ശരീരത്തിന് ചുറ്റും മിന്നൽവേഗത്തിൽ മൂന്ന് മണിക്കൂർ 50 മിനിറ്റ് നേരം നിർത്താതെ വടി വീ ശുക. ഇങ്ങനെയാണ് എം. രേഷ്മ ലിംക ബുക്ക് ഒാഫ് റെക്കോഡ്സിൽ തെൻറ പേര് പതിപ്പിച്ചത്. കളരിപ്പയറ്റിലെ കോൽത്താരി വിഭാഗത്തിൽ ഉൾപ്പെടുന്ന വടിവീശൽ ഇനത്തിലാണ് 23കാരി റെക ്കോഡ് നേടിയത്.
കഴിഞ്ഞ നവംബർ 22ന് ലിംക ബുക്ക് ഒാഫ് റെക്കോഡ്സ് അധികൃതരുടെ മുന്നിൽ നടത്തിയ പ്രകടനമാണ് രേഷ്മയെ റെക്കോഡിന് അർഹയാക്കിയത്. കടത്തനാട് കെ.പി.സി.ജി.എം കളരി സംഘത്തിെൻറ നൂറനാട് പടനിലം കളരിയിലാണ് ഇവർ കളരി അഭ്യസിക്കുന്നത്. ഇവിടെ വെച്ചായിരുന്നു റെക്കോഡ് പ്രകടനം.
മൂന്ന് വർഷമായി ആരോമൽ എം. രാമചന്ദ്രൻ ഗുരുക്കളുടെ ശിക്ഷണത്തിലാണ് രേഷ്മയുടെ കളരി പരിശീലനം. ജില്ല-സംസ്ഥാന തലങ്ങളിൽ കളരിപ്പയറ്റ് മത്സര വിഭാഗങ്ങളിൽ പെങ്കടുത്തിട്ടുള്ള ഇവർ വാൾപ്പയറ്റിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട്.
നൂറനാട് പടനിലം നാടുവിലെമുറി മിനി ഭവനത്തിൽ രാജെൻറയും മിനിയുടെയും മകളാണ്. സഹോദരൻ രാകേഷ്. കേരള യൂനിവേഴ്സിറ്റിയിൽനിന്ന് ബി.കോം ബിരുദം നേടിയ രേഷ്മ കളരിപ്പയറ്റ്-യോഗ വിഷയത്തിൽ ഗവേഷണത്തിനുള്ള തയാറെടുപ്പിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.