എന്നും കണികാണേണ്ടിവരുന്ന ദുർഗന്ധം പരത്തുന്ന വേസ്റ്റ് കൂന കാണുമ്പോൾ അത് കൊണ്ടുവന്നിട്ടയാളെ മനസ്സിലെങ്കിലും ചീത്തവിളിക്കുന്നതിനപ്പുറം വേസ്റ്റ് മാനേജ്മന്റെിനെക്കുറിച്ച് ചിന്തിക്കാറുണ്ടോ? ഇല്ല അത് നമ്മുടെ ജോലിയല്ലെന്നാണ് നമ്മുടെയൊക്കെ ധാരണ. പേക്ഷ, ഫിസിയോതെറപ്പിസ്റ്റായ മീര ഷാ എന്ന മുപ്പത്തൊന്നുകാരി ചിന്തിച്ചത് വ്യത്യസ്തമായാണ്.
ഒരു ദിവസം നമ്മൾ ഒാരോരുത്തരും ഉണ്ടാക്കുന്ന വേസ്റ്റിന്റെ അളവ് കുറച്ചാൽ ഒരു പരിധിവരെ ഇൗ പ്രശ്നം പരിഹരിക്കാമല്ലോ എന്ന ചിന്തയാണ് സീറോ വേസ്റ്റ് ലൈഫ് സ്റ്റൈൽ സ്വീകരിക്കാൻ മീരയെ പ്രേരിപ്പിച്ചത്. തനിക്ക് പ്രത്യേകിച്ചൊരാവശ്യവുമില്ലാത്ത, ഉപയോഗിക്കാൻ ഒരു സാധ്യതയുമില്ലാത്ത ഒരുപാട് സാധനങ്ങൾ വാങ്ങിക്കൂട്ടുന്നുണ്ട് എന്ന തിരിച്ചറിവിൽ തന്നെ ഒരുപാട് മാറ്റങ്ങൾ സംഭവിച്ചു. അനാവശ്യമയായ ഒന്നും വാങ്ങിക്കാതിരിക്കുക, പ്ലാസ്റ്റിക് സഞ്ചികളും കുപ്പികളും ഫോയിലുകളും പരമാവധി ഒഴിവാക്കുക ഇതൊക്കെയാണ് മീര ഷാ പ്രധാനമായും ചെയ്യുന്നത്.
മുംബൈയിലെ ഹോട്ടലുകളിൽ ഒരു പാത്രവുമായി പാർസൽ വാങ്ങാനെത്തുന്ന മീര ഷാ സുപരിചിതയാണ്. സാനിറ്ററി പാഡുകൾക്ക് പകരം കപ്പുകൾ ഉപയോഗിക്കാൻ തുടങ്ങിയപ്പോൾ തന്നെ ഒരുപാട് വേസ്റ്റ് കുറക്കാൻ സാധിച്ചെന്ന് മീര പറയുന്നു. നല്ല മാറ്റങ്ങൾ വ്യക്തിയിൽനിന്ന് തുടങ്ങണമെന്ന സ്കൂളിൽ പഠിച്ച പാഠം നേരിൽ കാണുകയാണ് മീരയിലൂടെ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.