കോവിഡ് 19 െൻറ പശ്ചാത്തലത്തിൽ ലോകരാജ്യങ്ങളെല്ലാം ‘വർക് ഫ്രം ഹോം’ പ്രോത്സാഹിപ്പിക്കുകയാണ്. ജോലി വീ ട്ടിൽ നിന്നും ചെയ്യാൻ കഴിയുന്ന െഎ.ടി രംഗത്തുള്ളവർക്കും മാധ്യമ പ്രവർത്തകർക്കുമടക്കും അതാത് കമ്പനികൾ അതിന ുള്ള അനുമതി നൽകിയിട്ടുണ്ട്. വീട്ടിലിരുന്ന് ജോലി ചെയ്യുന്നവർ അതിെൻറ സജ്ജീകരണങ്ങൾ ഒരുക്കുന്നതിനെ കുറി ച്ച് മുരളി തുമ്മാരുകുടിക്കും നീരജ ജാനകിക്കും പറയാനുള്ളത് അറിയുന്നത് നല്ലതാണ്.
മുരളി തുമ്മാരുകുടിയു ടെ ഫേസ്ബുക്ക് പോസ്റ്റിലാണ് ‘ഹോം ഓഫീസ്: എർഗോണമിക്‌സും സുരക്ഷയും’ എന്ന തലക്കെട്ടിൽ വിവരണമുള്ളത്. ജോലി വീ ട്ടിലാണെങ്കിലും അലക്ഷ്യമായി അതിന് വേണ്ടിയുള്ള സജ്ജീകരണങ്ങൾ ഒരുക്കിയാൽ പിന്നീട് ദുഃഖിക്കേണ്ട അവസ്ഥകൾ സൃഷ് ടിക്കുമെന്ന് പോസ്റ്റിൽ അടിവരയിട്ട് പറയുന്നു. അത്തരം സാഹചര്യങ്ങൾ ഒഴിവാക്കുന്നതിനാണ് ചില പൊടിക്കെകളുമാ യി അവർ എത്തിയിരിക്കുന്നത്.
ഹോം ഓഫീസ്: എർഗോണമിക്‌സും സുരക്ഷയും
വീട്ടിൽ ഓഫീസ് സെറ്റ് അപ്പ് ചെയ്യ ുന്നതിനെക്കുറിച്ച് പറഞ്ഞ ഞങ്ങളുടെ കഴിഞ്ഞ ലേഖനത്തിൽ എർഗണോമിക്സിനെപ്പറ്റി അധികം പറഞ്ഞില്ല എന്ന് കുറച്ചു പേർ പ രാതി പറഞ്ഞിരുന്നു. പൊതുവെ മലയാളികൾക്ക് അത്ര പരിചയമുള്ള പദമല്ല എർഗോണോമിക്സ്, മലയാളത്തിൽ ഇതിനൊരു വാക്ക് ഉണ്ടോ എ ന്നുമറിയില്ല. വ്യക്തികളുടേയും പ്രവര്‍ത്തന പരിതഃസ്ഥിതികളുടേയും പഠനം എന്നതാണ് എർഗണോമിക്സിന്റെ നിർവ്വചനം.
ശരാശരി ആളുകൾ ഓഫിസിൽ ദിവസം എട്ടുമണിക്കൂറോളം ജോലി എടുക്കുന്നു. അപ്പോൾ അവിടെ നിന്നാണോ ഇരുന്നാണോ ജോലി ചെയ്യുന് നത്, എവിടെ ഇരിക്കുന്നു (അഥവാ നിൽക്കുന്നു), കൂടുതൽ സമയം കമ്പ്യൂട്ടറിൽ ആണോ ഫോണിൽ ആണോ (സാധാരണ ഓഫീസ് സമയത്ത് മറ്റെവി ടെയെങ്കിലും ആണോ) എന്നതൊക്കെ പ്രധാനമാണ്. ഒരേ ജോലി തന്നെ വർഷങ്ങളായി ചെയ്യുേമ്പാൾ സാധാരണഗതിയിൽ പ്രശ്നമല്ലാത്ത കാര്യങ്ങൾ പോലും ഇപ്പോൾ ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കും. ആധുനിക ഓഫീസുകൾ ഡിസൈൻ ചെയ്യുന്പോൾ തന്നെ ഇക്കാര്യങ്ങ ൾ ശ്രദ്ധിക്കാറുണ്ട്. പോരാത്തതിന് ഓരോ ആധുനിക ഓഫിസുകളിലും ഒക്ക്യൂപ്പേഷണൽ ഹെൽത്ത് അഡ്വൈസർ ഉണ്ടാകും.
