറിപ്പോയ പ്രിയപ്പെട്ട കൂട്ടുകാെര കുറിച്ച ഒാർമകളായിരുന്നു.
മാനസികമായി തകർന്നുപോയ കുട്ടികളെ അതിജീവനത്തിെൻറ കരകളിലേക്ക് തുഴഞ്ഞുകയറാൻ പ്രേരിപ്പിച്ച് വഞ്ചിപ്പാട്ട് പഠിപ്പിച്ചത് സ്കൂളിലെ മലയാളം അധ്യാപകനും കുട്ടനാട്ടുകാരനുമായ ഉണ്ണികൃഷ്ണനാണ്. പുത്തുമലയിലെ ദുരന്തഭൂമി സന്ദർശിച്ച് മരിച്ചവരുടെ ഒാർമകൾക്കുമുന്നിൽ ആദരമർപ്പിച്ചശേഷമായിരുന്നു ടീമംഗങ്ങൾ കാഞ്ഞങ്ങാേട്ടക്ക് പുറപ്പെട്ടത്.
ദുരന്തഭൂമിയുടെ ശേഷിപ്പുമാത്രമാണ് ഇപ്പോൾ പുത്തുമല. ആ മണ്ണിനടിയിൽ ഇനിയും കണ്ടെത്താത്ത അവരുടെ ഉറ്റവരുണ്ട്. ആ വേദനകൾ മറക്കാൻ അവർ ആർത്തുവിളിച്ചു. ‘ആർപ്പോ... ഇർറോ...’ വേർപെട്ടുപോയവരുടെ ഒാർമക്ക് മുന്നിൽ ഇൗ നേട്ടം അവർ സമർപ്പിക്കുന്നു...
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.