അമ്മയുടെ വീട് ചെമ്പിലോട് പഞ്ചായത്തിലെ തന്നടയിലാണ്. തന്നട വീടിെൻറ മുമ്പിലും ഇടതുഭാഗത്തും രണ്ട് മുസ്ലിം കുടുംബങ്ങളാണ് താമസിച്ചിരുന്നത്. വളരെ പാവങ്ങളാണ് അവർ. മഴക്കാലത്ത് കുടപോലും ഉപയോഗിക്കാനില്ലാത്തവർ. വളരെ ജീവിതപ്രയാസത്തിൽ കഴിയുന്നവർ. അന്ന് എല്ലാ വീടുകളിലും മണ്ണെണ്ണ വിളക്കുകളൊക്കെയാണ് ഉപയോഗിക്കുന്നത്. ഭക്ഷണത്തിനുപോലും ബുദ്ധിമുട്ട് അനുഭവപ്പെടുന്ന കാലം. നോമ്പു കാലത്ത്, നോമ്പ് മുറിക്കുന്ന സമയമാകുേമ്പാൾ അയൽവക്കത്തെ ആ സ്നേഹനിധികൾ ഭക്ഷണവുമായി വരും. വിവിധ തരത്തിലുള്ള ഭക്ഷണങ്ങളായിരിക്കും ഒരുക്കിയിട്ടുണ്ടാവുക. ഇതൊക്കെ ഒരുക്കാൻ അവർക്ക് എങ്ങനെ സാധിച്ചുവെന്ന് ഞാൻ അത്ഭുതപ്പെട്ടിട്ടുണ്ട്.
കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്തിൽ വണ്ണാത്തിപ്പുഴയുടെ ഒാരത്താണ് അച്ഛെൻറ വീട്. അവിടെ, വീടിനടുത്ത് ഒരു മറിയുമ്മയുണ്ടായിരുന്നു. ആ വീട്ടിൽ രണ്ട് മത്തി വാങ്ങിച്ചാൽ ഒന്ന് ഞങ്ങളുടെ വീട്ടിൽ കൊണ്ടുവരും അവർ. എെൻറ അമ്മ പാർവതിയുമായി വളരെ സ്നേഹമായിരുന്നു അവർക്ക്. പാർതീ എന്ന് സ്നേഹത്തോടെയാണ് അവർ അമ്മയെ വിളിച്ചിരുന്നത്. നോമ്പു മുറിക്കുന്നതിനായി ഇതുപോല അവർ ഭക്ഷണവുമായി വരും. നോമ്പ് തുറന്ന് നമ്മൾ ഭക്ഷണം കഴിച്ചെന്ന് ഉറപ്പുവരുത്തിയിേട്ട അവർ മടങ്ങുകയുള്ളൂ. മറിയുമ്മ മരിച്ചപ്പോൾ അമ്മ രണ്ടു ദിവസം ഒന്നും കഴിച്ചില്ല.
അച്ഛെൻറ വീടിനു സമീപമാണ് ചന്തപ്പീരയിലെ പള്ളി. ബാങ്ക് വിളിക്കുന്നതിന് മൈക്ക് എടുക്കുേമ്പാൾ പോലും വീട്ടിൽ കേൾക്കും. നോമ്പു കാലത്ത് വൈകുേന്നരം മതപ്രഭാഷണങ്ങൾ കേൾക്കാൻ സുഹൃത്തുക്കൾക്കൊപ്പം പോകും. ഇതിനു സമീപം ചെറിയ ചന്തകളും ഉണ്ടാകും. നെയ്യപ്പവും ചായയുമെല്ലാം കിട്ടും. അതൊക്കെ സുഹൃത്തുക്കൾ വാങ്ങിച്ചുതരും. പെരുന്നാളിെൻറ സമയമാകുേമ്പാൾ നമ്മളെ വിളിക്കും. സന്തോഷപൂർവം പുതുവസ്ത്രങ്ങൾ ധരിച്ച് നമ്മളും വീടുകളിലേക്ക് പോകും. നോമ്പുകാലത്തുള്ള പ്രത്യേക പ്രാർഥനകളിലും സഹകരിക്കും.
ധാരാളം നോമ്പുകെളടുത്തിട്ടുണ്ട്. സുഹൃത്തുക്കൾ വീട്ടിൽ വരുേമ്പാൾ അവരോടൊപ്പം ചേർന്ന് എന്താണ് ഇതെന്ന് അറിയുന്നതിനായിരുന്നു ആദ്യം നോെമ്പടുത്തത്. വാവുകാലത്തും പിതൃക്കൾക്കുമായെല്ലാമുള്ള അനുഷ്ഠാന കാലത്ത് ഹിന്ദുമതാചാര പ്രകാരമുള്ള നോമ്പ് അനുഷ്ഠിക്കാറുണ്ട്.
തയാറാക്കിയത്: വൈ. ബഷീർ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.