അവർ പൊതുവിലുള്ള എർഗോണോമിക്സ് ചെക്ക് ചെയ്യുന്നത് കൂടാതെ ഒരോ വ്യക്തിയുടെയും ജോലിയും, ഓഫീസ് സെറ്റ് അപ്പും പരിശോധിച് ച് വേണ്ട നിർദ്ദേശങ്ങൾ നൽകും. ചിലപ്പോൾ പ്രത്യേകതയുള്ള ഓഫീസ് ഉപകരണങ്ങളും നൽകും. ജനീവയിൽ സ്ഥിരമായി ഇരുന്നു ജോലി ച െയ്യുന്ന എനിക്ക് നടുവേദന ഉണ്ടാകാതിരിക്കാൻ ഉയരം അഡ്ജസ്റ്റ് ചെയ്യാവുന്ന ഒരു മേശയുണ്ട്. ഒരു മണിക്കൂർ ഇരുന്നു ജോലി ചെയ്താൽ, അടുത്ത അരമണിക്കൂർ നിന്ന് ജോലി ചെയ്യാം. മേശയുടെ അറ്റത്തുള്ള സ്വിച്ച് അമർത്തിയാൽ മേശയുടെ ഉയരം കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം.
വീട്ടിൽ ഓഫീസ് സെറ്റ് ചെയ്യുേമ്പാൾ നമുക്ക് പല പരിമിതികളുമുണ്ട്. പോരാത്തതിന് നമുക്ക് ഉപദേശം തരാൻ ഹെൽത്ത് ആൻഡ് സേഫ്റ്റി അല്ലെങ്കിൽ ഒക്കുപ്പേഷണൽ സേഫ്റ്റി ഉപദേഷ്ടാവ് അവിടെയില്ല. അതുകൊണ്ട് സാമാന്യമായ കുറച്ച് ഉപദേശങ്ങൾ തരാം, കൂടുതൽ എങ്ങനെ ലഭിക്കുമെന്ന് പറയുകയും ചെയ്യാം.
1. ഈ ലോക്ക് ഡൌൺ കാലം മൂന്നാഴ്ചത്തെ കാര്യമല്ലേ ഉള്ളൂ, അതിൽത്തന്നെ ഒരാഴ്ച കഴിഞ്ഞു. ഇനിയിപ്പോൾ രണ്ടാഴ്ചക്ക് വേണ്ടി ഓഫീസ് എർഗണോമിക്സ് നോക്കേണ്ടതുണ്ടോ എന്ന ചിന്ത നിങ്ങൾക്കുണ്ടെങ്കിൽ ഇപ്പോഴേ ദൂരെ കളയുക. ഒരു വെടിക്കെട്ടു കൊണ്ട് തീരുന്ന പൂരമല്ല ഇത്. എപ്പോഴാണ് കൊറോണക്കാലം അവസാനിക്കുക, സാധാരണ ഓഫീസ് ജീവിതം സാധ്യമാവുക എന്ന് ആർക്കും ഇപ്പോൾ പറയാൻ പറ്റില്ല. പോരാത്തതിന് കൊറോണ കഴിഞ്ഞുള്ള കാലത്തും സ്ഥിരമല്ലെങ്കിലും വീട്ടിലിരുന്നുള്ള ജോലി ചെയ്യൽ ജീവിത രീതിയായി മാറാൻ പോവുകയാണ്. അതുകൊണ്ടു തന്നെ ഹോം ഓഫീസ് സെറ്റ് അപ്പും ഓഫീസ് എർഗണോമിക്‌സും കാര്യമായി എടുക്കുക.
