കേരളത്തിൽ അധികമാരും പരീക്ഷിച്ചിട്ടില്ലാത്ത ഹെവി ഇലക്ട്രിക്കൽ ഉപകരണ നിർമാണമേ ഖലയിൽ 10 വർഷമായി വിജയക്കൊടി പാറിച്ച വനിത സംരംഭകയാണ് മൂവാറ്റുപുഴ സ്വദേശിനി ലേഖ ബാ ലചന്ദ്രൻ. 100 കിലോവാട്ടിനു മുകളിലുള്ള ട്രാൻസ്ഫോർമറുകൾ നിർമിക്കുന്ന ‘റേസി ടെക്’ എന് ന സ്ഥാപനം ഇന്ന് കേരളത്തിെല മാത്രമല്ല ഇന്ത്യയിലെതന്നെ മുൻനിരയിൽ സ്ഥാനം പിടിച്ചു. ഏറ െ വെല്ലുവിളികൾ നിറഞ്ഞ ട്രാൻസ്ഫോർമർ നിർമാണമേഖലയിൽ ലാഭം കൊയ്യുന്ന ലേഖയുടെ മനക് കരുത്തും കഠിനാധ്വാനവുംതന്നെ കാരണം.
കൈമുതൽ ആത്മവിശ്വാസം
ഇലക്ട്രിക്കൽ എ ൻജിനീയറിങ്ങിൽ ബിരുദധാരിയാണ് ലേഖ. പഠനശേഷം സ്വന്തമായി എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നു. എന്നാൽ, അന്നത്തെ സാഹചര്യത്തിൽ അത് നടന്നില്ല. 1998ൽ വിവാഹം. ഇലക്ട്രിക ്കൽ എൻജിനീയറായ ബാലചന്ദ്രൻ പണിക്കരുടെ ജീവിത സഖിയായി. എല്ലാ ആഗ്രഹങ്ങൾക്കും കൂടെ ന ിന്നു ഭർത്താവ് ബാലചന്ദ്രൻ. സംരംഭക ആകാനുള്ള ആഗ്രഹം പറഞ്ഞപ്പോൾ കൂടെനിന്നു.
വൈദ്യുതി ട്രാൻസ്ഫോർമർ മേഖലയിൽ പരിചയമുള്ളവരോടൊപ്പം ചേർന്നാണ്ആരംഭിച്ചത്. 17 വർഷം അവിടെ മാനേജിങ് ഡയറക്ടറായി. തുടർന്നാണ് സ്വന്തം സ്ഥാപനത്തെക്കുറിച്ച് ചിന്തിക്കുന്നത്. 2007ലാണ് ആലുവ വ്യവസായ മേഖലയിൽ റെസി ടെക് എന്ന സ്ഥാപനം ആരംഭിക്കുന്നത്. ഒരുപാട് പ്രതിസന്ധികൾ തുടക്കം മുതൽ നേരിട്ടു. എന്നാൽ, ആത്മവിശ്വാസം കൈവിട്ടില്ല.
ഗുണമേന്മയിൽ വിട്ടുവീഴ്ചയില്ല
100 കെ.വി.എ മുതൽ 2000 കെ.വി.എ വരെയുള്ള ട്രാൻസ്ഫോർമറുകൾ റേസിടെക് നിർമിച്ച് നൽകുന്നു. 11 കെ.വി സിറ്റി/ പി.റ്റി യൂനിറ്റ്, 11 കെ.വി ലോഡ് ബ്രേക് സ്വിച്ച് പാനൽ, 22 കെ.വി/ 11 കെ.വി ഔട്ട് ഡോർ സി.ടി.എസ്, ലോ ടെൻഷൻ കറൻറ് ട്രാൻസ്ഫോർമേഴ്സ് അങ്ങനെ നിരവധിയായ ഉൽപന്നങ്ങൾ. ഒരുവർഷമാണ് ഉൽപന്നങ്ങൾക്ക് ഗാരൻറി. കെ.എസ്.ഇ.ബി, എസ്.ബി.ഐ, റിലയൻസ് കമ്യൂണിക്കേഷൻസ്, റെയിൽവേ, പി.ഡബ്ല്യു.ഡി, ഫ്ലാറ്റ് സമുച്ചയങ്ങൾ, ജല അതോറിറ്റി, അങ്ങനെ പ്രമുഖരായ കമ്പനികളടക്കം സ്ഥിരം ഉപഭോക്താക്കൾ.
