വിധി തളർത്തിയ മകൻ പഠനമോഹവുമായി പ്ലസ് വൺ തുല്യത ക്ലാസിൽ, നിഴൽപോലെ കൂട്ടിനെത്തി യ ഉമ്മ നാലാം ക്ലാസ് തുല്യത പഠനത്തിലും. താഴെ തലയാട് പറമ്പടിക്കുന്ന് അബ്ദുറഹിമാെ ൻറ ഭാര്യ നഫീസയും (60) മകൻ ഷജീറും (32) സാക്ഷരത ക്ലാസിലെ വെറും പഠിതാക്കൾ മാത്രമല്ല, കൈവിട്ട സ ്വപ്നങ്ങളിലേക്ക് ഒരുമിച്ച് യാത്ര ചെയ്യുന്നവർകൂടിയാണ്. നന്മണ്ട ഹയർ സെക്കൻഡറി സ്കൂളിൽ ഞായറാഴ്ചകളിൽ നടക്കുന്ന സാക്ഷരത ക്ലാസിലാണ് പുത്രസ്നേഹത്തിെൻറ ഈ വൈകാരിക കാഴ്ച.
14 വർഷം മുമ്പ് തലയാട് തെച്ചി വളവിൽ സ്വകാര്യ ബസ് മരത്തിലിടിച്ചുണ്ടായ അപകടമാണ് ഷജീറിെൻറ ജീവിതത്തിെൻറ ഗതി തിരിച്ചത്. പൂനൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടു സയൻസിന് പഠിക്കുമ്പോഴായിരുന്നു അത്. എം.ബി.ബി.എസിന് ചേർന്ന് പഠിക്കണമെന്ന മോഹമാണ് ഈ അപകടത്തോടെ പൊലിഞ്ഞത്. തലച്ചോറിന് ഗുരുതര ക്ഷതമേറ്റ ഷജീർ ഏഴുമാസത്തോളം അബോധാവസ്ഥയിലായിരുന്നു.
അപകടം വരുത്തിയ ബസിെൻറ ഉടമ ഒരു സാമ്പത്തിക സഹായവും നൽകിയില്ലെന്ന് നഫീസ പറയുന്നു. ഇതിനിടയിൽ മകെൻറ ചികിത്സക്കായി 75 സെൻറ് സ്ഥലം വിറ്റു. ഇപ്പോഴും ജീവച്ഛവമായി കഴിയുന്ന ഷജീറിന് ഒരടി മുന്നോട്ട് നീങ്ങണമെങ്കിൽ പ്രായമായ ഉമ്മയുടെ സഹായം വേണം. സംസാരശേഷി കുറഞ്ഞു. കേൾവിക്കുറവുമുണ്ട്. ചികിത്സ ഇനത്തിൽ മാസംതോറും ആയിരക്കണക്കിന് രൂപ ചെലവഴിക്കാൻ പാടുപെടുകയാണ് കുടുംബം. എന്നിട്ടും മകെൻറ പoനമോഹം പൂവണിയാൻ നന്മണ്ടയിലേക്ക് മൈലുകൾ കൂട്ടുവരുകയാണ് ഈ ഉമ്മ. പ്ലസ് വൺ ഹ്യുമാനിറ്റീസിന് പഠിക്കുകയാണ് ഷജീർ ഇപ്പോൾ.
ഷജീറിെൻറ ക്ലാസ് കഴിയുന്നതുവരെ വെറുതെയിരിക്കുന്ന മാതാവ് നഫീസയും ഇപ്പോൾ പഠിതാവായിരിക്കുന്നു. നാലാംതരം തുല്യത കോഴ്സിനാണ് ചേർന്നത്. ഭിന്നശേഷിക്കാർക്കുള്ള കമ്പ്യൂട്ടർ കോഴ്സ് കഴിഞ്ഞ ഷജീർ തൊഴിലിനായി കാത്തിരിക്കുകയാണ്. മൃഗസംരക്ഷണ വകുപ്പിലേക്ക് എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിൽനിന്ന് അഭിമുഖം കഴിഞ്ഞെങ്കിലും നിയമനമായിട്ടില്ല. ചെയ്യാൻ കഴിയുന്ന ഒരു തൊഴിൽ കിട്ടിയാൽ തെൻറ ചികിത്സക്കുള്ള പണം കണ്ടെത്താൻ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് ഈ യുവാവ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.