2. നമ്മുടെ ഓരോരുത്തരുടെയും പരിമിതിക്കുള്ളിൽ ഏറ്റവും ഉചിതമായ സ്ഥലം ഹോം ഓഫീസിനായി കണ്ടുപിടിക്കുക. വീട്ടിലെ ഉപയോഗിക്കാതെ കിടക്കുന്ന മുറികളോ ഗാരേജോ ഉണ്ടെങ്കിൽ അത് വൃത്തിയാക്കിയെടുക്കുന്നതാണ് ബെഡ്‌റൂമോ ഡൈനിങ്ങ് റൂമോ ടി വി റൂമോ ഓഫീസ് ആക്കുന്നതിലും നല്ലത്.
3. സ്റ്റോർ റൂമും ഗാരേജുമൊക്കെ വേഷം മാറ്റിയെടുക്കുേമ്പാൾ രണ്ടു കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. ഒന്ന്, നിങ്ങൾ ജോലി ചെയ്യുന്ന സ്ഥലത്ത് ആവശ്യത്തിന് പ്രകാശം വേണം. (എവിടെ നിന്നാണ് പ്രകാശം വരേണ്ടത് എന്ന് പിന്നെ പറയാം). രണ്ടാമത് മുറിയിലുള്ള ലൊട്ടു ലൊടുക്ക് സാധനങ്ങൾ തൽക്കാലം വെബ് കാം റേഞ്ചിൽ നിന്നു മാറ്റി വെറുതെ കൂട്ടിവെക്കരുത്. അലമാരിക്ക് മുകളിലിരിക്കുന്ന പഴയ മോണിറ്റർ തലയിലേക്ക് വീഴുന്ന സാഹചര്യം നല്ലതല്ല.
4. കസേര, മേശ തുടങ്ങി ഫർണിച്ചറുകൾ, മോണിറ്റർ, കീബോർഡ്, മൗസ് എന്നീ ഇലക്ടോണിക് എക്വിപ്മെൻറുകൾ, നല്ല ഇൻറർനെറ്റ് കണക്റ്റിവിറ്റി, ആശയവിനിമയത്തിനുള്ള ഉപകരണങ്ങൾ എന്നിവയാണ് ഒരു ഹോം ഓഫീസിന് അടിസ്ഥാനമായി വേണ്ട കാര്യങ്ങൾ. ജോലിയുടെ സ്വഭാവമനുസരിച്ച്, ഒന്നിലധികം മോണിറ്ററുകളോ മറ്റുപകരണങ്ങളോ ആവശ്യമായി വരും.
5. ഹോം ഓഫീസ് ജോലികൾ ബഹുഭൂരിപക്ഷവും ഇരുന്നുകൊണ്ട് ചെയ്യേണ്ടവയാണ്. നമ്മൾ ശ്രദ്ധിച്ചാലും ഇല്ലെങ്കിലും അനവധി പ്രത്യേകതകളുള്ള കസേരയാണ് ഓഫീസുകളിൽ ഉള്ളത്. റോളർ വീലുകൾ (അഞ്ചെണ്ണം), ഉയരം മാറ്റാവുന്നത്, ആം റെസ്റ്റ് ഉള്ളത്, ബാക്കിൽ സപ്പോർട്ട് ഉള്ളതും അഡ്ജസ്റ്റ് ചെയ്യാവുന്നതും, എന്നിങ്ങനെ. വീടുകളിൽ സാധാരണഗതിയിൽ ഇത് ഉണ്ടായിക്കൊള്ളണം എന്നില്ല. അതിനാൽ നല്ലൊരു കസേരക്കായി അൽപ്പം പണം മുടക്കുന്നതിൽ തെറ്റില്ലെന്നാണ് അഭിപ്രായം. ദീർഘനേരം ഇരുന്നുകൊണ്ട് ജോലിചെയ്യുന്നവർക്ക് ജോലിസമയങ്ങളിൽ നടുവിനും സ്‌പൈനൽ കർവുകളെയും സപ്പോർട്ടു ചെയ്യുന്ന കസേരകൾ ഇല്ലെങ്കിൽ ലോക്ക് ഔട്ട് കഴിയുന്പോഴേക്കും നടുവൊടിയും!