രണ്ടുമുതൽ 20 ലക്ഷം രൂപവരെയാണ് വില ഈടാക്കുന്നത്. ഗുണമേന്മയിൽ ഒരിക്കലും റേസിടെക് വിട്ടുവീഴ്ച ചെയ്യാറില്ല. അതുതന്നെയാണ് ഉപഭോക്താക്കളുടെ വിശ്വാസം പിടിച്ചെടുക്കാനുള്ള ഏറ്റവും എളുപ്പമാർഗമെന്ന് ലേഖ പറയുന്നു. ഒരിക്കൽ നമ്മളെ സമീപിച്ചവർ വീണ്ടും വീണ്ടും എത്തുന്നത് ഇതിന് തെളിവാണെന്നും ലേഖ പറഞ്ഞു. കേരളത്തിന് പുറമെ, ബംഗളൂരു, കോയമ്പത്തൂർ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ലേഖയുടെ ബിസിനസ് സാമ്രാജ്യം നീളുന്നു. ശ്രീലങ്കയടക്കമുള്ള വിദേശരാജ്യങ്ങളിലും വിൽപനയുണ്ട്.
സ്ത്രീ സംരംഭകയാകുമ്പോൾ
സ്ത്രീ സംരംഭകയാകുമ്പോൾ പ്രശ്നങ്ങൾ ഏറെയാണ്. അതിനെയൊക്കെ തരണം ചെയ്യുക എന്നതാണ് ആദ്യ കടമ്പ. ഒരുപാട് സ്ത്രീകൾ ഇന്ന് സംരംഭകരാണ്. അതിൽ ചിലർ വിജയിക്കുന്നു, ചിലർ തോറ്റുപോകുന്നു. ഒരു സംരംഭം തുടങ്ങുമ്പോൾ അതിനെക്കുറിച്ച് കൃത്യമായി പഠിക്കണം. ആരെങ്കിലും ചെയ്യുന്നത് കണ്ട് ഇറങ്ങിപ്പുറപ്പെടരുത്.
ഏത് ഉൽപന്നമാണ് ഉണ്ടാക്കുന്നത്, അതിന്റെ വിപണി ഏതെല്ലാം, മാർക്കറ്റിങ് എന്തെല്ലാം തുടങ്ങിയവയെക്കുറിച്ച് കൃത്യമായ ധാരണ വേണം. ഇറങ്ങിയാൽ പിന്നെ പിന്നോട്ട് പോകരുത്. സ്ത്രീകൾ സംരംഭകയാകുമ്പോൾ കുടുംബത്തിന്റെ കാര്യവും നോക്കണം. പ്രഫഷനും കുടുംബവും തുല്യമായ രീതിയിൽ കൊണ്ടുപോകാൻ ശ്രമിക്കണം. ഒരുപാട് കാര്യങ്ങൾ ചെയ്യാനുള്ള കഴിവ് ൈദവസിദ്ധമായി സ്ത്രീകൾക്ക് ലഭിച്ചിട്ടുണ്ട്. അത് ശരിക്ക് ഉപയോഗപ്പെടുത്തിയാൽ വിജയം സുനിശ്ചിതമാണ്.
കുടുംബത്തിെൻറ പിന്തുണ
സ്വന്തമായി സ്ഥാപനം തുടങ്ങാനുള്ള തീരുമാനമെടുത്തപ്പോൾ ഭർത്താവിനും മക്കൾക്കും ഏറെയായിരുന്നു ആശങ്ക. മാനസികമായും ശാരീരികമായും ഏറെ കഠിനാധ്വാനം വേണം എന്നത് തന്നെയായിരുന്നു പ്രധാന പ്രശ്നം. തനിക്ക് അറിയാവുന്ന മേഖലയിൽ വിജയം നേടാനാവും എന്ന ഉറച്ച വിശ്വാസമുള്ളതിനാൽ ഭർത്താവ് ബാലചന്ദ്രനും മക്കളായ നിരഞ്ജനയും മാളവികയും കൂടെനിന്നു. അവരുടെ സ്നേഹവും പിന്തുണയും തന്നെയാണ് തന്റെയും റേസിടെക്കിന്റെയും വിജയമെന്ന് ലേഖ പറയുന്നു.
35 തൊഴിലാളികളുണ്ട്. സ്ത്രീയാണ് ബോസ് എന്നതിനാൽ അവരുടെ ഭാഗത്ത് നിന്ന് എന്നും ബഹുമാനം മാത്രമേ കിട്ടിയിട്ടുള്ളൂ. ബിസിനസ് ആവശ്യത്തിന് പുറത്ത് പോകുമ്പോഴും സ്ത്രീയെന്ന പരിഗണന എന്നുമുണ്ടായി. സ്ത്രീയെ ബഹുമാനിക്കാൻ പഠിക്കുന്ന സമൂഹമാണ് നമുക്ക് ആവശ്യമുള്ളത്. അവർക്ക് എംപവർമെൻറാണ് ആവശ്യം. സാമ്പത്തിക സ്വാതന്ത്ര്യവും വേണം. അതില്ലാതാകുമ്പോഴാണ് ഉൾവലിവ് നടത്തുന്നത്. വിജയത്തിന് കുറുക്കുവഴികളില്ലെന്നതാണ് ലേഖ ബാലചന്ദ്രന്റെ വിജയം കാണിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.