6. ഇനി ഇരിപ്പുരീതി (sitting posture) പറയാം. കസേരയിൽ നിവർന്നിരിക്കാൻ കഴിയണം. മേശയുടെ/മോണിറ്ററിെൻറ പൊസിഷൻ, നിങ്ങളുടെ ഉയരം എന്നിവക്കനുസരിച്ചു കസേരയുടെ ഉയരം കാൽപ്പാദം പൂർണമായും നിലത്തുറപ്പിക്കുന്ന വിധത്തിൽ ക്രമീകരിക്കാം. ആവശ്യമെങ്കിൽ കാലുകൾ വെയ്ക്കാനായി ഫൂട്ട് റെസ്റ്റ് ഉപയോഗിക്കാം. തുടകൾ തറക്കു സമാന്തരമായിവരുന്നരീതിയിലായിരിക്കണം കാലുകളുടെ പൊസിഷൻ. കൂടാതെ ഇരിക്കുന്ന അവസ്ഥയിൽ ശരീരം (നട്ടെല്ല്) കാലുകളിൽനിന്നും 90 ഡിഗ്രി ആങ്കിളിലായിരിക്കണം. ഇവിടെ മേശയുടെ ഉയരവും പ്രധാനമാണ്. കാലോ കാൽമുട്ടുകളോ മേശയിൽ തട്ടുന്ന വിധത്തിൽ ഇരിക്കരുത്.
7. ജോലിചെയ്യുേമ്പാൾ (കീ ബോർഡിൽ ടൈപ്പ് ചെയ്യുേമ്പാഴും മറ്റും) കൈമുട്ടുകൾ 90 ഡിഗ്രി ആങ്കിളിലായിരിക്കണം. കൈകൾ സുഗമമായി വെക്കാൻ ആംറെസ്റ്റിെൻറ സ്ഥാനം അനുയോജ്യമായ രീതിയിലാക്കുക. കീ-ബോർഡിലേക്കെത്താൻ കൈകൾ മുന്നോട്ടായേണ്ടി വരരുത്. മൗസ്, കീബോർഡ് എന്നിവ ഉപയോഗിക്കാൻ ഷോൾഡർ മുഴുവനായി ഇളക്കുന്നതിനു പകരം കൈമുട്ടുകളുപയോഗിച്ചു ചലിപ്പിക്കുക. മൗസും കീബോർഡും അധികം അകാലത്തിലല്ലാതെ വെക്കുകയും വേണം.
8. അടുത്തയായി ശ്രദ്ധിക്കേണ്ടത് നിങ്ങളും മോണിറ്ററും തമ്മിലുള്ള അകലമാണ്. മോണിറ്ററിെൻറ മുകൾഭാഗം നിങ്ങളുടെ കണ്ണിനുനേരെ വരുന്ന ക്രമത്തിൽ, ഏകദേശം ഒരു കയ്യകലത്തിൽ വെക്കാം. ഒരു കാരണവശാലും മോണിറ്ററിൽ നോക്കുന്നതിനായി മുന്നോട്ടായുകയോ കുനിയുകയോ ചെയ്യാനിട വരരുത്. രണ്ടു മോണിറ്ററുകളുണ്ടെങ്കിൽ രണ്ടിന്റെയും മധ്യത്തിൽ മുഖം വരുന്നതുപോലെ ഇരിക്കണം.
9. കണ്ണുകൾക്ക് കൂടുതൽ ആയാസം കൊടുക്കാതെ സ്ക്രീൻ ബ്രൈറ്റ്നസ്സ് നിജപ്പെടുത്തുക. എങ്ങനെ? ഏറ്റവും ലളിതമായിപ്പറഞ്ഞാൽ നിങ്ങളുടെ മുറിയിലെ വെളിച്ചത്തിനു തുല്യമായ തെളിച്ചം കമ്പ്യൂട്ടർ സ്‌ക്രീനിൽ ഉണ്ടായിരിക്കണം. കൂടുകയും ചെയ്യരുത്. അല്ലാത്തപക്ഷം കണ്ണിനു കൂടുതൽ സ്‌ട്രെയിൻ ഉണ്ടാകാം. ഈ സ്ഥിതി വളരെനേരം തുടർന്നാൽ ഇറിറ്റേഷൻ, വേദന, കണ്ണുകൾ കൂടുതൽ വരണ്ടുപോകുക എന്നിങ്ങനെയുള്ള പ്രശ്നങ്ങളുണ്ടാക്കും.
10. ഓഫീസ് ഫോൺ എപ്പോഴും തൊട്ടടുത്തുതന്നെ വെയ്ക്കുക. ഫോൺ ഉപയോഗിക്കുേമ്പാൾ തോളിനും ചെവിക്കുമിടയിൽ ഫോൺ/റീസിവർ തിരുകിവെക്കുന്നത് ഒട്ടും ആരോഗ്യകരമല്ല. കൂടുതൽസമയം ഉപയോഗത്തിലുണ്ടെങ്കിൽ സ്പീക്കർ ഉപയോഗിക്കുകയോ ഹെഡ് ഫോൺ വെയ്ക്കുകയോ ചെയ്യാം. ഹോം ഓഫീസ് സാഹചര്യത്തിൽ ഫോൺ കോളുകൾ എഴുന്നേറ്റ് നിൽക്കാനും നടക്കാനുമുള്ള അവസരമായി ഉപയോഗിക്കാം.
11. പലരും കൂടുതൽ നേരം ഒരേ പൊസിഷനിലിരുന്നു ജോലിചെയ്യുന്നവരായതിനാൽ ഓരോ ഒരുമണിക്കൂറിലും കസേരയിൽനിന്ന് എഴുന്നേൽക്കുക. അൽപ സമയം സ്ട്രെച്ച് ചെയ്യുകയും നടക്കുകയും ചെയ്യാം. കണ്ണുകൾക്ക് സ്‌ട്രെയിൻ തോന്നുന്നെങ്കിൽ അല്പസമയം കണ്ണടച്ചിരിക്കാം. സ്‌ക്രീനിൽ നിന്നു കണ്ണു മാറ്റി ഒന്നിലേക്കും ഫോക്കസ് ചെയ്യാതെ ദൂരത്തേയ്ക്ക് നോക്കിയിരിക്കാം.
12. ആധുനിക ഓഫിസുകളിൽ എസി ഉണ്ടായിരിക്കുമെങ്കിലും വീട്ടിൽ ഉണ്ടായിക്കൊള്ളണമെന്നില്ല. പക്ഷെ ഇനിവരുന്ന നാളുകൾ കേരളത്തിലെ ചൂട് അധികമാകുന്നതിനാൽ മുറിയിലെ ചൂട്, ജോലിചെയ്യാൻ അനുകൂലമായ നിലയിൽ ക്രമീകരിക്കുന്നത് നന്നായിരിക്കും. അത് സാധിച്ചില്ലെങ്കിൽ ഇരിക്കുന്നിടം നല്ല വായൂസഞ്ചാരമുള്ള സ്ഥലമാകാൻ ശ്രദ്ധിക്കുക.
13. കമ്പ്യൂട്ടറും മറ്റും കണക്ട് ചെയ്യുന്ന കോഡുകൾ കൃത്യമായി ഒതുക്കിവെക്കണം. പ്രത്യേകിച്ച് ഇലക്ട്രിസിറ്റി സപ്ലൈ വയറുകൾ. നിലത്തോ, നിങ്ങളുടെ കാലുകൾ വെയ്ക്കുന്നിടത്തോ അലക്ഷ്യമായി ഇടരുത്. ഷോക്ക് അടിക്കുന്നത് കൂടാതെ അവയിൽ തട്ടിവീഴുന്ന സാഹചര്യം ഒഴിവാക്കണം (സ്ലിപ്പ് ആൻഡ് ട്രിപ്പ് ഹസാർഡ്).
14. തീപിടിക്കാൻ സാധ്യതയുള്ളതോ അപകടമുണ്ടാക്കാവുന്നതോ ആയ വസ്തുക്കൾ മുറിയിൽ സൂക്ഷിക്കരുത്. ഹോം ഓഫിസ് ആയതിനാൽ ഭക്ഷണവും ചായകുടിയും ഓഫീസ് ടേബിളിൽ ചെയ്യാം എന്ന പരിപാടി വേണ്ട.
15. വളരെ പ്രധാനപ്പെട്ട ഡോക്യൂമെൻറുകൾ സൂക്ഷിച്ചുവെയ്‌ക്കേണ്ടത് നിങ്ങളുടെ ഉത്തരവാദിത്തമാണ്. കാണാതാകുകയോ, കുട്ടികളോ മറ്റോ നശിപ്പിക്കുന്ന അവസ്ഥയുണ്ടാകുകയോ ചെയ്യരുത്. അത്തരം സാധനങ്ങൾ സൂക്ഷിക്കാതെ അലക്ഷ്യമായി വെക്കുന്നത് തികച്ചും അൺപ്രൊഫഷണലായ രീതിയാണെന്ന് ഓർക്കണം. ആവശ്യത്തിനുള്ള സ്റ്റോറേജ് സംവിധാനവും ഉണ്ടായിരിക്കണം.
16. ഹോം ഓഫീസ് ടേബിളിൽ വായിക്കാൻ വേണ്ടി വെളിച്ചം അഡ്ജസ്റ്റ് ചെയ്യാൻ ഒരു ടേബിൾ ലാംപ് ഉണ്ടായിരിക്കുന്നതാണ് നല്ലത്. അത് നിങ്ങൾ എഴുതുന്ന കൈയുടെ എതിർ വശത്തായിരിക്കണം. മോണിറ്ററിലേക്ക് പ്രകാശമടിച്ച് കാണാൻ പറ്റാത്ത സ്ഥിതി ഉണ്ടാക്കരുത്,
17. ഇന്ത്യയിലെ അനവധി ആളുകളുടെ ജോലി വിദേശത്തെ സമയവുമായി ചേർന്നുപോകേണ്ട സാഹചര്യം ഉണ്ടാകാം. അതിനാൽ കൃത്രിമ വെളിച്ചം വേണ്ടി വരും. അത് നിങ്ങൾക്ക് ആയാസകരമാകുന്നുണ്ടോ എന്ന് ശ്രദ്ധിക്കണം.
18. കൂടുതൽ സമയം ഫോൺ ചെയ്യേണ്ട ജോലി ആണെങ്കിൽ ഒരു ബാക്ക്ഗ്രൗണ്ട് നോയ്‌സ് ക്യാൻസെല്ലിങ് ഹെഡ് ഫോൺ നിർബന്ധമായും വേണം.
ഹോം ഓഫീസ് സെറ്റ് ചെയ്ത് ജോലി ചെയ്തുതുടങ്ങി ഒന്നോ രണ്ടോ ആഴ്ച കഴിഞ്ഞ് നിങ്ങളുടെ ആരോഗ്യം ഒന്ന് വിലയിരുത്തുക. നാടുവിനോ കൈക്കുഴയ്‌ക്കോ വേദന തോന്നുന്നുണ്ടോ, കണ്ണുകൾക്ക് ആയാസം അനുഭവപ്പെടുന്നുണ്ടോ, ചെവി വേദന ഉണ്ടോ എന്നെല്ലാം ശ്രദ്ധിക്കണം. നിങ്ങളുടെ ഹെൽത്ത് ആൻഡ് സേഫ്റ്റി ഉപദേശകനുമായി ബന്ധപ്പെടുക. ഇന്റർനെറ്റിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സുരക്ഷിതരായിരിക്കുക.
മുരളി തുമ്മാരുകുടി, നീരജ ജാനകി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.